ആഷിയാനയിലെ വലക്കൂടുകളില്* മുയല്*പ്പെരുക്കം



ആഷിയാനയിലെ വലക്കൂടുകളില്* മുയല്*പ്പെരുക്കം

കമ്പിവലക്കൂടുകളില്* ചിണുങ്ങാതെയും ചീറാതെയും കഴിയുന്ന മുയല്*പറ്റങ്ങള്*. ഒരുപാട്* മുയലുകള്* പാര്*ക്കുന്ന ഇടമാണിതെന്ന്* അറിയാന്* വഴിയൊന്നുമില്ല. അത്രക്ക്* നിശബ്*ദരാണവര്*. മുയല്*പാര്*പ്പ്* മണത്തറിയാമെന്ന്* ധരിച്ചാല്* അതും രക്ഷക്കെത്തില്ല. നിതാന്തപരിചരണംവഴി മുയല്*ക്കൂട്ടിലെ മണത്തെ പടിക്ക്* പുറത്താക്കിയിരിക്കുകയാണ്* ഡോ. മിഗ്*ദാദും ഭാര്യ ജാന്*സിയും. മലപ്പുറം തിരൂര്* താഴെപ്പാലം ആഷിയാന മുയല്* ഫാമില്*നിന്നാണീ വിശേഷങ്ങള്*. മട്ടുപ്പാവും വീടിന്റെ ചായ്*പ്പും അടുക്കളപ്പുറവുമെല്ലാം മുയല്* വളര്*ത്തുപുരയാക്കാമെന്നതിന്* ഇതില്*പരം തെളിവുവേണോ? വീടിന്റെ പിന്നാമ്പുറത്തുള്ള മുയല്*ഫാമിന്റെ അരികിലിരുന്നാണ്* മിഗ്*ദാദിന്റെ ചോദ്യം.

നഗരത്തിലും നഗരപ്രാന്തങ്ങളിലും മലയോരത്തും നാട്ടിന്*പുറത്തും എന്നുവേണ്ട മൂന്നുസെന്റ്* പുരയിടത്തില്*വരെ ഇറച്ചിമുയലുകള്* വളര്*ത്താമെന്നതാണു സമീപകാലവിശേഷം. മുയല്*വഴിയുള്ള സമൃദ്ധകാലത്തിന്* ചുക്കാന്*പിടിക്കുന്ന ആളെന്ന വിചാരഗൗരവമൊന്നും മിഗ്*ദാദിന്റെ മുഖത്തില്ല. മുയലുകളുടെ സര്*വകലാശാലക്കു സമാനമാണിവിടം. സങ്കരയിനം മുയലുകളുടെ സൃഷ്*ടി മുതല്* ചെലവ്* കുറഞ്ഞ തീറ്റയുല്*പാദനംവരെ നീളുന്നു പ്രവര്*ത്തനങ്ങള്*. വിത്തുമുയല്* വില്*പന മുതല്* രുചിയേറും വിഭവങ്ങള്* തയാറാക്കി നല്*കുന്നതുവരെയെത്തി ആദായവഴികള്*. പഴയ പ്രവാസിയിന്ന്* ഡോ. മിഗ്*ദാദാണ്*. കാല്* നൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനിപ്പുറം മുയല്* ചങ്ങാത്തം സമ്മാനിച്ച ബഹുമതിയാണീ ഡോക്*ടര്* പദവി. മുയല്* വളര്*ത്തലുമായി ബന്ധപ്പെട്ട പ്രവര്*ത്തനങ്ങള്*ക്ക്* ദ ഓപ്പണ്* ഇന്റര്* നാഷനല്* യൂണിവേഴ്*സിറ്റിയുടെ സമ്മാനം. കക്ഷി ചില്ലറക്കാരനല്ലെന്ന്* ഒരുവേള അമേരിക്കക്കും തോന്നി. കുടുംബസമേതം പൗരത്വവും ഓഫിസ്* തുടങ്ങാനുള്ള അനുമതിയടക്കമുള്ള ഗ്രീന്* കാര്*ഡ്* വാഗ്*ദാനവുമായി അമേരിക്കന്* എമിഗ്രേഷന്* വിഭാഗത്തില്*നിന്നു മിഗ്*ദാദിനെ തേടി കത്തെത്തി. മുയലുകളെ തിരിച്ചെടുക്കാമെന്ന്* ആയിരക്കണക്കിനു കര്*ഷകര്*ക്കു നല്*കിയ വാക്ക്* പാലിക്കാനായി രണ്ടാമതൊന്നാലോചിക്കാതെ ആ വാഗ്*ദാനം മിഗ്*ദാദ്* തള്ളി.

അഞ്ചാണ്ടിനിടെ 18000 യൂണിറ്റ്* വിത്തുമുയലുകളാണ്* ആഷിയാനയില്*നിന്ന്* കുതിച്ചു പാഞ്ഞത്*. എണ്ണം പറഞ്ഞാല്* 1.8 ലക്ഷം. എട്ട്* പെണ്*മുയലുകളും രണ്ട്* ആണ്*മുയലുകളുമടങ്ങുന്നതാണ്* ഒരു യൂണിറ്റ്*. ആരോഗ്യവും വൃത്തിയുള്ള ഇറച്ചിമുയലുകള്* എത്രയുണ്ടെങ്കിലും തിരിച്ചെടുക്കാമെന്ന ഉറപ്പാണ്* മുയല്*സ്*നേഹികളെ ആകര്*ഷിച്ചത്*. ചുരുങ്ങിയത്* രണ്ടു കിലോഗ്രാം ശരീരഭാരമുള്ള മുയലുകളെയാണു തിരിച്ചെടുക്കുക. ജീവനോടെ കിലോഗ്രാമിന്* 120 രൂപ നല്*കും. വിത്തുമുയലുകളെ കര്*ഷകരിലെത്തിക്കാനും തിരിച്ചുവാങ്ങാനുമായി 2012 ഓടെ എല്ലാ ജില്ലകളിലും ഫ്രാഞ്ചൈസികളാകുമെന്ന്* മിഗ്*ദാദ്* പറഞ്ഞു.

മുയല്* ഫാമിനോട്* ചേര്*ന്നുള്ള മാംസ സംസ്*കരണകേന്ദ്രത്തില്* പ്രതിദിനം ശരാശരി ഒന്നര ക്വിന്റല്* ഇറച്ചി വില്*ക്കുന്നുണ്ട്*. വിദേശരാജ്യങ്ങള്* ഇറച്ചിക്കായി സമീപിച്ചെങ്കിലും പ്രാദേശിക ആവശ്യത്തിനുള്ള ഉല്*പാദനംപോലും ഇല്ലാത്തതിനാല്* അതു പരിഗണിച്ചിട്ടില്ല. മുയല്* കര്*ഷക കൂട്ടായ്*മകള്* ശക്*തിപ്പെട്ടാല്* ഇത്തരം വിപണികള്* സ്വന്തമാക്കാം. അതിനു വന്*തോതിലുള്ള ജനപങ്കാളിത്തം വേണം.

വിത്ത്* മുയല്* ഏറെ മുഖ്യം. വിത്ത്* മുയലുകളാണ്* ലാഭനഷ്*ടങ്ങളെ നിര്*ണയിക്കുന്നത്*. ഗുണമേന്*മയില്ലെങ്കില്* ആദായത്തില്* കല്ലുകടി ഉറപ്പ്*. സര്*ക്കാര്* ഏജന്*സികളില്*നിന്നോ, സര്*ക്കാര്* അംഗീകൃത ഫാമുകളില്*നിന്നോ വേണം വിത്ത്* മുയലുകളെ വാങ്ങാന്*. ഗ്രേ ജയന്റ്*, വൈറ്റ്* ജയന്റ്*, സോവിയറ്റ്* ചിഞ്ചില, ന്യൂസിലന്*ഡ്* വൈറ്റ്* തുടങ്ങിയവയും ഇവയുടെ സങ്കര ഇനങ്ങളുമാണ്* വാണിജ്യകൃഷിക്ക്* യോജിച്ചത്*. ഇവയെല്ലാം പൂര്*ണവളര്*ച്ചയില്* പരമാവധി അഞ്ചര കിലോഗ്രാം തൂക്കമുണ്ടാകും.

മൂന്നര മാസത്തിനിടെ രണ്ടു കിലോഗ്രാം തൂക്കമെത്തും. പ്രവാസികള്*ക്കും മറ്റുള്ളവര്*ക്കും ഒഴിവുവേളകള്* ആദായമാര്*ഗമാക്കാന്* താല്*പര്യമുള്ള വീട്ടമ്മമാര്*ക്കും മുയല്* വളര്*ത്തല്* തൊഴിലാക്കാമെന്ന്* മിഗ്*ദാദിന്റെ ഭാര്യയും ഫാം അഡ്വൈസറുമായ ജാന്*സി പറഞ്ഞു. കുറഞ്ഞ മുതല്* മുടക്ക്*, കുറഞ്ഞ സ്*ഥലം, ഏത്* പ്രായക്കാര്*ക്കും സ്വീകരിക്കാവുന്ന തൊഴില്*, ന്യായവരുമാനം, ഉറച്ച വിപണി തുടങ്ങി മുയല്* വളര്*ത്തലിന്റെ സവിശേഷതകള്* ഏറെയാണ്*. പരിശീലനം നിര്*ബന്ധം. ക്ഷമയും താല്*പര്യവുമാണ്* അത്യാവശ്യം വേണ്ട മറ്റു ഘടകങ്ങള്*. വിത്തുമുയലുകളുടെ പരിചരണത്തില്* ഏറെ കരുതല്* വേണം. ഒരു യൂണിറ്റില്*നിന്നുള്ള ആണ്*മുയലുകളെ അടുത്ത തലമുറയുടെ പ്രജനനത്തിനുപയോഗിച്ചാല്* ഇന്*ബ്രീഡിങ്ങിനിടയാകും. അതുവഴിയുണ്ടാകുന്ന കുഞ്ഞുങ്ങള്*ക്കു തൂക്കമില്ലായ്*മ, പ്രത്യുല്*പാദന ശേഷി കുറവ്*, ഗര്*ഭം ധരിക്കാതിരിക്കല്* തുടങ്ങി നിരവധി പ്രശ്*നങ്ങളുണ്ടാകാം. ഇത്തരം കുഞ്ഞുങ്ങളാണ്* കുറഞ്ഞ വിലക്കു ലഭിക്കുന്നത്*. ഇതറിയാതെ കര്*ഷകര്* ഇവയെ വാങ്ങി വളര്*ത്തും. ഫലമോ, സംരംഭം നഷ്*ടത്തിലും. പിച്ചറിഞ്ഞശേഷം വളര്*ത്താന്* താല്*പര്യമുള്ളവര്*ക്കേ ആഷിയാനയില്*നിന്ന്* മുയലുകളെ നല്*കൂ. ആവശ്യക്കാര്*ക്ക്* ശാസ്*ത്രീയ പരിശീലനം നല്*കും. അതിനായി സീഡിയും കൈപ്പുസ്*തകവും തയാറാക്കിയിട്ടുണ്ട്*. ഇതിനകം 15000ത്തിലേറെ പേര്*ക്ക്* ഇവിടെനിന്ന്* പരിശീലനം നല്*കിക്കഴിഞ്ഞു. ആദായം കിട്ടാന്* ആറ്* മാസം അഞ്ച്*-പത്ത്* യൂണിറ്റ്* മുയലുകളുമായി വേണം വാണിജ്യകൃഷിക്കിറങ്ങാന്*. ആറു മാസം കഴിഞ്ഞാല്* ആദായം കിട്ടിത്തുടങ്ങും.

വിത്തുമുയലുകളെ രണ്ടുവര്*ഷം കൂടുമ്പോള്* മാറ്റണം. ധാരാളം പച്ചപ്പുല്ലും സമീകൃത തീറ്റയും നല്*കാം. ശുദ്ധമായ കുടിവെള്ളം മുഴുവന്* സമയവും ഉറപ്പാക്കണം. കുഞ്ഞുങ്ങള്*ക്ക്* കുറഞ്ഞ ചെലവില്* തീറ്റ കണ്ടെത്തുന്നതാണ്* സംരംഭകന്റെ മിടുക്ക്*. ധാരാളം പച്ചപ്പുല്ല്* നല്*കാം. വേണ്ടുംവിധം പരിചരിച്ചാല്* മുയലുകള്* കാണക്കാണെ വലുതാവും. മൂന്നര മാസത്തിനകം പരമാവധി ശരീരഭാരം വര്*ധിപ്പിക്കാന്* ലക്ഷ്യമിട്ടുള്ളവയെല്ലാം തീറ്റപട്ടികയില്* ഉള്*പ്പെടുത്താം. നല്ല വായുസഞ്ചാരമുള്ളതാകണം വളര്*ത്തുപുര. ഇഴജന്തുക്കളുടെ ശല്യമൊഴിവാക്കാന്* ചുറ്റും വലയുപയോഗിച്ച്* മറക്കണം. മേല്*ക്കൂര ഓല മതി. കൂടുകള്*ക്ക്* വെല്*ഡഡ്* മെഷാണ്* അനുയോജ്യം. പത്തടി നീളവും നാലടി വീതിയും ഒന്നരയടി ഉയരവും വേണം കൂടുകള്*ക്ക്*. ആംഗുലാര്* പട്ടകൊണ്ട്* നിര്*മിച്ച കാലുകളില്* രണ്ടരയടി ഉയരത്തില്* കൂടുറപ്പിക്കും. കൂടിന്* പത്ത്* അറകള്*. അറയില്* ഒന്നെന്ന രീതിയില്* വേണം മുയലുകളെ പാര്*പ്പിക്കാന്*. തറ സിമന്റിടേണ്ടതില്ല.

ധാതുമിശ്രിതങ്ങള്*, ലിവര്* ടോണിക്*, ഗ്ലൂക്കോസ്* കലര്*ത്തിയ കുടിവെള്ളം, വിസര്*ജ്യത്തില്*നിന്ന്* അണുബാധയേല്*ക്കാതിരിക്കാന്* പ്രത്യേക ശ്രദ്ധ, മാസത്തില്* അഞ്ചു തവണ ആന്റിബയോട്ടിക്* നല്*കല്*... വി.ഐ.പി. പരിചരണത്തോടെയാണ്* വിത്ത്* മുയലുകള്* ഇവിടെ വളരുന്നത്*. പരിചരണത്തകരാറാണ്* രോഗകാരണം. അതിനാണ്* ആദ്യം ചികിത്സ വേണ്ടത്*.

കുറഞ്ഞ ഗര്*ഭകാലം. ഒറ്റ പ്രസവത്തില്* നിരവധി കുഞ്ഞുങ്ങള്*. ആദായത്തിന്റെ ആദ്യവഴി ഇത്*. മുയലുകളുടെ ഗര്*ഭകാലം 28-32 ദിവസമാണ്*. വര്*ഷം പരമാവധി ഒമ്പതുതവണ പ്രസവിക്കും. ഒന്നു മുതല്* 13 വരെ കുഞ്ഞുങ്ങള്* ഓരോ പ്രസവത്തിലുമുണ്ടാകും. ശരാശരി ആറ്* കുഞ്ഞുങ്ങള്* എന്ന്* കണക്കാക്കിയാല്* തന്നെ ഒരു മുയലില്*നിന്ന്* വര്*ഷം 50 കുഞ്ഞുങ്ങള്*. എട്ട്* പെണ്*മുയലുകളും രണ്ട്* ആണ്*മുയലുകളുമടങ്ങുന്ന ഒരു യൂണിറ്റില്*നിന്ന്* വര്*ഷം 432 മുയല്* കുഞ്ഞുങ്ങളെ കിട്ടാം.

നാലുമാസം പ്രായമായ മുയലൊന്നിന്* ചുരുങ്ങിയത്* 240 രൂപ വിലയുണ്ട്*. ഇത്തരത്തില്* യൂണിറ്റൊന്നിന്* വര്*ഷം ഒരു ലക്ഷത്തിനുമേല്* ആദായം പ്രതീക്ഷിക്കാം. കൂടടക്കം യൂണിറ്റിന്* 9750 രൂപയാണ്* നിലവിലെ നിരക്ക്*. പണമടച്ച്* ബുക്ക്* ചെയ്യുന്നവര്*ക്ക്* ക്രമത്തില്* വിതരണം ചെയ്യുന്നതാണ്* രീതി. മുയല്* വളര്*ത്തലില്* ഡോക്*ടറേറ്റ്* മുതല്* സംസ്*ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച മുയല്* കര്*ഷകന്* വരെയുള്ള നിരവധി അവാര്*ഡുകളാണ്* മിഗ്*ദാദിനെ തേടിയെത്തിയത്*. ജീവനം അവാര്*ഡ്*, നെഹ്*റു അവാര്*ഡ്*, ശ്രീചിത്തിര തിരുനാള്* രത്ന അവാര്*ഡ്*, മൃഗസംരക്ഷണ മേഖലയിലെ മികച്ച സംരംഭകനുള്ള ഐ.എം.എല്*.എ. അവാര്*ഡ്* തുടങ്ങി ഈ പട്ടിക നീണ്ടതാണ്*.

മിഗ്*ദാദ്*-ജാന്*സി ദമ്പതിമാര്*ക്ക്* മൂന്നു മക്കള്*. മകള്* ജാസ്*മിന്* എം.ബി.എക്കാരി. മകന്* ജാസിം മെക്കാനിക്കല്* എന്*ജിനീയറിംഗ്* ബിരുദധാരി. ഇളയ മകള്* ജുമാന സ്*കൂള്* വിദ്യാര്*ഥിനി. ആഷിയാനയില്*നിന്നുള്ള വിത്തു മുയലുകളുപയോഗിച്ച്* 15000 കുടുംബങ്ങള്* മുയല്* വളര്*ത്തല്* രംഗത്തുണ്ട്*. മംഗലാപുരം മുതല്* മഹാരാഷ്*ട്രവരെ നീണ്ടു ഇവിടുത്തെ മുയല്*ചാട്ടം. അധ്വാനിക്കാന്* തയാറുള്ളതിനൊപ്പം കുടുംബത്തിന്റെ പിന്തുണകൂടിയുണ്ടെങ്കില്* മുയല്*കൃഷിയില്*ആര്*ക്കും ഒരു കൈനോക്കാം. ഫോണ്*: 0494 2429205, 98952 97205.

Key Words : animal, giant, giant bunny rabbit, Broiler rabbit,ANIMAL MODELS ..