അടുത്തിടെ നമ്മള്* കണ്ടു, ഇന്ത്യയിലെ ബ്ലാക്ക് സിനിമകളുടെ സംവിധായകന്* അനുരാഗ് കശ്യപിന്*റെ പുതിയ ചിത്രം ‘ഗാംഗ്സ് ഓഫ് വസിപൂര്*’ അവാര്*ഡുകളായ അവാര്*ഡുകളെല്ലാം വാരിക്കൂട്ടുന്നത്. വിഖ്യാത ഹോളിവുഡ് ഡയറക്ടര്* മാര്*ട്ടിന്* സ്കോര്*സീസിന്*റെ ‘ഗാംഗ്സ് ഓഫ് ന്യൂയോര്*ക്ക്’ നമുക്ക് പുതിയൊരു അനുഭവമായിരുന്നു. ഗാംഗുകളുടെ കഥ പറയുന്ന സിനിമകള്* മലയാളത്തിലും കുറവല്ല.

ബിഗ്ബി, ഛോട്ടാ മുംബൈ, ഇന്* ഹരിഹര്* നഗര്*, സെവന്*സ്, ഫോര്* ദി പീപ്പിള്* തുടങ്ങി ഇത്തരം സിനിമകള്* മലയാളത്തിന്*റെയും ഭാഗമാണ്. ഗാംഗുകളുടെ കഥ പറയുന്ന പുതിയൊരു ചിത്രം മലയാളത്തിലൊരുങ്ങുന്നു. ‘ഗാംഗ്സ് ഓഫ് വടക്കും*നാഥ്’ എന്ന് ചിത്രത്തിന് പേര്.

പുതിയ മുഖം, ഹീറോ തുടങ്ങിയ സിനിമകളൊരുക്കിയ ദീപന്* സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് മേനോന്*റേതാണ് തിരക്കഥ. ഫഹദ് ഫാസില്*, ഉണ്ണി മുകുന്ദന്*, അനൂപ് മേനോന്*, ജയസൂര്യ, മുരളി ഗോപി എന്നിവര്* നായകന്**മാരാകുന്നു.

ഈ സിനിമയ്ക്ക് 25 മിനിറ്റ് മാത്രമേ ദൈര്*ഘ്യമുള്ളൂ. ‘അതെന്താണ് അങ്ങനെ?’ എന്ന് അത്ഭുതം കൂറേണ്ട. ‘ഡി കമ്പനി’ എന്ന ആക്ഷന്* സിനിമകളുടെ പാക്കേജിലെ ഒരു ലഘുചിത്രമാണിത്. അഞ്ച് ആക്ഷന്* ചിത്രങ്ങളുടെ പാക്കേജാണ് ഡി കമ്പനി. ജോഷി, ഷാജി കൈലാസ്, എം പത്മകുമാര്*, ദീപന്*, വിനോദ് വിജയന്* എന്നിവര്* സംവിധായകര്*. മോഹന്*ലാല്*, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവരും ഈ ആക്ഷന്* സിനിമകളുടെ ഭാഗമാണ്.

“മതങ്ങളുടെ പശ്ചാത്തലത്തില്* ഒരു കഥയാണ് ഗാംഗ്സ് ഓഫ് വടക്കുംനാഥ്. മലയാളത്തിലെ ആക്ഷന്* സിനിമകള്* ഇതിന് മുമ്പ് എക്പ്ലോര്* ചെയ്തിട്ടില്ലാത്ത ഒരു ഏരിയയാണ് ഞങ്ങള്* പറയുന്നത്” - അനൂപ് മേനോന്* വ്യക്തമാക്കി.

തൃശൂര്*, മംഗലാപുരം, ബാംഗ്ലൂര്* എന്നിവിടങ്ങളിലായി ഗാംഗ്സ് ഓഫ് വടക്കുംനാഥ് പൂര്*ത്തിയാകും.

more stills

Keywords:
Shaji kailas, Mohanlal, malayalam film news,dileep,prithviraj,unni mukundan,sevens,chotta mumbai,hero, Anurag; Anoop Menon , Gangs of Vadakkumnath