ചാങ് ഷു മിനെ ഓര്*മ്മയുണ്ടോ? ഓര്*ത്തെടുക്കാന്* ബുദ്ധിമുട്ടേണ്ട. ‘അറബിക്കഥ’യിലെ നായികയായ ചൈനക്കാരി. ഇപ്പോള്* ഓര്*മ്മ വന്നു അല്ലേ? വിദേശിയായ പെണ്*കുട്ടിയെ മലയാളത്തില്* അഭിനയിപ്പിച്ച് ‘അറബിക്കഥ’ ഹിറ്റാക്കിയ ലാല്* ജോസ് വീണ്ടും അത്തരം ഒരു പരീക്ഷണം നടത്തുകയാണ്. ഇത്തവണ വിദേശ സുന്ദരി എമി ജാക്സണ്* ആണ് മലയാളത്തില്* എത്തുന്നത്.


ദിലീപിനെ നായകനാക്കി ലാല്* ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘സ്പാനിഷ് മസാല’യിലാണ് എമി ജാക്സണ്* നായികയാകുന്നത്. സിനിമയുടെ ചിത്രീകരണം പൂര്*ണമായും സ്പെയിനിലായിരിക്കും നടക്കുക.

‘മദ്രാസപ്പട്ടിണം’ എന്ന തമിഴ് ചിത്രത്തില്* ആര്യയുടെ നായികയായാണ് എമി ജാക്സണ്* സിനിമാലോകത്തെത്തുന്നത്. സിനിമ വന്* ഹിറ്റായതോടെ എമിക്ക് തമിഴ് സിനിമയില്* നിന്ന് അവസരങ്ങളുടെ പ്രവാഹമായി. ഗൌതം വാസുദേവ് മേനോന്* സംവിധാനം ചെയ്യുന്ന ‘വിണ്ണൈത്താണ്ടി വരുവായ’ ഹിന്ദി റീമേക്ക് ‘പ്രേം*കഥ’യില്* അഭിനയിച്ചു വരികയാണ് ഇപ്പോള്* എമി. ആ സിനിമയ്ക്ക് ശേഷം ഗൌതം മേനോന്* - സൂര്യ ഒന്നിക്കുന്ന ‘തുപ്പറിയും ആനന്ദ്’ എന്ന തമിഴ് ത്രില്ലറിലും എമി ജാക്സണാണ് നായിക. ലാല്* ജോസ് ചിത്രമാണെന്നറിഞ്ഞതോടെ മലയാളത്തില്* അഭിനയിക്കാന്* എമി സമ്മതം മൂളുകയായിരുന്നു എന്നാണ് റിപ്പോര്*ട്ടുകള്*.

ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. ഒട്ടേറെ സ്പാനിഷ് സുന്ദരിമാരുടെ ഫോട്ടോ സെഷന്* നടത്തിയെങ്കിലും ഒടുവില്*, നായികയായി ബ്രിട്ടീഷ് മോഡല്* കൂടിയായ എമി ജാക്സണ്* മതി എന്ന് ലാല്* ജോസ് തീരുമാനിക്കുകയായിരുന്നു.

ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥയെഴുതുന്നത്. ദിലീപ് - ബെന്നി - ലാല്* ജോസ് ടീമിന്*റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്*ത്തിക്കാനാകുമെന്നാണ് ലാല്* ജോസിന്*റെ പ്രതീക്ഷ. നൌഷാദ് നിര്*മ്മിക്കുന്ന സ്പാനിഷ് മസാലയില്* കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്*റെ വരികള്*ക്ക് സംഗീതം വിദ്യാസാഗര്*. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

ചന്ദ്രനുദിക്കുന്ന ദിക്കില്*, മീശമാധവന്*, രസികന്*, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും ലാല്**ജോസും ഒന്നിച്ച സിനിമകള്*.