നിന്നെ മറന്നു തുടങ്ങിയത് ഓര്*മ്മയില്* നീ നിറഞ്ഞു
തുടങ്ങിയപ്പോള്* ആയിരുന്നു.
നിന്നെ വെറുത്തു തുടങ്ങിയത് എനിക്ക് സ്നേഹം എന്ന സത്യം
നീയാണെന്ന് ഞാന്* തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്* ആയിരുന്നു.
എന്നെ തലോടുന്ന കാറ്റില്* നിന്*റെ ഗന്ധം നിറഞ്ഞപ്പോള്* മുതല്*
ഞാന്* കാറ്റിനെ സ്നേഹിച്ചു തുടങ്ങി
എന്നില്* പെയ്യുന്ന മഴയില്* നിന്*റെ കണ്ണീരിന്റെ ഉപ്പുരസം അറിഞ്ഞപ്പോള്*
ഞാന്* മഴയെ സ്നേഹിച്ചു തുടങ്ങി.
എന്നില്* നിരയുന്നതെല്ലാം നീയാണ്
നിന്*റെ സ്നേഹമാണ്
നിന്*റെ സ്നേഹം എന്നെ വരിഞ്ഞു മുറുക്കുന്നു.
നിന്നിലേക്ക്* വീണ്ടും വീണ്ടും
എന്*റെ പ്രിയപ്പെട്ടവനെ
നമുക്ക് വേണ്ടി ഇതാ വീണ്ടും ഒരു മഴക്കാലം വന്നിരിക്കുന്നു.
നമുക്ക് വേണ്ടിയിതാ നിലാവുള്ള മഞ്ഞു പെയ്യുന്ന ഒരു നല്ല രാത്രിയും.
വരൂ എന്*റെ അടുത്തേക്ക്
നമുക്കിത് ഒരുമിച്ച് ആഘോഷിക്കാം.
നിനക്ക് വേണ്ടി നിനക്കിഷ്ടപ്പെട്ടതെല്ലാം ഒരുക്കി വെച്ച് ഞാന്* നിന്നെ മാത്രം പ്രതീക്ഷിച്ചു കാത്തിരിക്കുന്നു.
എന്നില്* വന്നു നിറയൂ.
നിന്*റെ സ്നേഹം കൊണ്ട് നീയെന്നെ ഈ മഴയിലേക്ക്* അലിയിപ്പിക്കൂ.
നിന്*റെ ഒരു തലോടലിനായി, ഞാന്* കൊതിക്കുന്നു.


Keywords:poems,sneham enna sathyam, love song,rain song,sad song,articles