ബ്യൂട്ടിഫുള്* ടീം വീണ്ടും ഒത്തുചേരുന്ന ‘ട്രിവാന്*ഡ്രം ലോഡ്ജ്’ എന്ന ചിത്രം ഉടന്* റിലീസാകില്ല. അനൂപ് മേനോന്*റെ തിരക്കഥയില്* വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ സിനിമയുടെ റിലീസ് വൈകുന്നതിന്*റെ കാരണങ്ങള്* വ്യക്തമല്ല. സിനിമയുടെ ഷൂട്ടിംഗ് പൂര്*ത്തിയായതാണ്. ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ബാധ്യതയാണോ ഈ സിനിമയ്ക്ക് ദോഷമായതെന്ന് അറിവായിട്ടില്ല. ടൈം ആഡ്*സ് ആണ് ചിത്രം നിര്*മ്മിച്ചിരിക്കുന്നത്.


കൊച്ചിയിലെ ട്രിവാന്*ഡ്രം ലോഡ്ജ് എന്ന സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വര്*ഷങ്ങളുടെ പഴക്കമുള്ള ഈ ലോഡ്ജിലെ അന്തേവാസികളുടെ ജീവിതമാണ് വി കെ പി പറയുന്നത്. ലോഡ്ജിലെ സ്ഥിരതാമസക്കാരനായ അബ്ദുവായി ജയസൂര്യ അഭിനയിക്കുന്നു. ഹോട്ടല്* ഉടമയുടെ വേഷത്തില്* അനൂപ് മേനോന്*. ധ്വനി എന്ന് പേര് മാറ്റിയെത്തുന്ന ഹണി റോസ് ആണ് നായിക. ഭാവന അതിഥിവേഷത്തിലെത്തുന്നു.

‘ട്രിവാന്*ഡ്രം ലോഡ്ജ്’ റിലീസ് മാറ്റിയതോടെ അതിന് മുമ്പ് വി കെ പ്രകാശിന്*റെ ‘പോപ്പിന്*സ്’ റിലീസാകാനുള്ള സാധ്യത തെളിഞ്ഞു. ഒക്ടോബര്* പകുതിയോടെ പോപ്പിന്*സ് റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ദമ്പതികളുടെ ജീവിതമാണ് പോപ്പിന്*സില്* ആവിഷ്കരിക്കുന്നത്.

ജയസൂര്യ - മേഘ്ന, ഇന്ദ്രജിത്ത് - പത്മപ്രിയ, അനൂപ് മേനോന്* - ആന്* അഗസ്റ്റിന്*, ശങ്കര്* രാമകൃഷ്ണന്* - മൈഥിലി, കുഞ്ചാക്കോ ബോബന്* - നിത്യാ മേനോന്* എന്നിവരാണ് പോപ്പിന്*സിലെ ജോഡികള്*. പോപ്പിന്*സിന്*റെ ചിത്രീകരണം രണ്ടു ഷെഡ്യൂളുകളായി വളരെപ്പെട്ടെന്ന് പൂര്*ത്തിയാക്കിയ വി കെ പി ഇപ്പോള്* ഇതിന്*റെ പോസ്റ്റ് പ്രൊഡക്ഷന്* ജോലികളിലാണ്.

പോപ്പിന്*സിന് ശേഷം അനൂപ് മേനോന്* - ജയസൂര്യ കൂട്ടുകെട്ടിന്*റെ ‘പുഷ്പകവിമാനം’ എന്ന ചിത്രവും വി കെ പ്രകാശ് പ്ലാന്* ചെയ്യുന്നുണ്ട്.