ജനപ്രിയനായകന്* ദിലീപ് പെണ്*വേഷം കെട്ടുന്നു. ഗാനരംഗത്തോ ഏതെങ്കിലും ഒരു സീനിലോ അല്ല. ഒരു സിനിമയില്* പൂര്*ണമായും പെണ്**വേഷം കെട്ടാനാണ് ദിലീപ് ഒരുങ്ങുന്നത്. ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപിന്*റെ പെണ്**വേഷം. ബിജുമേനോന്* അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ ഭാര്യയായാണ് ദിലീപ് ഈ സിനിമയില്* അഭിനയിക്കുന്നത്.

സംഭവം ഇങ്ങനെയാണ് - ദിലീപും ബിജുമേനോനും ആത്മാര്*ത്ഥ സുഹൃത്തുക്കളായാണ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്* ദിലീപിന് ബിജുമേനോന്*റെ ഭാര്യയായി വേഷം കെട്ടേണ്ടിവരുന്നു. സിനിമയിലുടനീളം പിന്നീട് ദിലീപിന് ബിജുവിന്*റെ ഭാര്യാവേഷം തന്നെയാണ്.

‘അവ്വൈ ഷണ്**മുഖി’ എന്ന സിനിമയില്* കമലഹാസന്* കാഴ്ചവച്ച വിസ്മയം ആവര്*ത്തിക്കാനാണ് ദിലീപ് ഒരുങ്ങുന്നത്. സൂപ്പര്*ഹിറ്റുകളുടെ സൃഷ്ടാക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ഈ സിനിമയുടെ രചന നിര്*വഹിക്കുന്നത്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല.

‘സ്വ.ലേ’യ്ക്ക് ശേഷം കളര്* ഫാക്ടറിയുടെ ബാനറില്* പി സുകുമാറും മധു വാര്യരും ചേര്*ന്ന് നിര്*മ്മിക്കുന്ന ചിത്രമാണിത്. അടുത്ത വര്*ഷം ആദ്യം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്*ട്ടുകള്*. ഇതിനുമുപ് ജോസ് തോമസ് - ദിലീപ് - സിബി - ഉദയന്* ടീം ഒരുമിച്ചത് ‘ഉദയപുരം സുല്*ത്താന്*’ എന്ന സിനിമയ്ക്കു വേണ്ടിയാണ്. ആ ചിത്രം സൂപ്പര്*ഹിറ്റായിരുന്നു.

‘മൈ നെയിം ഈസ് അവറാച്ചന്*’ എന്നൊരു പ്രൊജക്ടാണ് ദിലീപിനുവേണ്ടി ജോസ് തോമസ് ആദ്യം ആലോചിച്ചത്. അവറാച്ചന്* എന്ന കഥാപാത്രവും ഒരു ആനയും തമ്മിലുള്ള രസകരമായ ബന്ധത്തിന്*റെ കഥയായിരുന്നു ഇത്. എന്നാല്* ചില സാങ്കേതിക കാരണങ്ങളാല്* ഈ പ്രൊജക്ട് മാറ്റിവച്ചിട്ടാണ് ദിലീപിനെ പെണ്**വേഷം കെട്ടിക്കാന്* ജോസ് തോമസ് ഒരുങ്ങുന്നത്.


Keywords: Dileep's 'Avvai Shanmughi.Biju Menon,My name is Avarachan, madhu warier, dileep,jose thomas, sibi,so,le