ഇന്ത്യ മുഴുവന്* ആരാധകരുള്ള പാട്ടുകാരിയാണ് ശ്രേയ ഘോഷാല്*. മലയാളം ഇന്ന് കൂടുതല്* സ്*നേഹിക്കയും ചെയ്യുന്ന പാട്ടുകാരി. ഗായിക എന്ന നിലയില്* ഉയരങ്ങളില്* നില്ക്കുന്ന ശ്രേയ അതീവസുന്ദരി കൂടിയാണ് എന്നത് ഇഷ്ടത്തിന്റേയും ആരാധനയുടേയും തോത് വര്*ദ്ധിപ്പിക്കുന്നു.

പരസ്യ ചിത്രങ്ങളിലൂടെക്യാമറക്കണ്ണുകള്* ഒപ്പിയെടുത്ത ശ്രേയാസൗന്ദര്യം ഐറ്റം നമ്പര്* ഡാന്*സിലൂടെ ഇതാ പ്രേക്ഷകരുടെ മുമ്പിലേക്ക്. അഭിനയിക്കാന്* നിരവധി ഓഫറുകള്* എല്ലാ ഭാഷയില്* നിന്നും ഈ അനുഗ്രഹീത ഗായികയെ തേടിയെത്താറുണ്ട്.
അതില്*നിന്നെല്ലാം നന്ദിപൂര്*വ്വം വിട്ടു നിന്ന ശ്രേയ ഇതാ സട്ടൈ എന്ന തമിഴ് ചിത്രത്തില്* ശ്രേയ തന്നെപാടിയ പാട്ടിന് നൃത്തചുവടുകള്*വെക്കുന്നു. ഈ പാട്ടിനോടുള്ള ഇഷ്ടകൂടുതലാണ് ശ്രേയയെ ക്യാമറയ്ക്കു മുമ്പിലെത്തിക്കുന്നത്.
വിലപിടിപ്പുള്ള ഈ പിന്നണി ഗായികയെ ഏറെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യന്* ഗായികമാര്* നല്ല അസൂയയോടെയാണ് ശ്രേയയെ ഉറ്റുനോക്കുന്നത്. ഒന്നാമത് അവരുടെ പ്രകടനമികവും രണ്ടാമത് തങ്ങളുടെ അവസരങ്ങള്* കുറയുന്നതിന്റെ കുശുമ്പും. ശ്രേയാഘോഷാലിന് ഇനി അസൂയക്കാരും കുശുമ്പുകാരും കൂടും. കാരണം ഐറ്റംനമ്പറുകാരുടെ നേര്*ക്കല്ലേ അടുത്ത ഐറ്റം.