Results 1 to 3 of 3

Thread: ദിലീപ് ചിത്രത്തില്* നായികമാരുടെ ബഹളം!

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ദിലീപ് ചിത്രത്തില്* നായികമാരുടെ ബഹളം!



    സീരിയല്* രംഗത്തെ അഭിനേതാക്കളെയെല്ലാം വിളിച്ചുവരുത്തി ഒരു ഗാനരംഗത്തില്* ദിലീപ് നൃത്തമാടിച്ചിട്ട് കാലം അധികമായിട്ടില്ല. ‘കാര്യസ്ഥന്*’ എന്ന സിനിമയുടെ ഹൈലൈറ്റായിരുന്നു സീരിയല്* താരങ്ങള്*ക്കൊപ്പം ദിലീപ് നൃത്തം ചെയ്യുന്ന രംഗങ്ങള്*. എന്തായാലും സംഗതി ക്ലിക്കായതോടെ ആ രീതിയിലുള്ള പൊടിക്കൈകള്* ദിലീപ് വീണ്ടും പരീക്ഷിക്കുകയാണ്. തന്*റെ പുതിയ ചിത്രത്തില്* നായികമാരുടെ എണ്ണം കൊണ്ടാണ് ദിലീപ് വിസ്മയിപ്പിക്കുന്നത്.


    സന്ധ്യാമോഹന്* സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്* മരുമകന്*’ എന്ന ചിത്രത്തിലാണ് മലയാള സിനിമയിലെ 10 നായികമാര്*ക്കൊപ്പം ഒരു ഗാനരംഗം ദിലീപ് പ്ലാന്* ചെയ്തിരിക്കുന്നത്. ഒരു അടിപൊളി ഗാനത്തിന് 10 നായികമാര്*ക്കൊപ്പം ചുവടുവയ്ക്കുന്ന രംഗം പ്രേക്ഷകര്* കൈയടിയോടെ സ്വീകരിക്കുമെന്നാണ് ദിലീപിന്*റെ വിശ്വാസം.

    ഉദയ്കൃഷ്ണ - സിബി കെ തോമസ് തിരക്കഥയെഴുതുന്ന മിസ്റ്റര്* മരുമകന്* ഈ വര്*ഷത്തെ മെഗാഹിറ്റ് പ്രതീക്ഷയാണ്. സനൂഷ നായികയാകുന്ന ചിത്രത്തില്* ദിലീപിന്*റെ അമ്മായിയമ്മയായി ഖുശ്ബു അഭിനയിക്കുന്നു. ഖുശ്ബുവിന്*റെ ഭര്*ത്താവായി ഭാഗ്യരാജും എത്തുന്നു. ഭാഗ്യരാജ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് മിസ്റ്റര്* മരുമകന്*.

    അതേസമയം, ദിലീപിന്*റെ രണ്ടു ചിത്രങ്ങള്* പ്രദര്*ശനത്തിന് തയ്യാറായിട്ടുണ്ട്. ദിലീപും കലാഭവന്* മണിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഫിലിം സ്റ്റാര്*’ ജൂണ്* അവസാനവും, ഓഫ്ബീറ്റ് ചിത്രം ‘ഓര്*മ്മ മാത്രം’ ജൂലൈ ആദ്യ വാരവും പ്രദര്*ശനത്തിനെത്തും.

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    വിസ്മയിപ്പിക്കാന്* ദിലീപ് വീണ്ടും

  3. #3
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    ദിലീപിനെ സമ്മതിച്ചു

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •