എനിക്ക്* ഈ ഇരിപ്പ്* ഇങ്ങനെ ഇരിക്കുന്നതാ ഏറ്റവും ഇഷ്*ടം. വരാന്തേലോട്ടു ചാരുകസേരേം വലിച്ചിട്ട്* മിറ്റത്തോട്ടു നോക്കി ഒറ്റ ഇരിപ്പ്*. പണിക്കാര്* വരുന്നു, പോകുന്നു, വല്ലപ്പോഴും അടുക്കളേന്ന്* ആന്*സി എന്തെങ്കിലുമൊന്നു ചോദിക്കുന്നു. ഇടയ്*ക്കെല്ലാം ഓരോ കല്യാണം വിളിക്കാരോ അതുപോലെ ആരെങ്കിലുമൊരു വീട്ടുകാരോ കൂട്ടരോ കേറി ഓരോ കാറ്* വരും. പിന്നെ, എനിക്ക്* ഉച്ചയൂണിനു മുമ്പ്* ഒരു സ്*മോള്*, അത്* ആന്*സി മേശപ്പുറത്ത്* ഒഴിച്ചുവച്ചേക്കും. വൈകിട്ട്* ചപ്പാത്തിക്കുമുമ്പ്* രണ്ടു സ്*മോള്*. അത്* പ്രാര്*ത്ഥന കഴിഞ്ഞ്* ഞാന്* തന്നെ അലമാരീന്ന്* എടുക്കും. വലി ഞാന്* നേരത്തേ തന്നെ നിര്*ത്തി. ആന്*സിക്ക്* ആ പൊകമണം ഒട്ടും ഇഷ്*ടമല്ല. ഞാനിങ്ങനെ വരാന്തേലിരിക്കും. മിറ്റത്തു മഴ പെയ്യുന്നു. വെയില്* തെളിയുന്നു, കോഴി ഓടുന്നു. പിളേളര്* കളിക്കുന്നു, പക്ഷെ, കഴിഞ്ഞയാഴ്*ചേലെ ആ ഒറ്റ രാത്രീടെ കാര്യമോര്*ക്കുമ്പോള്* എനിക്ക്* ഇപ്പളും വിശ്വസിക്കാന്* പറ്റുന്നില്ല. ഈ ഞാനാണോ ആ ഞാന്*?

വ്യത്യസ്തനായ ഒരു മനുഷ്യന്* - പേര് ജോയി. പാലായ്ക്ക് അപ്പുറം എന്നതാ നടക്കുന്നേ? എന്ന് ഒരു വിവരവുമില്ലാത്തയാള്*. സക്കറിയയുടെ സൃഷ്ടിയാണ് ഈ കഥാപാത്രം. പ്രെയ്സ് ദി ലോര്*ഡ് എന്ന നോവലിലെ ഈ കഥാപാത്രമാകാന്* മമ്മൂട്ടി ഒരുങ്ങിക്കഴിഞ്ഞു.

നവാഗതനായ ഷിബു ഗംഗാധരനാണ് പ്രെയ്സ് ദി ലോര്*ഡ് സംവിധാനം ചെയ്യുന്നത്. ഏറെ സമ്പന്നനാണ് ജോയി. നല്ല കൃഷിക്കാരനാണ്. എന്നാല്* ലോകവിവരം തീരെയില്ല. അങ്ങനെയൊരാളുടെ മുമ്പിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന കമിതാക്കള്* കഥയാകെ മാറ്റിമറിക്കുന്നു.

ടി പി രാജീവനാണ് പ്രെയ്സ് ദി ലോര്*ഡിന് തിരക്കഥയെഴുതുന്നത്. തിരക്കഥയുടെ ആദ്യപകുതി പൂര്*ത്തിയായിക്കഴിഞ്ഞു. എഴുതിയ അത്രയും ഭാഗം വായിച്ചുതീര്*ത്ത മമ്മൂട്ടി ഹാപ്പിയാണ്. രഞ്ജിത് രചിക്കുന്ന മലബാറിന് ശേഷം മമ്മൂട്ടി ഈ സിനിമയിലാണ് അഭിനയിക്കുന്നത്. ഡിസംബറില്* ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

വിധേയനിലെ ഭാസ്കര പട്ടേലര്*ക്ക് ശേഷം സക്കറിയയുടെ ഒരു കഥാപാത്രമാകാനുള്ള അവസരമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്.