സംവിധായകനും നായികയും തമ്മിലുള്ള പ്രണയം തകര്*ന്നതിനെക്കുറിച്ച് ചോദിച്ചാല്* ആദ്യം വരുന്ന മറുപടി പ്രഭുദേവ - നയന്**താര ബന്ധത്തേക്കുറിച്ചായിരിക്കും. എന്നാലിതാ, മറ്റൊരു സംവിധായകനും നടിയും തങ്ങളുടെ പ്രണയബന്ധത്തിന് തിരശ്ശീലയിട്ടിരിക്കുന്നു.

മദ്രാസിപ്പട്ടിണം, ദൈവത്തിരുമകള്* തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ഹോട്ട് സംവിധായകനായി മാറിയ എ എല്* വിജയ്*യും തെന്നിന്ത്യയിലെ പുതിയ ഹരം അമല പോളുമാണ് തങ്ങളുടെ പ്രണയജീവിതത്തിന് ഇടയ്ക്ക് വച്ച് കട്ട് പറഞ്ഞിരിക്കുന്നത്. ദൈവത്തിരുമകളിന്*റെ സെറ്റില്* വച്ചാണത്രെ അമല പോളും വിജയ്*യും പ്രണയത്തിലായത്. പിന്നീട് വിജയ്*യുടെ എല്ലാ ഫാമിലി ഫംഗ്ഷനുകളിലും അമലയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഇവര്* ഉടന്* തന്നെ വിവാഹിതരാകുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളില്* വാര്*ത്ത നിറഞ്ഞത്. പുതിയ വിവരം, ഇരുവരും പിരിഞ്ഞിരിക്കുന്നു. വിജയ്*ക്ക് അനുയോജ്യയായ ഒരു പെണ്*കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുന്നതിന്*റെ തിരക്കിലാണ് വീട്ടുകാര്*.

അടുത്തിടെ ഇരുവരും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലണ്ടനിലുണ്ടായിരുന്നു. രാം*ചരണ്* തേജയുടെ തെലുങ്ക് സിനിമയുടെ ഗാനരംഗത്തിന്*റെ ചിത്രീകരണത്തിനായാണ് അമല പോള്* ലണ്ടനിലെത്തിയത്. വിക്രം ചിത്രമായ താണ്ഡവത്തിന്*റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വിജയ്*യും അവിടെയുണ്ടായിരുന്നു.
ലണ്ടനിലെത്തുമ്പോള്* തമ്മില്* കാണാമെന്ന് ഇവര്* കുറേനാള്* മുമ്പേ തീരുമാനിച്ചിരുന്നതാണത്രെ. എന്നാല്* ഇരുവരും തമ്മില്* ഒരു ഫോണ്*കോള്* പോലും ഉണ്ടായില്ലെന്നാണ് റിപ്പോര്*ട്ടുകള്*.

അമല പോളും വിജയ്*യും ഇപ്പോള്* അവരവരുടെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് തിരക്കിലാണ്. ഇതിനിടയില്* പ്രണയിക്കാന്* സമയം ലഭിക്കാതെ പോയതാണോ ഇവര്* പിരിയാന്* കാരണമായത് എന്ന് അന്വേഷിക്കുകയാണ് കോളിവുഡ് പാപ്പരാസികള്*.


Amala Paul More stillsKeywords:Vikram,Amala Paul,daivathirumakal,thandavam,madrasi pattannam,kollywood news,Praabhudeva,Nayantara,Amala breaks up with Vijay