ജീത്തു ജോസഫ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മൈ ബോസ് ഗംഭീര സിനിമ എന്ന അഭിപ്രായം നേടുന്നു. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിലീപിന്*റെ കോമഡി രംഗങ്ങള്* തന്നെയാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്.

ദിലീപിന്*റെയും മം*മ്തയുടെയും കോമ്പിനേഷന്* സീനുകള്* പ്രേക്ഷകരെ രസിപ്പിക്കുന്നു. അസ്വാഭാവികതയുണര്*ത്തുന്ന രംഗങ്ങളോ കോമഡിക്കുവേണ്ടിയുള്ള കോമഡികളോ അനാവശ്യമായ ഫൈറ്റോ അസ്ഥാനത്തുള്ള ഗാനരംഗമോ ഒന്നും ഇല്ല എന്നതാണ് മൈ ബോസിനെ പ്രിയങ്കരമാക്കുന്നത്. കഥയ്ക്ക് ആവശ്യമുള്ള ഘടകങ്ങള്* മാത്രം ചേര്*ത്തുവയ്ക്കാന്* തിരക്കഥാകൃത്തുകൂടിയായ സംവിധായകന് കഴിഞ്ഞിരിക്കുന്നു.

ന്യൂ ജനറേഷന്* എന്ന പേരുമിട്ട് വരുന്ന അശ്ലീലക്കാഴ്ചകള്*ക്കിടയില്* കുടുംബസമേതം കാണാന്* പറ്റുന്ന ഒരു ക്ലീന്* എന്*റര്*ടെയ്നറാണ് മൈ ബോസിലൂടെ പ്രേക്ഷകര്*ക്ക് ലഭിച്ചിരിക്കുന്നത്. ദിലീപും മം*മ്തയും അവരുടെ കഥാപാത്രങ്ങളോട് 110 ശതമാനം നീതിപുലര്*ത്തി. കലാഭവന്* ഷാജോണിന്*റെ കരിയര്* ബെസ്റ്റ് പെര്*ഫോമന്*സാണ് ഈ ചിത്രത്തിലേത്. സായികുമാറും ഗംഭീരമായി.

ഡിറ്റക്ടീവ്, മമ്മി ആന്*റ് മി എന്നീ സിനിമകള്*ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മൈ ബോസ്. ഈ ചിത്രത്തോടെ ഹാട്രിക് വിജയമാണ് ജീത്തു സ്വന്തമാക്കിയിരിക്കുന്നത്.