അടുത്ത വര്*ഷം നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്* ടീമില്* ഒരു ഓള്* റൌണ്ടര്* സ്ഥാനം ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് ഇന്ത്യന്* ക്രിക്കറ്റ് ടീം പരിശീലകന്* ഗാരി കിര്*സ്റ്റന്*. ഇര്*ഫാന്* പത്താന്* ഈ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ബൌളിംഗില്* പത്താന് മികവ് കാട്ടാനായില്ലെന്നും കിര്*സ്റ്റന്* പറഞ്ഞു.

പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കാന്* പത്താന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഏകദിന ടീമിലെ ആറാം നമ്പര്* സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ലോകകപ്പിന് മുന്നോടിയായി ഈ സ്ഥാനത്തേയ്ക്ക് ഒരു താരത്തെ കണ്ടെത്താനാണ് ഇപ്പോള്* ശ്രമിക്കുന്നത്. 115 കിലോ മീറ്റര്* വേഗത്തില്* മാത്രം ബൌള്* ചെയ്യുകയും അഞ്ചു കളിയില്* ഒരു വിക്കറ്റ് എടുക്കുകയും ചെയ്യുന്ന താരത്തെയല്ല ഈ സ്ഥാനത്തേയ്ക്ക് വേണ്ടതെന്നും കിര്*സ്റ്റന്* പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 107 ഏകദിനങ്ങള്* കളിച്ചിട്ടുള്ള പത്താന്* 157 വിക്കറ്റുകള്* സ്വന്തമാക്കിയിട്ടുണ്ട്. 29 ടെസ്റ്റുകളില്* നിന്ന് 100 വിക്കറ്റുകളും സ്വന്തം അക്കൌണ്ടിലുണ്ടെങ്കിലും 2009 ഫെബ്രുവരിയ്ക്ക് ശേഷം പത്താന്* ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. ഐ പി എല്ലില്* കിംഗ്സ് ഇലവന്* പഞ്ചാബിന്*റെ താരമായിരുന്ന പത്താന് കാര്യമായി തിളങ്ങാന്* കഴിയാതിരുന്നതും കരിയര്* പ്രതിസന്ധിയിലാക്കിയിരുന്നു.