-
ഭൂമി ഒന്നല്ല, മൂന്ന്!
ഭൂമിയെന്ന ഒരു ഗ്രഹമേ പ്രപഞ്ചത്തിലുള്ളൂ എന്നു വിശ്വസിക്കുന്നവര്‍* അതു മാറ്റിക്കൊള്ളുക. കാരണം ഭൂമി പോലെ മൂന്ന് ഗ്രഹങ്ങള്‍*ക്ക് കൂടിയുള്ളതായാണ് പുതിയ കണ്ടെത്തല്‍*. ശാസ്ത്രലോകം ഇന്നുവരെ കണ്ടെത്തിയതില്‍* ഏറ്റവും ചെറിയ മൂന്ന് അന്യഗ്രഹങ്ങളെ നാസയുടെ കെപ്ലെര്‍* ദൗത്യം വഴിയാണ് കണ്ടെത്തിയത്. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളും മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യ മേഖലയിലാണെന്നതുമാണ് ഇവരെ ശാസ്ത്രലോകം ശ്രദ്ധിക്കാന്‍* കാരണം
കെപ്ലെര്‍* ബഹിരാകാശ ടെലിസ്*കോപ്പ് പകര്*ത്തിയ വിവരങ്ങള്‍* ഒരു അന്താരാഷ്ട്ര ഗവേഷകസംഘം വിശകലനം ചെയ്തപ്പോഴാണ് ജീവന്റെ സാന്നിധ്യമുണ്ടാകാന്‍* സാധ്യതയുള്ള മൂന്ന് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. രണ്ട് വ്യത്യസ്ത ഗ്രഹസംവിധാനങ്ങളിലാണ് അവ സ്ഥിതിചെയ്യുന്നത്.
ഭൂമിയില്‍*നിന്ന് 1200 പ്രകാശവര്*ഷമകലെയുള്ള കെപ്ലെര്‍*-62 എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതാണ്, പുതിയതായി കണ്ടെത്തിയ അന്യഗ്രഹങ്ങളില്‍* രണ്ടെണ്ണം. സൂര്യനെക്കാള്‍* അല്‍*പ്പം ചെറും തണുത്തതുമാണ് കെപ്ലെര്‍*- 62. അഞ്ച് ഗ്രഹങ്ങള്‍* അതിനെ ചുറ്റുന്നുണ്ട്. അതില്‍* 'കെപ്ലെര്‍*-62ഇ', 'കെപ്ലെര്‍*-62എഫ്' എന്നിവയാണ് ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍*. ഈ ഗ്രഹങ്ങളില്‍* ഭൂമിയിലെപോലെ വെള്ളവും മഞ്ഞുമുണ്ടാകാന്‍* സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
ഭൂമിയെ അപേക്ഷിച്ച് 60 ശതമാനം വലിപ്പം കൂടുതലുള്ള ഗ്രഹമാണ് കെപ്ലെര്‍*-62ഇ. മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റാന്‍* അതിന് 122.4 ഭൗമദിനങ്ങള്‍* വേണം. കെപ്ലെര്‍*- 62എഫിന് ഭൂമിയെ അപേക്ഷിച്ച് 40 ശതമാനം വലിപ്പക്കൂടുതലുണ്ട്. അതിന്റെ പരിക്രമണകാലം 267.3 ഭൗമദിനങ്ങളാണ്.
കണ്ടെത്തിയതില്‍* ഏറ്റവും ചെറിയ അന്യഗ്രഹം എന്ന പദവി ഇതുവരെ 'കെപ്ലെര്‍*-22ബി'ക്ക് ആയിരുന്നു. അതിന് ഭൂമിയുടെ വ്യാസത്തിന്റെ 2.4 മടങ്ങ് വലിപ്പമാണ് ഉള്ളത്.
സൂര്യന് സമാനമായ ഒരു നക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍* സ്ഥിതിചെയ്യുന്ന 'കെപ്ലെര്‍*-69സി' ആണ് പുതിയതായി കണ്ടെത്തിയ മൂന്നാമത്തെ അന്യഗ്രഹം. അതിന് ഭൂമിയെ അപേക്ഷിച്ച് 70 ശതമാനം വലിപ്പക്കൂടുതലുണ്ട്. 242 ഭൗമദിനങ്ങള്‍* കൊണ്ടാണ് അത് മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റുന്നതെന്ന് കണക്കാക്കുന്നു.
സൗരയൂഥത്തിന് വെളിയില്‍* ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍* 2009 ല്‍* വിക്ഷേപിച്ച ടെലിസ്*കോപ്പാണ് കെപ്ലെര്‍*. ആകാശഗംഗയില്‍* 450 ലക്ഷം നക്ഷത്രങ്ങളടങ്ങിയ ഒരു പ്രദേശമാണ് കെപ്ലെര്‍* വിശദമായി നിരീക്ഷിക്കുന്നത്.
More stills
Keywords:Telescope,Kepler,planet,Earth,Stars,Keple r 69 C,Sun,revelution,solar system
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks