മോഹന്‍*ലാല്‍* ചിത്രത്തിന് 31ദിവസം
സമീപകാലത്തൊന്നും സംഭവിയ്ക്കാത്തൊരു അദ്ഭുതം മോളിവുഡില്‍* സംഭവിച്ചിരിയ്ക്കുന്നു. ഒരു മോഹന്‍*ലാല്‍* ചിത്രത്തിന്റെ ഷൂട്ടിങ് വെറും 31 ദിവസത്തിനുള്ളില്‍* പൂര്*ത്തിയായതാണ് ആ വലിയ അദ്ഭുതം.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റ് ഷൂട്ടിങ് ഷെഡ്യൂളിന്റെ കാര്യത്തില്‍* റിക്കാര്‍*ഡ് സൃഷ്ടിച്ചിരിയ്ക്കുകയാണെന്നാണ് വിലയിരുത്തലുകള്‍*. എന്നാല്‍* ഷൂട്ടിങ് അതിവേഗത്തില്‍* തീര്*ന്നത് മോളിവുഡിനെ സംബന്ധിച്ചിടത്തോളം വെറുമൊരു വാര്*ത്തയല്ല.
സാധാരണയായി അഞ്ച്-ആറ് കോടി രൂപയില്‍* തീരുന്ന ഒരു മോഹന്‍*ലാല്‍* ചിത്രത്തിന്റെ ബജറ്റ് പകുതി കണ്ട് കുറയ്ക്കാന്‍* ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. അനാവശ്യചെലവുകള്‍* ശാപമായി മാറിയ മലയാള സിനിമയ്ക്ക് ഇത് വലിയ ആശ്വാസമാണ് പകരുന്നത്.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുതിയ തലമുറയ്ക്ക് മദ്യത്തോടുള്ള അമിതാസക്തിയാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. കുടുംബപ്രേക്ഷകര്‍*ക്കും യുവാക്കള്‍*ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്‍* ആക്ഷേപഹാസ്യത്തിലൂന്നിയാണ് രഞ്ജിത്ത് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് റിപ്പോര്*ട്ടുകളുണ്ട്.
ഏറെക്കാലത്തിന് ശേഷം മോഹന്‍*ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുള്ള സ്പിരിറ്റ് മെയ് അവസാനത്തോടെ തിയറ്ററുകളിലെത്തും.
'Spirit' completed in 31 days
For the first time in the recent history of Mollywood , a Mohanlal film has been completed in 31 days. Yes, the new movie 'Spirit' directed by Renjith has made a record by getting finished in minimum days. This will also help the movie to reduce its budgets just to half of a normal Lal film, which usually into around 5-6 crores. The movie about the growing alcoholism among the new generation Keralites, will be a satirical feel good film that will appeal to family and new generation viewers alike. It is widely expected that Ranjith , who had spearheaded the revival of quality cinema in Mollywood , will create another satisfying and socially committed flick with this 'Spirit'. The movie is expected to be on theatres by next month
Spirit Malayalam Movie Review
Spirit Malayalam Movie Review
http://gallery.bizhat.com/data/5545/spirit7.jpg
മദ്യപാനം ആരോഗ്യത്തിന് ഹാനികരം. കുടിക്കുന്ന ആളുടെ മാത്രമല്ല, അയാളുടെ കുടുംബത്തിന്*റെ, സമൂഹത്തിന്*റെ എല്ലാം ആരോഗ്യം നശിക്കും. സ്പിരിറ്റ് എന്ന സിനിമ നല്*കുന്ന സന്ദേശമാണ്. രഘുനന്ദന്* എന്ന മനുഷ്യന്* മദ്യത്തില്‍* മുങ്ങിച്ചാകാതെ രക്ഷപ്പെടാന്‍* നടത്തുന്ന ശ്രമങ്ങളാണ് സ്പിരിറ്റിന്*റെ പ്രമേയം.
മോഹന്‍*ലാല്‍* - രഞ്ജിത് കൂട്ടുകെട്ടില്‍* പിറന്ന ഒരു ആക്ഷന്‍* എന്‍*റര്*ടെയ്നറല്ല സ്പിരിറ്റ്. ഇതൊരു നരസിംഹമോ ആറാം തമ്പുരാനോ അല്ല. പക്ഷേ തിയേറ്ററിലെ ജനത്തിരക്ക് ഈ സിനിമകളെ ഓര്*മ്മിപ്പിച്ചു. ഞാന്‍* നില്*ക്കുന്നത് സ്പിരിറ്റ് കളിക്കുന്ന തിയേറ്ററില്‍* തന്നെയാണോ എന്ന് സംശയിച്ചു. അത്ര ബഹളം, ആവേശം.
സിനിമ തുടങ്ങുന്നത് സിദ്ദിക്കിന്*റെ ശബ്ദത്തിലൂടെയാണ്. വളരെ ലളിതമായ ഓപ്പണിംഗ്. മോഹന്‍*ലാലിന്*റെ ഇന്‍**ട്രൊഡക്ഷനൊക്കെ സാധാരണ രീതിയില്‍*. ക്രിസ്ത്യന്‍* ബ്രദേഴ്സിലും ചൈനാ ടൌണിലുമൊക്കെ കണ്ടതുപോലെ പറന്നുവരുന്ന ലാല്‍* അല്ല. സാധാരണക്കാരന്*, എന്നാല്‍* അസാധാരണമായ മാനസിക ഘടനയുള്ളവന്‍*. രഘുനന്ദന്*.
റോക്ക് ’ന്* റോളിന് ശേഷം മോഹന്‍*ലാല്‍* അഭിനയിക്കുന്ന രഞ്ജിത് സിനിമയാണ് സ്പിരിറ്റ്. രഞ്ജിത് പതിവ് വഴികള്‍* ഉപേക്ഷിച്ചതിന് ശേഷമുണ്ടായ രണ്ടു സിനിമകളും(ചന്ദ്രോത്സവം, റോക്ക് ’ന്* റോള്‍*) ശരാശരിക്ക് മുകളില്‍* എത്തിയിരുന്നില്ല. എന്നാല്‍* പ്രാഞ്ചിയേട്ടന്*, തിരക്കഥ, പാലേരിമാണിക്യം പോലുള്ള നല്ല സിനിമകള്‍* രഞ്ജിത് നല്*കുകയും ചെയ്തു, മോഹന്‍*ലാലും രഞ്ജിത്തും വീണ്ടും ചേരുമ്പോള്‍* അതുകൊണ്ടുതന്നെ ഒരു കണ്*ഫ്യൂഷനുണ്ടായിരുന്നു. മറ്റൊരു ചന്ദ്രോത്സവമായി മാറുമോ എന്ന്.
എന്നാല്‍*, സംശയങ്ങളും ആശങ്കകളും അസ്ഥാനത്തായിരുന്നു. ഒരു നല്ല ചിത്രം തന്നെയാണ് സ്പിരിറ്റ്. അമിത പ്രതീക്ഷയുമായി ഈ സിനിമ കാണാന്‍* തിയേറ്ററില്‍* പോകരുത്. മുമ്പുകണ്ട സിനിമകളുമായി താരതമ്യപ്പെടുത്തുകയും ചെയ്യരുത്. വളരെ ഫ്രഷ് കണ്ടന്*റുള്ള ചിത്രമാണിത്. രസകരമായ അവതരണം.
രണ്ടാം പകുതിയുടെ ആദ്യത്തെ അരമണിക്കൂര്‍* നേരം ചില പ്രശ്നങ്ങളൊക്കെയുണ്ട്. താന്‍* പറയാന്‍* ഉദ്ദേശിച്ച വിഷയത്തിന്*റെ ഏറ്റവും കാതലായ ഭാഗം പറയുന്നതില്‍* രഞ്ജിത് വേണ്ടത്ര ജാഗ്രത പാലിച്ചില്ല. അതുകൊണ്ട് ആ ഭാഗം മദ്യത്തിനെതിരെയുള്ള ഒരു ഡോക്യുമെന്*ററി പോലെയായി. ഒരു ‘ഉപദേശ എപ്പിസോഡ്’. അതിന് ശേഷം വീണ്ടും ട്രാക്കിലേക്ക്. ഒടുവില്‍* നല്ല രീതിയില്‍* അവസാനിച്ചു. ഈ സിനിമയ്ക്ക് ഒരു ഹാപ്പി എന്‍*ഡിംഗ് വേണമെന്ന് രഞ്ജിത്തിന് നിര്*ബന്ധമുണ്ടായിരുന്നു എന്നുതോന്നുമെന്ന് മാത്രം.
വെള്ളത്തില്‍* പൊങ്ങിക്കിടക്കുന്ന ‘താമര’യാണ് ഈ സിനിമയില്‍* മോഹന്‍*ലാല്‍* അവതരിപ്പിക്കുന്ന രഘുനന്ദന്*. ആള്* ഫുള്‍* ടൈം മദ്യത്തിലാണ്. ‘ഷോ ദ സ്പിരിറ്റ്’ എന്ന ടി വി പ്രോഗ്രാമിന്*റെ അവതാരകന്*. എഴുത്തുകാരന്*. മുമ്പ് ബാങ്കിലും മാധ്യമസ്ഥാപനങ്ങളിലുമൊക്കെ ജോലി നോക്കിയിട്ടുണ്ട്.
ഈ കഥാപാത്രത്തിന്*റെ ചുമലിലേറിയാണ് ചിത്രത്തിന്*റെ ഒന്നാം പകുതി മുന്നോട്ടുപോകുന്നത്. ഇയാള്‍* വിവാഹമോചിതനാണ്. മുന്‍* ഭാര്യ മീര(കനിഹ)യും അവളുടെ ഇപ്പോഴത്തെ ഭര്*ത്താവ് അലക്സിയും(ശങ്കര്‍* രാമകൃഷ്ണന്*) രഘുനന്ദന്*റെ ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. മദ്യാഘോഷക്കാഴ്ചകള്* തുടരവെ രഘുനന്ദന്*റെ ജീവിതത്തില്‍* ചില വഴിത്തിരിവുകള്‍* ഉണ്ടാകുന്നു. താന്‍* മദ്യത്തിന് അടിമയാണെന്ന് അയാള്‍* മനസിലാക്കുന്നു. അലക്സിയുടെ ജീവിതം ഒരു ദുരന്തത്തിലേക്ക് നീങ്ങുന്നതായി മനസിലാക്കുന്നു.
മദ്യത്തില്‍* നിന്ന് രക്ഷനേടാന്‍* രഘുനന്ദന്*റെ ശ്രമങ്ങളും അയാള്‍* നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് രണ്ടാം പകുതിയെ നയിക്കുന്നത്. ഇഴച്ചില്‍* അനുഭവപ്പെടുന്നുണ്ടെങ്കിലും മോഹന്‍*ലാലിന്*റെ അഭിനയവൈഭവവും രഞ്ജിത്തിന്*റെ സംവിധാന മികവും ചിത്രത്തെ രക്ഷപ്പെടുത്തിയെടുക്കുന്നുണ്ട്.
‘എവിടെയായിരുന്നു ഇത്രയും കാലം?’ എന്‍* ചോദിക്കാന്‍* മാത്രം ഗംഭീരമാണ് ഈ ചിത്രത്തില്‍* നന്ദുവിന്*റെ പ്രകടനം. ശങ്കര്‍* രാമകൃഷ്ണന്*, ലെന, കനിഹ, സിദ്ദാര്‍*ത്ഥ് ഭരതന്*, മധു എന്നിവര്‍* മികച്ച പ്രകടനമാണ് നടത്തുന്നത്. തിലകന് വളരെ ചെറിയ വേഷമാണ്. എങ്കിലും, അദ്ദേഹത്തിന്*റെ ഇന്‍*ഡ്രോഡക്ഷന് തിയേറ്റര്‍* കുലുങ്ങുന്ന കൈയടിയായിരുന്നു.
എന്താണ് ‘സ്പിരിറ്റ്’ എന്ന സിനിമ എന്നു ചോദിച്ചാല്‍*, ഇതൊരു രഞ്ജിത് സിനിമയാണ് എന്ന് മറുപടി പറയാം. അതിനേക്കാള്‍* ചേരുക ‘ഇതൊരു മോഹന്‍*ലാല്‍* വിസ്മയം’ എന്നുപറഞ്ഞാലാണ്. ഈ സിനിമയെ മൊത്തമായി തന്*റെ തോളില്‍* ചുമക്കുകയാണ് മോഹന്‍*ലാല്‍*. അഭിനയത്തിന്*റെ മഹാ വിസ്ഫോടനം. മോഹന്‍*ലാല്‍* അല്ലാതെ ഇന്ത്യയില്‍* മറ്റൊരു താരത്തിനും ഇത്രയും ഉജ്ജ്വലമായി ഈ കഥാപാത്രത്തിന് ജീവന്* നല്*കാന്‍* കഴിയില്ല.
ഒരു മദ്യപാനിയുടെ കൈ വിറയ്ക്കുന്നത് എങ്ങനെയാണ് എന്ന് ഈ ചിത്രത്തിലെ മോഹന്‍*ലാലിനെ നോക്കിയാല്‍* മതി. ഒരു മുഴുക്കുടിയന്* ചിരിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, നോക്കുന്നത്, പ്രണയിക്കുന്നത്, പാടുന്നത്, സ്നേഹം പ്രകടിപ്പിക്കുന്നത് എല്ലാം എങ്ങനെയെന്ന് കാണണമെങ്കില്‍* സ്പിരിറ്റിലെ മോഹന്‍*ലാലിനെ നോക്കിയാല്‍* മതി. നമ്പര്‍* 20 മദ്രാസ് മെയിലിലും ഹലോയിലും അയാള്‍* കഥയെഴുതുകയാണിലും നമ്മള്* കണ്ടതിന്*റെ നൂറിരട്ടി പെര്*ഫെക്ഷനാണ് സ്പിരിറ്റിലെ കുടിയന്* കഥാപാത്രത്തിന്. നന്ദി, മോഹന്‍*ലാല്‍* എന്ന മഹാനടനെ മലയാളത്തിന് സമ്മാനിച്ച കാലത്തിന്, ഈ ചിത്രത്തില്‍* ലാലിനെ അഭിനയിപ്പിക്കാന്‍* രഞ്ജിത്തിനെ പ്രേരിപ്പിച്ച അദൃശ്യശക്തികള്*ക്ക്.
ചിത്രത്തില്‍* അവിടവിടെയായി ചില തെറിവാക്കുകള്‍* പ്രയോഗിക്കുന്നുണ്ട്. അത് ബോധപൂര്*വമാണെന്ന് കരുതാം. ‘എഫ്’ വാക്കുകള്‍* ഉപയോഗിച്ചില്ലെങ്കില്‍* അതെന്ത് ന്യൂ ജനറേഷന്* സിനിമ, അല്ലേ?
രഞ്ജിത് വളരെ വേഗം എഴുതിയ തിരക്കഥയാണ് സ്പിരിറ്റിന്*റേത് എന്ന് വ്യക്തം. അതിന്*റേതായ ശ്രദ്ധക്കുറവ് കാണാം. എന്നാല്‍* ഡയലോഗുകള്‍* എഴുതാന്‍* ഇന്ന് തന്നെ വെല്ലാന്‍* മറ്റൊരു രചയിതാവ് മലയാളത്തിലില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ. ഓരോ ഡയലോഗും അത്ര കൃത്യമാണ്. പ്രേക്ഷക മനസിനെ ആഴത്തില്‍* സ്പര്*ശിക്കും വിധം മൂര്‍*ച്ചയുള്ളതും സൂക്ഷ്മതയുള്ളതുമാണ്.
ചിത്രത്തിന്*റെ ഇന്‍*റര്*വെല്‍* വരെയുള്ള ഭാഗം ഗംഭീരമായി മുന്നോട്ടുകൊണ്ടുപോകാന്‍* രഞ്ജിത്തിലെ എഴുത്തുകാരന് സാധിച്ചു. എന്നല്‍* പിന്നീട് ലക്*ഷ്യബോധമില്ലാതായതുപോലെ തോന്നി. ഒടുവില്‍*, ക്ലൈമാക്സിലേക്ക് വലിയ പരുക്കില്ലാതെ എത്തിപ്പെട്ടു. പ്രാഞ്ചിയേട്ടനിലും പാലേരിമാണിക്യത്തിലും കണ്ട കൈയടക്കം സ്പിരിറ്റില്‍* പുലര്*ത്താന്* രഞ്ജിത്തിന് കഴിഞ്ഞിട്ടില്ല.
എന്തായാലും, ഒരു സിനിമ എന്ന നിലയില്‍* സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം രസകരമായി അവതരിപ്പിക്കുന്നതില്‍* സ്പിരിറ്റ് വിജയിച്ചിരിക്കുന്നു. അക്കാര്യത്തില്‍* രഞ്ജിത്തിന് അഭിമാനിക്കാം. മോഹന്‍*ലാലിന് വെല്ലുവിളിയുയര്*ത്തുന്ന ഒരു കഥാപാത്രത്തെ നല്*കിയതിലും സംവിധായകന് ക്രെഡിറ്റ് നല്*കാം. ബോക്സോഫീസ് വിജയം, അത് പ്രേക്ഷകര്‍* തീരുമാനിക്കട്ടെ.