മമ്മൂട്ടി കേരള സമൂഹത്തെ നന്നാക്കാനൊരുങ്ങുന്നു. നമ്മുടെ സാമൂഹ്യവ്യവസ്ഥയില്* നിലനില്*ക്കുന്ന പ്രശ്നങ്ങള്* ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കാന്* ശ്രമിക്കുകയും ചെയ്യുന്ന ഒരു പ്രവാസി മലയാളിയായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന്*റെ പേര് ‘15 അവേഴ്സ്’. സഞ്ജീവ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതൊരു ആക്ഷേപഹാസ്യ ചിത്രമാണ്. പ്രാഞ്ചിയേട്ടന്* പോലെ, അഴകിയ രാവണന്* പോലെ ഒരു സിനിമ. നവാഗതനായ കാര്*ത്തിക് ആണ് തിരക്കഥ എഴുതുന്നത്. ഈ വര്*ഷം അവസാനം ചിത്രീകരണം ആരംഭിക്കും.

കമല്*, രഞ്ജിത്, ലാല്* ജോസ്, വി എം വിനു തുടങ്ങിയവര്*ക്കാണ് ഈ വര്*ഷം മമ്മൂട്ടി ഡേറ്റ് വീതിച്ചുനല്*കിയിരിക്കുന്നത്. കാര്*ത്തിക്കും സഞ്ജീവ് ശിവനും പറഞ്ഞ ഈ കഥ ഇഷ്ടപ്പെട്ടതോടെ ഈ വര്*ഷം തന്നെ 15 അവേഴ്സ് തുടങ്ങാമെന്ന് മമ്മൂട്ടി ഉറപ്പുനല്*കി. ഡിസംബറില്* ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

മമ്മൂട്ടിയെ നായകനാക്കി ‘അപരിചിതന്*’ എന്ന ചിത്രം മുമ്പ് സഞ്ജീവ് ശിവന്* സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്* സലിംകുമാര്*, സീമാ ബിശ്വാസ് എന്നിവര്* അഭിനയിക്കുന്ന ഒരു സിനിമയുടെ പണിപ്പുരയിലാണ് സഞ്ജീവ് ശിവന്*.


More Stills



Keywords:15 hours,Kamal,Ranjith, Lal Jose, V M Vinu,Aparichithan,Sanjeev Shivan,malaylam film news,Mammootty in Sanjeev Sivan's Next