മലയാളികളില്* ഗൃഹാതുരത്വമുണര്*ത്തുന്ന ഓര്*മ്മയാണ് സുമലത. എണ്*പതുകളുടെ മധ്യത്തോടെ തെന്നിന്ത്യന്* ഭാഷകളില്* നിറഞ്ഞ സാന്നിധ്യമായിരുന്ന സുമലതയെ മമ്മൂട്ടിയുടെയും മോഹന്*ലാലിന്*റെയും ഏറ്റവും മികച്ച ജോഡിയായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ, സുമലത വീണ്ടും മലയാള ചിത്രത്തില്* അഭിനയിക്കുകയാണ്. അതും അമിതാഭ് ബച്ചന്*റെ ഭാര്യയായി!


മേജര്* രവി സംവിധാനം ചെയ്യുന്ന കാണ്ഡഹാര്* എന്ന ചിത്രത്തിലാണ് ബിഗ്ബിയുടെ ഭാര്യയായി സുമലത എത്തുന്നത്. മേജര്* രവിയുടെ പ്രത്യേക താല്*പ്പര്യപ്രകാരമാണ് സുമലത അഭിനയിക്കാമെന്ന് സമ്മതിച്ചത്. ഒരുകാലത്ത് സുമലതയുടെ നായകനായിരുന്ന മോഹന്*ലാലാണ് കാണ്ഡഹാറിലെ നായകനെന്നത് യാദൃശ്ചികം.

ജോഷി സംവിധാനം ചെയ്ത ‘ഈ തണുത്ത വെളുപ്പാന്* കാലത്ത്’ ആണ് സുമലത ഒടുവില്* അഭിനയിച്ച മലയാള സിനിമ. അതിനുശേഷം ധാത്രി ഹെയര്* ഓയിലിന്*റെ പരസ്യചിത്രത്തില്* അവര്* പ്രത്യക്ഷപ്പെട്ടിരുന്നു.

മൂര്*ഖന്*, രക്തം, കോളിളക്കം, മുന്നേറ്റം, തേനും വയമ്പും, തടാകം, ജോണ്* ജാഫര്* ജനാര്*ദ്ദനന്*, ജനനി ജന്**മഭൂമി, നിറക്കൂട്ട്, ശ്യാമ, തൂവാനത്തുമ്പികള്*, ന്യൂഡല്*ഹി, ഇസബെല്ല, ദിനരാത്രങ്ങള്*, ഉണ്ണികൃഷ്ണന്*റെ ആദ്യത്തെ ക്രിസ്തുമസ്, നായര്*സാബ്, താഴ്വാരം, നമ്പര്* 20 മദ്രാസ് മെയില്*, പരമ്പര, ഈ തണുത്ത വെളുപ്പാന്* കാലത്ത് എന്നിവയാണ് സുമലത അഭിനയിച്ച പ്രധാന മലയാളചിത്രങ്ങള്*.

സുമലത ജീവന്* നല്*കിയ ന്യൂഡല്*ഹിയിലെ മരിയ ഫെര്*ണാണ്ടസ്, തൂവാനത്തുമ്പികളിലെ ക്ലാര, നിറക്കൂട്ടിലെ മേഴ്സി, ദിനരാത്രങ്ങളിലെ ഡോ. സാവിത്രി, ഇസബെല്ലയിലെ ബേല, താഴ്വാരത്തിലെ കൊച്ചൂട്ടി എന്നീ കഥാപാത്രങ്ങള്* മലയാളികള്* ഇന്നും മനസില്* താലോലിക്കുന്നവയാണ്.