Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 28

Thread: ** Janapriya Naayakan DILEEP ** ~~ Official Thread

  1. #11
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default


    വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്* നമുക്കു മുന്*പില്* അവതരിപ്പിച്ചിട്ടുള്ള ഒരു മഹാ നടന്* ആണ് ദിലീപ്. വൈകിയെങ്കിലും ഈ പുരസ്*കാരം തെടിയെതിയത്തില്* ഒത്തിരി സന്തോഷം... ദിലീപിന് ആശംസകള്*. ഒപ്പം പുരസ്*കാരം നേടിയ മറ്റു ജേതാക്കല്കും...
    Last edited by vineesh; 07-19-2012 at 09:19 AM.

  2. #12
    Join Date
    Feb 2007
    Posts
    26,214

    Default

    all the best

  3. #13
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default






    സംസ്ഥാന ചലച്ചിത്ര അവാര്*ഡ് പ്രഖ്യാപനത്തിന് തൊട്ട് മുന്*പു വരെ ദിലീപിന് മികച്ച നടനുള്ള അവാര്*ഡ് ലഭിക്കുമെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പ്രണയത്തിലെ അഭിനയത്തിന് മോഹന്*ലാലിന് അവാര്*ഡ് ലഭിക്കുമെന്നായിരുന്നു രാവിലെ മുതല്* പുറത്ത് വന്ന റിപ്പോര്*ട്ടുകള്*. പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെയും ഇന്ദ്രജിത്തിന്റെയും പേരുകള്* ഇതിനിടയില്* കേട്ടെങ്കിലും ദിലീപിന് അവാര്*ഡ് ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

    കഥാപാത്രത്തിന്റെ പൂര്*ണതയ്ക്ക് വേണ്ടി ആ നടന്* എടുക്കുന്ന കഠിനാധ്വാനത്തിന് ഒരംഗീകാരം ഇതുവരെ ലഭിച്ചിരുന്നില്ല. 2005ല്* പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് സംസ്ഥാന അവാര്*ഡ് ലഭിക്കും എന്ന് പലരും കരുതിയിരുന്നെങ്കിലും മിമിക്രിക്കാരനെന്ന നിലയില്* ദിലീപിന്റെ പ്രകടനത്തെ തഴയുകയായിരുന്നു. സ്പെഷ്യല്* ജൂറി അവാര്*ഡ് കൊണ്ട് അന്ന് തൃപ്തിപ്പെടേണ്ടി വന്ന ദിലീപിന് വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ലഭിച്ച സംസ്ഥാന അവാര്*ഡ് അപ്രതീക്ഷിത നേട്ടമായിരുന്നു.

    ചാന്തുപൊട്ടിന് മുന്*പ് കുഞ്ഞിക്കൂനന്* എന്ന ചിത്രത്തിലെ അഭിനയത്തിനും അവാര്*ഡിന് പരിഗണിച്ചപ്പോഴും മിമിക്രി എന്ന പരിഹാസം തന്നെയാണ് ദിലീപിന് കേള്*ക്കേണ്ടി വന്നത്. അന്ന് പരിഗണന പ്രത്യേക ജൂറി പരാമര്*ശത്തില്* ഒതുങ്ങി.

    കുഞ്ഞിക്കൂനന്*, ചാന്ത്*പൊട്ട് എന്നീ ചിത്രങ്ങളില്* ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങളെ ഒന്ന് അവലോകനം ചെയ്യുമ്പോള്* അതൊന്നും അനായാസമായി ചെയ്യാവുന്ന കഥാപാത്രങ്ങള്* അല്ലെന്ന് വ്യക്തമാകും. ദിലീപ് എന്ന നടന്റെ പ്രതിഭ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ വേഷങ്ങള്* തന്നെയായിരുന്നു അവ. ചാന്തുപൊട്ട് എന്ന സിനിമ മറ്റു ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്യാന്* ആലോചിച്ചപ്പോള്* അതിനുതക്ക പ്രതിഭാ വിലാസമുള്ള നടന്**മാര്* ആഭാഷകളില്* ഇല്ലാത്തതിനാല്* ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ദിലീപ് എന്ന നടന്റെ വില അന്ന് മറുഭാഷകളിലെ സിനിമക്കാര്*ക്കെങ്കിലും ബോധ്യപ്പെട്ടതാണ്.

    അസാധാരണമായ അര്*പ്പണ ബോധവും കഠിനാധ്വാനവും ഉണ്ടെങ്കില്* മാത്രമേ കുഞ്ഞിക്കൂനനേയും ചാന്തുപൊട്ടിലെ രാധയേയും ഏഴരക്കൂട്ടത്തിലെ അരയെയും എന്തിന് മായാമോഹിനിയെപ്പോലും പ്രേക്ഷകരുടെ മനസില്* ഇത്രയും ആഴത്തില്* പതിപ്പിക്കാനാവുകയുള്ളു. അതുകൊണ്ടുതന്നെ ദിലീപ് എന്ന നടന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് നല്ലനടനുള്ള ഈ പുരസ്കാരം.

  4. #14
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    ബീജദാനം, ഇനി ദിലീപിന്*റെ ഊഴം !



    വിക്കി ഡോണര്* എന്ന സിനിമ ബോളിവുഡില്* നിര്*മ്മിക്കപ്പെട്ട ഒരു ചെറിയ ചിത്രമാണ്. വെറും അഞ്ചുകോടി മുതല്* മുടക്കില്* നിര്*മ്മിച്ച സിനിമ 46 കോടി രൂപയാണ് വാരിക്കൂട്ടിയത്. ബീജദാനത്തിന്*റെ മഹത്വത്തെക്കുറിച്ച് പറയുന്ന സിനിമയായിരുന്നു അത്. ജോണ്* ഏബ്രഹാം നിര്*മ്മിച്ച ചിത്രം സംവിധാനം ചെയ്തത് സൂരജ് സര്*ക്കാര്*. ആയുഷ്മാന്* ഖുറാന, അന്നു കപൂര്*, യാമി ഗൌതം എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്*.

    വിക്കി ഡോണറിനെക്കുറിച്ച് ഇപ്പോള്* പറഞ്ഞുവന്നത് ഈ സിനിമ മലയാളത്തില്* റീമേക്ക് ചെയ്യാന്* ആലോചിക്കുന്നു എന്ന് അറിയിക്കാനാണ്. ജനപ്രിയനായകന്* ദിലീപാണ് ഈ സിനിമ മലയാളത്തിലെത്തിക്കാന്* ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

    ചിത്രത്തിന്*റെ റീമേക്ക് അവകാശം വാങ്ങുന്നതിന്*റെ ചര്*ച്ചകള്* പൂര്*ത്തിയായി വരികയാണ്. ദിലീപ് ഈ സിനിമയില്* നായകനായി അഭിനയിക്കും. അന്നു കപൂര്* അവതരിപ്പിച്ച ഡോക്ടറുടെ വേഷത്തില്* ബാബുരാജിനെ അഭിനയിപ്പിക്കാനാണ് ദിലീപ് ആലോചിക്കുന്നത്.

    പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച വിക്കി ഡോണര്* മലയാളത്തിലും വിസ്മയം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് ഈ സിനിമ റീമേക്ക് ചെയ്യാന്* ദിലീപിനെ പ്രേരിപ്പിച്ചത്.

  5. #15
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

  6. #16
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    മോഹിനിയെ വെല്ലാന്* മലയാളത്തിന്റെ മരുമകനായി ദിലീപ്

    ദീലീപിന് ഈ വര്*ഷം എന്തുകൊണ്ടും ഭാഗ്യവര്*ഷമാണ്. മായാമോഹിനി എന്ന ചിത്രത്തിന്റെ തകര്*പ്പന്* വിജയവും മികച്ച നടനുള്ള സംസ്ഥാന അവാര്*ഡും നേടിയ ദിലീപ് റംസാന് എത്തുന്നത് മിസ്റ്റര്* മരുമകനായാണ്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയും സിബി കെ തോമസും മായാമോഹിനിക്ക് ശേഷം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് മിസ്റ്റര്* മരുമകന്*. അതിനാല്* മായാമോഹിനിയുടെ വിജയം മിസ്റ്റര്* മരുമകനും ആവര്*ത്തിക്കുമെന്നാണ് കരുതുന്നത്. ദിലീപിന് വേണ്ടി ഇരുവരും തിരക്കഥ ഒരുക്കിയ കാര്യസ്ഥനും സൂപ്പര്* ഹിറ്റായിരുന്നു.

    സന്ധ്യാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആറുവര്*ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്ധ്യാമോഹന്* എത്തുന്നത്. കിലുക്കം കിലുകിലുക്കം എന്ന ആവറേജ് ചിത്രത്തിന് ശേഷം ഇദ്ദേഹം സിനിമയില്* നിന്ന് വിട്ട് നില്*ക്കുകയായിരുന്നു. തന്റെ കരിയറില്* വന്* വിജയമൊന്നും എടുത്തു പറയാനില്ലാത്താ സന്ധ്യാമോഹന്*, മിസ്റ്റര്* മരുമകന്റെ വിജയ പ്രതീക്ഷയിലാണ്.

    മായാമോഹിനിക്ക് മുന്*പെ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയെങ്കിലും നിരവധി കാരണങ്ങളാല്* ചിത്രീകരണം നീണ്ട് പോകുകയായിരുന്നു. ചിത്രത്തില്* മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖുശ്ബുവിന് പരുക്കേറ്റതും ചിത്രീകരണം വൈകാന്* കാരണമായി. ജഗതി ശ്രീകുമാര്* അപകടത്തില്* പെട്ടതിനെതുടര്*ന്ന് അദ്ദേഹം അഭിനയിച്ച ഭാഗങ്ങള്* മാറ്റി പകരം ബാബുരാജിനെ വച്ചാണ് ചിത്രീകരിച്ചത്. ബാലതാരമായ സനുഷ നായികയാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി മിസ്റ്റര്* മരുമകനുണ്ട്.

    പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജും ചിത്രത്തില്* പ്രധാന വേഷത്തില്* എത്തുന്നുണ്ട്. ദിലീപിന് മികച്ച നടനുള്ള അവാര്*ഡ് നല്*കിയ ജൂറിയുടെ ചെയര്*മാനായ ഭാഗ്യരാജ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് മിസ്റ്റര്* മരുമകന്

  7. #17
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    Ee Onam Marumakan Kondu Pokum

    Supper Repport All Over Kerala...........


  8. #18
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    മിസ്റ്റര്* മരുമകന്* - നിരൂപണം



    ഉദയ്കൃഷ്ണ - സിബി കെ തോമസിന്*റെ സമീപകാല സിനിമകള്* പോലെ തന്നെ ബിഗ് ക്യാന്**വാസിലാണ് മിസ്റ്റര്* മരുമകനും ഒരുക്കിയിരിക്കുന്നത്. എന്*റര്*ടെയ്*ന്**മെന്*റ് മാത്രം പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകരെ 100 ശതമാനം തൃപ്തിപ്പെടുത്തുന്നതാണ് മിസ്റ്റര്* മരുമകന്*. പാളിച്ചകള്* ഒരുപാടുള്ള തിരക്കഥയാണെങ്കിലും അതിനെയെല്ലാം മറികടക്കുന്ന മാസ്മരിക പ്രകടനവുമായി ദിലീപ്, ബിജുമേനോന്*, ഖുശ്ബു എന്നിവര്* അടിച്ചുപൊളിക്കുകയാണ്. കോമഡികള്* പലതും നിലവാരമില്ലാത്തതാണെങ്കിലും ദിലീപിന്*റെ ചില നമ്പരുകള്*ക്ക് വലിയ കൈയടിയാണ്.


    ചിത്രത്തിന്*റെ ആദ്യപകുതി കണ്ടിരിക്കാവുന്നതാണ്. രസകരമായി ആദ്യ പകുതി കൊണ്ടുപോകുന്നതില്* സന്ധ്യാമോഹന്* വിജയിച്ചിട്ടുണ്ട്. എന്നാല്* രണ്ടാം പകുതിയുടെ ആദ്യ ഭാഗങ്ങള്* നിരാശപ്പെടുത്തും വിധം സ്ലോ ആണ്. കഥ എങ്ങോട്ടും ചലിക്കാതെ ഇടിച്ചുനില്*ക്കുന്നു. എന്നാല്* ക്ലൈമാക്സിലേക്കെത്തുമ്പോള്* വീണ്ടും ഫാസ്റ്റ് പേസിലാകുന്നു. ക്ലൈമാക്സ് ഒരു ഗംഭീര ട്വിസ്റ്റാണ്. അടുത്തകാലത്തൊന്നും ഇങ്ങനെയൊരു ട്വിസ്റ്റ് കണ്ടിട്ടില്ല. അപ്രതീക്ഷിതമായി ഒരു കഥാപാത്രം രംഗപ്രവേശം ചെയ്യുകയാണ്. അതിന്*റെ ഒരു ഞെട്ടല്* തിയേറ്ററിലുണ്ടായി. പിന്നീട് കൈയടി ഉയര്*ന്നു. ചിലര്* ഉച്ചത്തില്* കൂവുന്നതും കണ്ടു!

    സനൂഷയാണ് മിസ്റ്റര്* മരുമകനിലെ നായിക. ദിലീപിന്*റെ നായികയായി എങ്ങനെ സനൂഷയെ സ്ക്രീനില്* പ്രസന്*റ് ചെയ്തിരിക്കുന്നു എന്നത് കാണാനും ഒരു കൌതുകം ഉള്ളിലുണ്ടായിരുന്നു. എന്നാല്* അക്കാര്യത്തില്* സന്ധ്യാമോഹന്* വിജയിച്ചു. സനൂഷ തന്*റെ കഥാപാത്രത്തെ ഭംഗിയാക്കി. ഒരു ചേര്*ച്ചകേട് എവിടെയും അനുഭവപ്പെട്ടില്ല.


    അശോക് രാജ് എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ പേര്. കക്ഷി ‘ഭരതക്ഷേത്ര’ എന്ന നാടകട്രൂപ്പ് നടത്തുകയാണ്. നെടുമുടി വേണുവാണ് ദിലീപിന്*റെ അച്ഛനായി വേഷമിടുന്നത്. ആ*കെ കടം കയറി നില്*ക്കുകയാണ് അശോക് രാജ്. അങ്ങനെയിരിക്കെ ജപ്തി വരികയാണ്. ഭാഗ്യരാജാണ് ജപ്തിക്കായി വരുന്നത്. ഭാഗ്യരാജ് നെടുമുടിയുടെ പഴയ സുഹൃത്താണ്.

    രാജ് ഗ്രൂപ്പിലേക്ക് അശോക് രാജ് എത്തിപ്പെടുന്നത് അങ്ങനെയാണ്. രാജ് ഗ്രൂപ്പ് ഭരിക്കുന്നത് അഹങ്കാരികളായ മൂന്ന് സ്ത്രീകളാണ്. രാജമല്ലിക(ഷീല), രാജമല്ലികയുടെ മകള്* രാജകോകില(ഖുശ്ബു), രാജകോകിലയുടെ മകള്* രാജലക്ഷ്മി(സനൂഷ). രാജലക്ഷ്മിയും അശോക് രാജും കുട്ടിക്കാലത്ത് കളിക്കൂട്ടുകാരായിരുന്നു. അപ്രതീക്ഷിതമായത് സംഭവിച്ചു. അശോക് രാജ് രാജലക്ഷ്മിയെ വിവാഹം കഴിച്ചു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് മിസ്റ്റര്* മരുമകന്*റെ കഥ.

    കാര്യസ്ഥന് മായാമോഹിനിയില്* ഉണ്ടായ സിനിമയെന്ന് മിസ്റ്റര്* മരുമകനെ വിലയിരുത്താം. എന്നാല്* ആ സിനിമകളെ അപേക്ഷിച്ച് ഭേദമാണുതാനും. രണ്ടാം പകുതിയില്* ചില തമാശകള്* സഭ്യതയുടെ അതിര് ഭേദിക്കുന്നുണ്ട്. എന്നാല്* ബാച്ച്ലര്* പാര്*ട്ടിയിലെ അശ്ലീല തമാശകള്* കണ്ടവര്*ക്ക് മിസ്റ്റര്* മരുമകനിലെ ഡബിള്* മീനിംഗ് ഡയലോഗുകള്* അത്ര പ്രശ്നമായി തോന്നില്ല.


    ദിലീപ് കഴിഞ്ഞാല്* മിസ്റ്റര്* മരുമകനില്* ഏറ്റവും തിളങ്ങിയത് ബിജു മേനോനാണ്. ദിലീപിന്*റെ ജ്യേഷ്ഠനായാണ് ബിജു എത്തുന്നത്. ബിജുവിന്*റെ എന്**ട്രിക്കും പിന്നീട് ഓരോ ഡയലോഗിനും കൈയടിയാണ്. രാജാ ഗ്രൂപ്പിന്*റെ വക്കീലായി ബാബുരാജ് എത്തുന്നു. ബാബുരാജിന്*റെ ഇന്**ട്രൊഡക്ഷനും ഗംഭീര കൈയടി കിട്ടി. എന്നാല്* തുടര്*ന്നുള്ള നമ്പരുകള്* പ്രേക്ഷകര്* കൂക്കിവിളിച്ചാണ് എതിരേറ്റത്.

    സനൂഷയെ വളച്ചെടുക്കാനായി ബാബുരാജ് ഏര്*പ്പാടാക്കുന്നയാളായാണ് സുരാജ് എത്തുന്നത്. സുരാജിനും ശോഭിക്കാനായില്ലെന്ന് പറഞ്ഞാല്* മതിയല്ലോ. കുക്ക് ആയി എത്തുന്ന സലിം*കുമാര്*, ഹരിശ്രീ അശോകന്* എന്നിവര്* മികച്ച പ്രകടനം കാഴ്ചവച്ചു.

    ഷീല, ഖുഷ്ബു, സനൂഷ ത്രയത്തില്* ഖുഷ്ബുവാണ് മികച്ചുനിന്നത്. ഖുഷ്ബു - ദിലീപ് പോരാട്ടമൊക്കെ രസകരമായി. എന്നാല്* ഷീലയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

    ചിത്രത്തിലെ ഗാനങ്ങള്* ശരാശരിക്ക് മേലെ പോയില്ല. ഒരു ഇടവേളയ്ക്ക് ശേഷം എത്തിയ സുരേഷ് പീറ്റേഴ്സ് നിരാശപ്പെടുത്തി. എന്നാല്* പശ്ചാത്തല സംഗീതം സൂപ്പറായിരുന്നു.

    സന്ധ്യാമോഹന്* മുമ്പ് ‘അമ്മ അമ്മായിയമ്മ’ എന്നൊരു ചിത്രം ചെയ്തത് ഓര്*മ്മ വരുന്നു. അത് ചിരിക്കാന്* വകയുള്ള ഒരു ചിത്രമായിരുന്നു. എന്തായാലും അതിനോട് സാദൃശ്യമുള്ള കഥ തന്നെയാണ് മിസ്റ്റര്* മരുമകനും. എന്നാല്* സംവിധായകന്* എന്ന നിലയില്* അമ്മായിയമ്മയില്* നിന്ന് മരുമകനിലേക്കെത്തിയപ്പോള്* സന്ധ്യാമോഹന്* ഏറെ മുന്നേറിയിരിക്കുന്നു.





    Tags: 'Mr Marumakan', Dileep's Mr.Marumakan movie review, janapriya nayakan in Mr.Marumakan, Latest Malayalam film reviews, latest malayalam film's, latest malayalam movie news, latest tamil film news, Malayalam film Mr.Marumakan Review, malayalam film news, Malayalam film ‘Mr.Marumakan’ reviews, malayalam padam Mr.Marumakan Review, Mr.Marumakan cineama reviews, Mr.Marumakan film reviews, Mr.Marumakan gallery, Mr.Marumakan malayalam movie, Mr.Marumakan malayalam padam reviews, Mr.Marumakan movie, Mr.Marumakan movie previews, Mr.Marumakan movie review, Mr.Marumakan movie reviews, Mr.Marumakan Photo's, Mr.Marumakan preview, Mr.Marumakan previews, Mr.Marumakan review, Mr.Marumakan reviews, Mr.Marumakan stills, Mr.Marumakan story, Mr.Marumakan wallpappers, Tags: latest malayalam film previews

  9. #19
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    **Janapriya Nayakanu Pirannal Aashamsakal.......**






    Keywords:happy b'day dileep, dileep's b'day, janapriyanayakan's b'day, janapriyanayakan dileep's b'day

  10. #20
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    "തീയേറ്ററുകള്* ഇളക്കിമറിച് വീണ്ടുംജനപ്രിയനയകന്റെ പടയോട്ടം കേരളത്തില്*"

    MY BOSS സൂപ്പെര്* ഹിറ്റിലേക്ക്...........Go And Enjoy The Fun...............

Page 2 of 3 FirstFirst 123 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •