കല്യാണത്തിന്*റെ പശ്ചാത്തലത്തില്* മലയാളത്തില്* എത്ര കോമഡി സിനിമകള്* ഉണ്ടായിട്ടുണ്ട്? ഉത്തരം പറയുക അത്ര എളുപ്പമല്ല. ഒരു കല്യാണത്തിനിടയിലെ തമാശകള്* മാത്രം ഉള്*പ്പെടുത്തിയ സിനിമകള്*? അതും അനേകമുണ്ട്. കല്യാണരാമന്*, സീതാകല്യാണം, പുലിവാല്* കല്യാണം അങ്ങനെ എത്രയെത്ര സിനിമകള്* കല്യാണക്കഥകള്* പറഞ്ഞ് പ്രേക്ഷകരെ രസിപ്പിച്ചിരിക്കുന്നു.

ഇതില്* കല്യാണരാമനും പുലിവാല്* കല്യാണവും സംവിധാനം ചെയ്തത് ഷാഫിയായിരുന്നു. ഇത്തരം കഥകള്* പറയാന്* ഷാഫിക്ക് പ്രത്യേക വൈഭവമുണ്ട്. വെനീസിലെ വ്യാപാരിയുടെ പരാജയത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പറയുന്നതും കല്യാണക്കഥ തന്നെ.

ഇത് ഒരു കല്യാണത്തിന്*റെ കഥയല്ല, 101 കല്യാണങ്ങളാണ് നടക്കുന്നത്. അതേ, സമൂഹവിവാഹത്തിന്*റെ പശ്ചാത്തലത്തില്* ഒരു സിനിമയുമായി ഷാഫി എത്തുന്നു. ‘101 വെഡ്ഡിംഗ്സ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ബിജു മേനോന്*, കുഞ്ചാക്കോ ബോബന്*, ജയസൂര്യ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്*. ഒരു സമ്പൂര്*ണ കോമഡിച്ചിത്രമായിരിക്കും ഇത്. ഇന്നസെന്*റ്, സലിംകുമാര്*, സുരാജ് വെഞ്ഞാറമ്മൂട്, ബാബുരാജ് തുടങ്ങി ഒരു നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. നായികമാരെ തീരുമാനിച്ചിട്ടില്ല.

ഫിലിം ഫോക്സിന്*റെ ബാനറില്* സംവിധായകന്* ഷാഫിയും സഹോദരനും സംവിധായകനുമായ റാഫിയും ചേര്*ന്നാണ് ‘101 വെഡ്ഡിംഗ്സ്’ നിര്*മ്മിക്കുന്നത്.

More stills

Keywords:Bijumenon, kunchako boban, jayasurya,suraj venjaramoodu,innasent,salimkumar,baburaj,shaffi, raffi,malayalam film news,Shafi's 101 Weddings