ഒരോര്*മ പോല്‍* നിന്* സ്വരം
ഒരൊറ്റ നക്ഷത്രം ബാക്കിയാവുന്ന രാവില്‍*
ഒരോര്*മ പോല്‍* നിന്* സ്വരം.
ഒരു ദീര്*ഘ നിശ്വാസം കാലിടറുന്നു
ഇരുളിന്* തീരാത്ത വഴികളില്‍* .
കരയും രാപക്ഷിതന്‍* പാട്ടിന്* ഈണവും
പറയുന്നു നിന്* ഹൃദയ നൊമ്പരം .
ഒരുമിച്ചിരുന്നൊരാ സന്ധ്യയും
മധു , തരാതെങ്ങോ മറഞ്ഞു.
ഇനിയും വരുന്ന പുലരികള്‍*
വിരിയാത്ത മൊട്ടില്‍* വിരല്‍* തഴുകവേ-
നീ മാത്രം ചൂടാന്‍* വിരിയിച്ചോരെന്‍*,
വരി വാരിജങ്ങള്‍* വിരിയില്ലിനി !.
ഉള്ളില്‍* കനക്കും ഗല്‍*ഗദവും
കാതിലാകെ മൂടി നില്*ക്കവേ ...
ഇറ്റിറ്റുവീഴുമീ മൌനബിന്ദുക്കളില്*...
ഒരു ഋതു കൊണ്ടുവന്ന മഴ നൊമ്പരം!.
അറിയുന്നു ഞാന്‍* താങ്ങുവാന്‍* ആവില്ല
പ്രിയനേ നിനക്കെന്‍* പ്രണയ തീക്ഷണത .
ഒരു ജന്മം കൈവിട്ടു മറുജന്മം തേടുന്ന
മരണകുതിയുടെ കാണാ വേഗങ്ങളില്‍* .
ശ്രുതികളും സ്മൃതികളും
ശലഭങ്ങളായ് പറക്കവേ
വരിക ഘോരാന്ധകാരമേ ..
വരിക മരണത്തിന്* മൂഡാനുരാഗമേ !
വഴിതരൂ ദിനരാത്രങ്ങളേ
വഴിതരൂ സ്നേഹ തീരങ്ങളേ..
വഴിതരിക കാലമേ നീയും ..
വഴി ചോദിക്ക വയ്യെനിക്കിനി നിന്നോട് മാത്രം .
വഴിയൊടുങ്ങുന്നു നിന്റെ നെഞ്ചോരം
മൊഴിയോടുങ്ങുന്നു നിന്* ചുണ്ടോരം
കനവൊടുങ്ങുന്നു നിന്* കണ്ണോരം
എന്‍* കരള്‍* കടലൊതുങ്ങുന്നു നിന്* കൈകുമ്പിളില്‍*.
ഒരു ചുംബനം മാത്രം നല്*കുക
ഒടുവില്‍* അസ്ഥി നുറുങ്ങി
ചാരമായ് മാറിടും വേളയില്‍* ..
ഒരിറ്റു കണ്ണീര്* വീണീടല്ല -
ഭയക്കുന്നു ഞാന്‍* പുനര്‍*ജനിയെ .
പ്രേമശില്പത്തിൽ നിന്നെ ഞാൻ കാണ്മൂ....
ഏകാകിനീ ഏകാകിനീ
നിൻ തമസ്സകറ്റുന്നൊരാകാശ
ദീപം ഞാൻ കാണ്മൂ
നിന്റെ നിഗൂഡ ദുഃഖങ്ങൾ മാറ്റുന്ന
സന്തോഷരശ്മികൾ കാണ്മൂ
കാലത്തിൻ താളിൽ നിൻ കണ്ണെഴുതിയ
കാവ്യമാണെന്നന്തരംഗം
മേഘപടങ്ങൾ മറച്ചി നിർത്തുമ
ത്താരകയാണെന്റെ സ്വപ്നം
സ്വർഗ്ഗ താരകയാണെന്റെ സ്വപ്നം
പൂക്കളിൽ തേടി പുഴകളിൽ തേടി ഞാൻ
പുൽക്കൊടിത്തുമ്പിലും തേടി
ചന്ദ്രികച്ചാർത്തിൽ മയങ്ങും താജ് മഹൽ
ശില്പത്തിൽ നിന്നെ ഞാൻ കാണ്മൂ പ്രേമ
ശില്പത്തിൽ നിന്നെ ഞാൻ കാണ്മൂ
ഇത്രമേല്‍* എന്തേ ഒരിഷ്ടം ....
ഇത്രമേല്‍* എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ..
എങ്ങോ കൊതിച്ചതാം വല്‍*സല്യമൊക്കെയും
ഏറെ നീ അന്നേ എനിയ്ക്കു നല്*കി
സൗമ്യനായ്* വന്നു നീ ചാരത്തണഞ്ഞെന്റെ
തരളിത മോഹങ്ങള്‍* കീഴടക്കി
താങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊ
താരട്ടിനീണമായ്* മാറിയല്ലോ..
ഒന്നുമറിയാത്ത കുഞ്ഞിന്റെ നൈര്*മ്മല്യം
അന്നേ നിന്നില്‍* ഞാന്‍* കണ്ടിരുന്നു
നന്മതന്* ആര്*ദ്രമാം ഭാവഗീതംപോലെ
നിന്നെ നോക്കി ഞാന്‍* നിന്നിരുന്നു
സഫലമായ്* ഇന്നെന്റെ സ്വപ്നങ്ങളൊക്കെയും
നീയെനിക്കോമല്* പ്രതീക്ഷയായി..