മോഹന്*ലാലിന്*റെ കുട്ടികള്*ക്ക് തമിഴ് താരങ്ങളുടെ പോരാട്ടവീര്യത്തെ മറികടക്കാനായില്ല. അതിലുപരി കേരളാ സ്ട്രൈക്കേഴ്സിന്*റെ പരിചയക്കുറവും വിനയായി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്* കേരള സ്ട്രൈക്കേഴ്സ് തങ്ങളുടെ ആദ്യ മത്സരത്തില്* ചെന്നൈ റൈനോസിനോട് ഒരു വിക്കറ്റിന് പരാജയപ്പെട്ടു.

113 എന്ന വിജയലക്*ഷ്യവുമായി ഗ്രൌണ്ടിലിറങ്ങിയ ചെന്നൈ റൈനോസ് 19.2 ഓവറില്* ലക്*ഷ്യം കണ്ടു. എന്നാല്* അവസാന ഓവര്* വരെ ആവേശം കൊടുമുടിയോളമെത്തിയ മത്സരമായിരുന്നു ഇത്. ഒരു ഘട്ടത്തില്* ചെന്നൈ ടീം പരാജയത്തെ മുഖാമുഖം കണ്ടിരുന്നു. പത്തൊമ്പതാമത്തെ ഓവറില്* വിവേക് ഗോപന്* ഒട്ടേറെ എക്സ്*ട്രാ റണ്ണുകള്* വഴങ്ങിയതാണ് കേരള ടീമിന്*റെ പരാജയത്തിന് കാരണം.

23 വൈഡുകളാണ് കേരള സ്ട്രൈക്കേഴ്സിന്*റെ ബൌളര്*മാര്* എറിഞ്ഞത്. അവസാന ഓവറുകളില്* ആര്യ സമചിത്തതയോടെ പിടിച്ചുനിന്നതാണ് ചെന്നൈക്ക് ഗുണമായത്.

നേരത്തേ, ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് 112 റണ്*സിന് എല്ലാവരും പുറത്താകുകയായിരുന്നു. നായകന്* മോഹന്*ലാലാണ് അവസാനം ഔട്ടായത്. മോഹന്*ലാല്* പൂജ്യത്തിനാണ് പുറത്തായത്. കേരളത്തിന്*റെ വൈസ് ക്യാപ്ടന്* കുഞ്ചാക്കോ ബോബനും റണ്*സൊന്നുമെടുക്കാതെയാണ് പുറത്തായത്.

രാജീവ് പിള്ളയും സൈജു കുറുപ്പുമാണ് ബാറ്റിംഗില്* തിളങ്ങിയത്. രാജീവ് പിള്ള അര്*ദ്ധസെഞ്ച്വറിക്ക് അടുത്ത് പുറത്തായതോടെയാണ് കേരളം തകര്*ച്ച തുടങ്ങിയത്. മണിക്കുട്ടന്*, നിഖില്*, വിനോദ് ഗോപന്*, വിനു മോഹന്* എന്നിവര്*ക്കൊന്നും പിടിച്ചുനില്*ക്കാനായില്ല. 10 ഓവറില്* മൂന്ന് വിക്കറ്റ് നഷ്ടത്തില്* 63 റണ്*സ് എന്ന നിലയില്* നിന്നാണ് കേരള സ്ട്രൈക്കേഴ്സ് 112ന് എല്ലാവരും പുറത്താകുന്ന സ്ഥിതിയിലേക്കെത്തിയത്.


Keywords;Rajeev Pillai, Saiju Kurup, Mannikuttan, Vivek Gopan,Nikhil, Vinod Gopan, Vinu Mohan, Mohanlal,Kunchacko Boban,vice captain,celebraty cricket team,Kerala team,CCL latest news