Page 3 of 3 FirstFirst 123
Results 21 to 28 of 28

Thread: ** Janapriya Naayakan DILEEP ** ~~ Official Thread

 1. #21
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default നിരൂപണം - മൈ ബോസ് - ലളിതമനോഹരം ചിത്രം!

  ജീത്തു ജോസഫ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മൈ ബോസ് ഗംഭീര സിനിമ എന്ന അഭിപ്രായം നേടുന്നു. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിലീപിന്*റെ കോമഡി രംഗങ്ങള്* തന്നെയാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്.

  ദിലീപിന്*റെയും മം*മ്തയുടെയും കോമ്പിനേഷന്* സീനുകള്* പ്രേക്ഷകരെ രസിപ്പിക്കുന്നു. അസ്വാഭാവികതയുണര്*ത്തുന്ന രംഗങ്ങളോ കോമഡിക്കുവേണ്ടിയുള്ള കോമഡികളോ അനാവശ്യമായ ഫൈറ്റോ അസ്ഥാനത്തുള്ള ഗാനരംഗമോ ഒന്നും ഇല്ല എന്നതാണ് മൈ ബോസിനെ പ്രിയങ്കരമാക്കുന്നത്. കഥയ്ക്ക് ആവശ്യമുള്ള ഘടകങ്ങള്* മാത്രം ചേര്*ത്തുവയ്ക്കാന്* തിരക്കഥാകൃത്തുകൂടിയായ സംവിധായകന് കഴിഞ്ഞിരിക്കുന്നു.

  ന്യൂ ജനറേഷന്* എന്ന പേരുമിട്ട് വരുന്ന അശ്ലീലക്കാഴ്ചകള്*ക്കിടയില്* കുടുംബസമേതം കാണാന്* പറ്റുന്ന ഒരു ക്ലീന്* എന്*റര്*ടെയ്നറാണ് മൈ ബോസിലൂടെ പ്രേക്ഷകര്*ക്ക് ലഭിച്ചിരിക്കുന്നത്. ദിലീപും മം*മ്തയും അവരുടെ കഥാപാത്രങ്ങളോട് 110 ശതമാനം നീതിപുലര്*ത്തി. കലാഭവന്* ഷാജോണിന്*റെ കരിയര്* ബെസ്റ്റ് പെര്*ഫോമന്*സാണ് ഈ ചിത്രത്തിലേത്. സായികുമാറും ഗംഭീരമായി.

  ഡിറ്റക്ടീവ്, മമ്മി ആന്*റ് മി എന്നീ സിനിമകള്*ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മൈ ബോസ്. ഈ ചിത്രത്തോടെ ഹാട്രിക് വിജയമാണ് ജീത്തു സ്വന്തമാക്കിയിരിക്കുന്നത്.

 2. #22
  Join Date
  Nov 2012
  Location
  HizHat
  Posts
  5

  Default

  Wow gr8 thread Bro....

  Keep update...

 3. #23
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default

  ദിലീപ്-ജോസ് തോമസ് ടീം വീണ്ടും

  2012ലെ ഏറ്റവും വലിയ ഹിറ്റിനു ശേഷം നേട്ടം ആവര്*ത്തിക്കാന്* ജനപ്രിയ നടന്* ദിലീപും ജോസ് തോമസും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി ആക്ഷന്* കോമഡി ചിത്രമാണ് ഇരുവരും ചേര്*ന്ന് മലയാളികള്*ക്കു സമ്മാനിക്കുന്നത്. മായാമോഹിനിയുടെ തിരക്കഥയെഴുതിയ ഉദയകൃഷ്ണ- സിബി കെ. തോമസ് ആണ് ഇതിനും പേന ചലിപ്പിക്കുന്നത്. തമിഴ്താരങ്ങളായ പ്രകാശ് രാജ്, സുമന്*, വിജയരാഘവന്* എന്നിവരാണ് പ്രധാന താരങ്ങള്*. നായികയെ തീരുമാനിച്ചിട്ടില്ല. പാണ്ടിപ്പടയ്ക്കു ശേഷം ദിലീപും പ്രകാശ് രാജും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. റൂബി മാജികിന്റെ ബാനറില്* ജയ്*സണ്* ഇളംകുളമാണ് നിര്*മാതാവ്. പോയവര്*ഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രം മായാമോഹിനിയായിരുന്നു. ദിലീപിന്റെ പെണ്*വേഷം കാണാന്* കുടുംബങ്ങളാണ് കൂടുതലും എത്തിയിരുന്നത്. 33 കോടി രൂപയാണ് മായാമോഹിനി നേടിയ ഗ്രോസ് കലക്ഷന്*. അതിനു പുറമെ 10 കോടിയുടെ വേറെ നേട്ടവും ഉണ്ടാക്കി. ആറു കോടി രൂപ നിര്*മാണ ചെലവു വന്ന ചിത്രത്തിന് 3.5 കോടി രൂപ സാറ്റലൈറ്റ് റൈറ്റ് തന്നെ ലഭിച്ചു. 28 ലക്ഷം രൂപയ്ക്കാണ് വിഡിയോ അവകാശം വിറ്റത്. ഓഡിയോ നാലുലക്ഷവും. ദിലീപ് ചിത്രം നേടുന്ന വലിയ നേട്ടമായിരുന്നു ഇത്. ഇടയവേളയ്ക്കു ശേഷം ജോസ് തോമസ് തിരിച്ചെത്തിയ ചിത്രമായിരുന്നു ഇത്. ദിലീപ് നായകനായ ഉദയപുരം സുല്*ത്താന്* എന്ന ചിത്രത്തിലൂടെയാണ് ജോസ് തോമസ് സിനിമയില്* തുടക്കം കുറിച്ചത്. ദിലീപ് ചിത്രങ്ങള്* മാത്രമേ ജോസ് തോമസിനു നേട്ടങ്ങള്* ഉണ്ടാക്കികൊടുത്തിരുന്നുള്ളൂ. ഈ വര്*ഷവും ഉദയ്കൃഷ്ണ-സിബി ടീം ദിലീപിനു തന്നെയാണ് കഥയെഴുതുന്നത്. വൈശാഖിന്റെ ദിലീപ് ചിത്രത്തിനും പേന ചലിപ്പിക്കുന്നത് ഇവര്* തന്നെയാണ്. വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നനാണ് ഇനി റിലീസ് ചെയ്യാനുളള ദിലീപ് ചിത്രം. കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് ഷൂട്ടിങ് വര്*ക്കുകളാണ് ഇപ്പോള്* നടക്കുന്നത്. ജാഥ തൊഴിലാഴി തിരുവനന്തപുരം മേയറാകുന്ന കഥയാണ് നര്*മ്മത്തില്* ചാലിച്ച് പറയുന്നത്. അതേസമയം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് ഇപ്പോഴും പ്രധാന തിയറ്ററുകളില്* വന്* കലക്ഷനോടെ മുന്നേറുന്നുണ്ട്. ക്രിസ്മസിനു റിലീസ് ചെയ്ത ചിത്രങ്ങളൊന്നും മൈ ബോസിനു പരുക്കേല്*പ്പിച്ചിട്ടില്ല.

 4. #24
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default

  ദിലീപിന് സൂപ്പര്*ഹിറ്റൊരുക്കാന്* രഞ്ജിത്*!  ബാവൂട്ടിയുടെ നാമത്തിലു ശേഷം രഞ്ജിത്ത് കുടുംബചിത്രമൊരുക്കുന്നത് ദിലീപിനെ നായകനാക്കി. മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും ഒന്നിക്കുന്ന സാമൂഹിക വിമര്*ശന ചിത്രം രണ്ടുമാസങ്ങള്*ക്കു ശേഷം ചിത്രീകരണം തുടങ്ങും. കഥയും തിരക്കഥയും സംവിധാനവും രഞ്ജിത്ത് തന്നെയാണ് നിര്*വഹിക്കുന്നത്. യഥാര്*ഥത്തില്* ദിലീപിനെ നായകനാക്കി രഞ്ജിത്ത് ആദ്യമായി ഒരുക്കുന്ന ചിത്രമാണിത്. മിഴിരണ്ടിലും എന്ന ചിത്രം ഇന്ദ്രജിത്തിനെ നായകനാക്കിയാണ് തുടങ്ങിയിരുന്നത്. എന്നാല്* ഇന്ദ്രജിത്തിന് താരമൂല്യമില്ലാതെ വന്നപ്പോള്* അതിഥി താരമായിട്ടാണ് ദിലീപിനെ കൊണ്ടുവന്നിരുന്നത്. എന്നാല്* ഒടുവില്* അതിഥിയായെത്തിയ ആള്* നായകതുല്യവേഷത്തിലെത്തുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഡോക്ടര്* കഥാപാത്രം മരിച്ച ശേഷം ദിലീപിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടുകയായിരുന്നു. ദിലീപ് ചിത്രമെന്ന നിലയിലായിരുന്നു മിഴിരണ്ടിലും പരസ്യം ചെയ്തിരുന്നത്. മോഹന്*ലാല്* നായകനായ സ്പിരിറ്റിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനായ ബാവൂട്ടിയുടെ നാമത്തില്* എന്ന ചിത്രത്തിന് കഥയും തിരക്കഥയുമായിരുന്നു രഞ്ജിത്ത് നിര്*വഹിച്ചിരുന്നത്. ജി.എസ്. വിജയനായിരുന്നു സംവിധാനം. പതിനൊന്നു ചിത്രങ്ങളുടെ പരാജയശേഷം മമ്മൂട്ടി നേടുന്ന വിജയമാണ് ബാവൂട്ടി. തനി മലപ്പുറം കാരനായിട്ടാണ് മമ്മൂട്ടി ഇതില്* അഭിനയിക്കുന്നത്. കുടുംബബന്ധങ്ങളുടെ തകര്*ച്ചയാണ് ഇതിന്റെ പ്രമേയം. ക്രിസ്മസിനു റിലീസ് ചെയ്ത നാലു ചിത്രങ്ങളില്* ടാ തടിയാ എന്ന ചിത്രത്തിനൊപ്പം തന്നെ നേട്ടമുണ്ടാക്കുകയാണ് ബാവൂട്ടി.

 5. #25
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default


  ദിലീപ് ചാർളി ചാപ്ളിനാകുന്നു
  മലയാളികളുടെ ജനപ്രിയ താരം അന്തരിച്ച വിഖ്യാത ഹാസ്യനടൻ ചാർളി ചാപ്ളിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നു. സംവിധായകന്* ആര്*.സുകുമാരന്* സംവിധാനം ചെയ്യുന്ന ‘മനോരഥം’ എന്ന ചിത്രത്തിലാണ് ദിലീപിന്*റെ പുതിയ വേഷപ്പകർച്ച.

  കല്പണിക്കാരനായ ഒരാൾ താന്* പോലുമറിയാതെ ചാര്*ളി ചാപ്ലിന്*റെ വിവിധ വൈകാരിക ഭാവങ്ങളിലേക്ക് മാറ്റപ്പെടുന്നതാണ് ‘മനോരഥ’ത്തിന്*റെ പ്രമേയം. ആ കല്പണിക്കാരന്റെ വേഷമാണ് ദിലീപിന്റേത്. ചാർളി ചാപ്ലിന്*റെ തമാശ, ചിരി, കണ്ണീര്, ക്ഷോഭം, നിസഹായത, ദയനീയത എല്ലാം കല്*പ്പണിക്കാരനിലേക്ക് പടർന്നു കയറുകയാണ്.

  പാദമുദ്ര, രാജശില്*പ്പി, യുഗപുരുഷന്* തുടങ്ങിയ വമ്പന്* സിനിമകളൊരുക്കിയ ആര്* സുകുമാരന്* ബിഗ് ബജറ്റ് ചിത്രമായാണ് ‘മനോരഥം’ ഒരുക്കുന്നത്. ഈ വര്*ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ പൂര്*ത്തിയായിക്കഴിഞ്ഞു. 6. #26
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default

  ദിലീപ് നായകനാകുന്ന ‘ഗുണ്ടാ മാസ്റ്റര്*’

  ജോണി ആന്*റണി എന്ന സംവിധായകന്* ഒരു സൂപ്പര്*ഹിറ്റുമായാണ് തന്*റെ കരിയര്* തുടങ്ങിയത്. ‘സി ഐ ഡി മൂസ’ എന്ന ആ സിനിമ ജോണി ആന്*റണിയും ദിലീപും തമ്മിലുള്ള സൌഹൃദത്തിന്*റെ ഫലം കൂടിയായിരുന്നു. അതിന് ശേഷം കൊച്ചി രാജാവ്, ഇന്**സ്പെക്ടര്* ഗരുഡ് എന്നീ സിനിമകളും ദിലീപിനെ നായകനാക്കി ജോണി ആന്*റണി ഒരുക്കി.


  മോഹന്*ലാലിനെ നായകനാക്കി ‘ആറുമുതല്* അറുപതുവരെ’ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്* ജോണി ആന്*റണി. അപ്രതീക്ഷിതമായി തിരക്കഥയില്* മാറ്റം വരുത്തേണ്ടിവന്നതുകൊണ്ടാണ് ആ സിനിമ വൈകുന്നത്. ‘ജില്ല’ എന്ന തമിഴ് ചിത്രത്തിന്*റെ ആദ്യ ഷെഡ്യൂള്* കഴിഞ്ഞാലുടനെ മോഹന്*ലാല്* ജോണി ആന്*റണി ചിത്രത്തില്* ജോയിന്* ചെയ്യും.

  മോഹന്*ലാല്* ചിത്രം കഴിഞ്ഞ് ഏത് സിനിമ ചെയ്യണമെന്ന കാര്യത്തില്* ജോണി ആന്*റണി തീരുമാനിച്ചതായണ് ഏറ്റവും പുതിയ റിപ്പോര്*ട്ട്. ദിലീപാണ് ചിത്രത്തിലെ നായകന്*

  ദിലീപ് നായകനാകുന്ന ജോണി ആന്*റണി ചിത്രത്തിന് ‘ഗുണ്ടാ മാസ്റ്റര്*’ എന്ന് പേരിട്ടു. ഒരു ഗുണ്ടാനേതാവായാണ് ദിലീപ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. കോമഡി ചെയ്യാനുള്ള ദിലീപിന്*റെ കഴിവിനെ പരമാവധി ചൂഷണം ചെയ്യുന്ന ഒരു ഗംഭീര എന്*റര്*ടെയ്നറിനാണ് ജോണി ആന്*റണി ഒരുങ്ങുന്നത്.

  ജോണി ആന്*റണിയുടെയും ദിലീപിന്*റെയും ഏറ്റവും പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ഗുണ്ടാ മാസ്റ്ററിന്*റെ രചന നിര്*വഹിക്കുന്നത്. 2014ല്* ദിലീപിന്*റെ ഏറ്റവും പ്രധാന പ്രൊജക്ട് ആയിരിക്കും ഇത്.

 7. #27
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default

  ‘താമരാക്ഷന്*പിള്ള’യെ കണ്ടുകിട്ടി, പറക്കും തളികയ്ക്ക് രണ്ടാം ഭാഗം തുടങ്ങുന്നു!  മലയാളത്തില്* ചിരിയുടെ പൂരം സൃഷ്ടിച്ച ‘ഈ പറക്കും തളിക’യുടെ രണ്ടാം ഭാഗം അണിയറയില്* ഒരുങ്ങുന്നു. താഹ സംവിധാനം ചെയ്യുന്ന ചിത്രത്തിന്*റെ ഷൂട്ടിംഗ് ഈ വര്*ഷം അവസാനം ആരംഭിക്കുമെന്ന് സൂചന. വി ആര്* ഗോപാലകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.

  പറക്കും തളികയുടെ രണ്ടാം ഭാഗം എന്ന ആശയം നേരത്തേ താഹയുടെ മനസില്* ഉണ്ടായിരുന്നതാണ്. എന്നാല്* ഈ പ്രൊജക്ടിന് തടസമായി നിന്ന ഒരു പ്രശ്നമുണ്ടായിരുന്നു. ‘ഈ പറക്കും തളിക’യില്* പ്രധാന കഥാപാത്രമായിരുന്ന ‘താമരാക്ഷന്* പിള്ള’ എന്ന ബസ് ഇപ്പോള്* എവിടെയാണെന്ന് നിശ്ചയമില്ലായിരുന്നു. പറക്കും തളികയുടെ ചിത്രീകരണം അവസാനിക്കുന്ന സമയത്ത് ഉണ്ടായ സാമ്പത്തികപ്രശ്നം പരിഹരിക്കുന്നതിനായി ആ ബസ് നിര്*മ്മാതാവ് വിറ്റിരുന്നു. പടം സൂപ്പര്*ഹിറ്റായിക്കഴിഞ്ഞ് ബസിനെപ്പറ്റി അന്വേഷിച്ചെങ്കിലും അത് കണ്ടെത്താനായില്ല.

  എന്നാല്* ഇപ്പോള്* ആ ബസ് കണ്ടെടുത്തതാണ് രണ്ടാം ഭാഗത്തിനുള്ള ശ്രമങ്ങള്* വീണ്ടും ആരംഭിക്കാന്* ഇടയാക്കിയത്. അവിചാരിതമായി സംവിധായകന്* താഹ പൊള്ളാച്ചിയിലൂടെ സഞ്ചരിക്കുമ്പോള്* ‘താമരാക്ഷന്*പിള്ള’ ബസ് ഒരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്* കണ്ടെത്തുകയായിരുന്നു. ബസ് പൊളിച്ചുമാറ്റാനായി കൊണ്ടുവന്നവര്* അതുചെയ്യാതെ മാറ്റിയിട്ടിരിക്കുന്ന നിലയിലായിരുന്നു ബസ്. അതോടെ താഹയും നിര്*മ്മാതാവ് കാസ് ഹംസയും ചേര്*ന്ന് ബസ് തിരികെ വാങ്ങി. പറക്കും തളികയുടെ രണ്ടാം ഭാഗത്തിന്*റെ ആലോചന സജീവമാകുകയും ചെയ്തു.

  ‘വീരപ്പന്* കുറുപ്പ്’ എന്ന പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ച കൊച്ചിന്* ഹനീഫയുടെ അസാന്നിധ്യവും രണ്ടാം പറക്കും തളികയുടെ പകിട്ടിന് മങ്ങലേല്*പ്പിക്കും. എന്നാല്* ഇതിനെയെല്ലാം മറികടക്കുന്ന ഒരു സൂപ്പര്* കോമഡി തിരക്കഥയൊരുക്കാനാണ് സംവിധായകന്* തിരക്കഥാകൃത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

  2001ല്* പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ ഉണ്ണികൃഷ്ണന്* എന്ന ബസ് ഉടമസ്ഥന്*റെ ജീവിതദുരിതങ്ങളുടെ രസകരമായ ആവിഷ്കാരമായിരുന്നു. നിത്യാദാസ് ആയിരുന്നു നായിക. രണ്ടാം ഭാഗത്തില്* നിത്യാദാസ് അതിഥിതാരമായെത്തുമെന്നാണ് സൂചന. ദിലീപ് തന്നെ ഈ പ്രൊജക്ടില്* നായകനാകുമെന്നാണ് റിപ്പോര്*ട്ട്. സുന്ദരനായി ഹരിശ്രീ അശോകനും കോശിയായി സലിം കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകും.


  Keywords: ee parakumthalika, parakumthalika, dileep, harisree ashokan, janapriyanayakan

 8. #28
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default

  റിംഗ് മാസ്റ്റര്* ചിരിപ്പിച്ച് വട്ടം കറക്കുന്നു- ഫിലിം റിവ്യൂ

  വീണ്ടും ചിരിപ്പിക്കാന്* ഒരു ദിലീപ് ചിത്രം, അതാണ് റിംഗ്*മാസ്റ്റര്*. അവധിക്കാലം തുടങ്ങിയതുകൊണ്ട് കുട്ടികള്* കൂട്ടമായാണ് ചിത്രത്തിനെത്തുന്നത്. അവര്*ക്ക് ചിരിച്ച് വട്ടംകറക്കാന്* ഉള്ളതൊക്കെ റാഫി ചിത്രത്തില്* അണിയിച്ചൊരുക്കിയിട്ടുണ്ട്. റാഫി തന്നെ തിരക്കഥ ഒരുക്കിയ ചിത്രം തീയേറ്ററില്* ചിരിയുടെ മാലപ്പടക്കമാണ് തീര്*ക്കുന്നത്. ഇത്തവണ കുടുംബപ്രേക്ഷകര്* ഏറ്റെടുക്കുന്ന പടം റിംഗ്*മാസ്റ്റര്* തന്നെയാവും.
  കുറച്ച് കുട്ടി കോമഡി, കുറച്ച് പട്ടി കോമഡി. ഇതാണ് പടത്തിന്റെ ഒരു പാറ്റേണ്*. ദിലീപ് കോമഡിക്കൊപ്പം കിടിലന്* നമ്പരുമായി കലാഭവന്* ഷാജോണും*(ഡോ മുത്തു) എത്തുന്നു. വിദേശത്ത് ജോലി കിട്ടി അവിടെ താമസമാക്കണമെന്നാണ് പ്രിന്*സിന്റെ ആഗ്രഹം. ഇതിനുവേണ്ടി എലിസബത്ത്(രഞ്ജിനി) എന്ന എന്**ആര്**ഐ വനിതയുടെ നായയായ ലിസയെ നോക്കാന്* പ്രിന്*സ് എത്തുന്നു.

  ലിസയില്*നിന്നും ആണ്**നായകളെ അകറ്റി നിര്*ത്തണമെന്നായിരുന്നു എലിസബത്തിന്റെ ഉപദേശം. എന്നാല്* കാര്*ത്തിക(കീര്*ത്തി സുരേഷ്) എന്ന അന്ധയായ പെണ്*കുട്ടിയുടെ ആണ്*നായയിലൂടെ ലിസ ഗര്*ഭം ധരിക്കുന്നു. ഒരു പെണ്*നായയ്ക്ക് ജന്മം നല്*കിയശേഷം ലിസ മരിക്കുന്നു. ആ പെണ്*നായയ്ക്ക് പ്രിന്*സിന്റെ മുന്* കാമുകി ഡയാന(ഹണി റോസ്)യുടെ പേരിടുന്നു. എലിസബത്ത് വിദേശത്ത് നിന്ന് തിരിച്ചു വരുന്നതിന് മുന്*പ് ഡയാനയ്ക്ക് പ്രിന്*സ് മികച്ച പരിശീലനം നല്*കുന്നു.

  ഇപ്പോള്* തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് ഡയാന. ഡയാനയുടെ പുതിയ ചിത്രത്തില്* അഭിനയിക്കുന്ന നായയായി പ്രിന്*സിന്റെ ഡയാന എത്തുന്നതാണ് കഥയില്* വഴിത്തിരിവുണ്ടാക്കുന്നത്. ചുരുക്കത്തില്* എല്ലാ ദിലീപ് ചിത്രം പോലെ ഒരു ബഹളമാണ് ചിത്രം. ആ ഓളത്തില്* കുറേ കോമഡിയും. ഇത്ര മാത്രമേ റിംഗ്*മാസ്റ്ററില്* നിന്നും പ്രതീക്ഷിക്കാവൂ. ഒരു ഉത്സവചിത്രമെന്ന നിലയില്* കുറേനേരം ചിരിപ്പിക്കുക എന്നത് മാത്രമാണ് ചിത്രത്തിന്റെ ധര്*മ്മം. ഗ്യാംഗ്സ്റ്ററും സെവന്**ത് ഡേയും പോലെയുള്ള ഗൌരവമേറിയ ചിത്രങ്ങള്*ക്കിടയില്* റിംഗ്**മാസ്റ്റര്* ആശ്വാസമാണ്.

  സംവിധായകന്* രവിയെന്ന് കഥാപാത്രമായി റാഫി അഭിനയത്തിലും അരങ്ങേറ്റം നടത്തിയിരിക്കുന്നു. പീറ്റര്* എന്ന സഹസംവിധായകനായി അജു വര്*ഗീസും അഡ്വ. ശ്രാവണായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു. ഷാജിയുടെ ക്യാമറയും ഗോപീസുന്ദറിന്റെ സംഗീതവും ബാക്ഗ്രൌണ്ട് സ്കോറും മികച്ചു നില്*ക്കുന്നു. എന്തായാലും ഈ വിഷുക്കാലത്ത് ഹിറ്റില്* കുറഞ്ഞ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല ചിത്രം. വെറുതെ ഇരുന്ന് മനസ് തുറന്ന് ചിരിക്കണമെന്ന് മാത്രം ചിത്രം കാണുക.  പ്രിന്*സ് എന്ന നായ പരിശീലകനായാണ് ദിലീപ് ചിത്രത്തില്* എത്തുന്നത്. മനുഷ്യരെക്കാള്* നന്മയും സ്നേഹവുമുള്ളവരാണ് നായകള്* എന്ന് ജീവിതം നല്*കിയ തിരിച്ചറിവാണ് പ്രിന്*സിനെ നായ പരിശീലകനാക്കിയത്. സി*ഐ*ഡി മൂസയില്* ഒരു പട്ടിയാണ് കോമഡി കാണിക്കുന്നതെങ്കില്* ഇതില്* ഒരു ഒന്നൊന്നര പട്ടി കോമഡിയാണെന്നാണ് ചിത്രം കണ്ടിട്ട് പുറത്തേക്ക് നടന്നപ്പോള്* തീയേറ്ററില്* നിന്ന് കേട്ടത്. സംഭവം കേട്ട് ചിരിച്ചെങ്കിലും സത്യമതാണ്

Page 3 of 3 FirstFirst 123

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •