മമ്മൂട്ടി,
മോഹന്**ലാല്*,സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നിവര്*ക്ക് ഓണച്ചിത്രങ്ങളുണ്ടാകുമെന്ന് നേരത്തെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ ജയറാമും ഓണമത്സരത്തിനിറങ്ങുന്നുവെന്ന വാര്*ത്ത വന്നിരിക്കുന്നു. ഉലകംചുറ്റും വാലിബന്* എന്ന ചിത്രം ജയറാമിന്റേതായി ഓണത്തിനെത്തിക്കാന്* ശ്രമം തുടങ്ങിക്കഴിഞ്ഞു.

ചിത്രത്തിന്റെ ഓണം റിലീസിനായി ജയറാമും നിര്*മ്മാതാവ് മിലാനും തീയേറ്റര്* ഉടമകളെ സമീപിച്ചിട്ടുണ്ട്. ഉലകംചുറ്റും വാലിബന്* ഓണത്തിനെത്തുമോ എന്ന് ഉറപ്പുപറയാറായിട്ടില്ലെന്നാണ് അടുത്തവൃത്തങ്ങള്* പറയുന്നത്. പക്ഷേ സൂപ്പര്*താരച്ചിത്രങ്ങള്*ക്കൊപ്പം മത്സരിക്കാന്* തന്നെയാണ് ജയറാമിന്റെ തീരുമാനം. നര്*മ്മമുഹൂര്*ത്തങ്ങള്* ഏറെയുള്ള ചിത്രമായതിനാല്* ഓണക്കാലത്ത് കുടുംബപ്രേക്ഷകര്* തീയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ജയറാമും സിനിമയുടെ അണിയറപ്രവര്*ത്തകരും. അതുകൊണ്ടാണ് ഓണക്കാലത്ത് തന്നെ ചിത്രം തീയേറ്ററിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

വന്ദന, മിത്ര കുര്യന്* എന്നിവരാണ് ചിത്രത്തിലെ നായികമാര്*. കഥ- ഗോപു ബാബു രാജ്ബാബു സംവിധാനം ചെയ്യുന്ന 'ഉലകംചുറ്റും വാലിബന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുര എഴുതുന്നു. ബിജു മേനോന്*, ജനാര്*ദനന്*, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്*, ബിജു കുട്ടന്*, സുരേഷ്*കൃഷ്ണ, സാദിഖ്, മാമുക്കോയ, ശോഭാ മോഹന്* തുടങ്ങിയവരാണ് മറ്റു താരങ്ങള്*. ഛായാഗ്രഹണം- ആനന്ദക്കുട്ടന്*. ഗാനരചന- കൈതപ്രം, വയലാര്* ശരത്ചന്ദ്രവര്*മ, ചന്ദ്രശേഖര്* എങ്ങണ്ടിയൂര്*. സംഗീതം- മോഹന്* സിത്താര.