തോട്ടത്തിലെ പനിനീര്* പൂവിനു തോട്ടമുടമയുടെ മകനോട്* പ്രേമം.... ഒരു പൂവ് ഒരു മനുഷ്യനെ പ്രേമിക്കുകയോ ???....മറ്റു പൂവുകള്* അവളെ കളിയാക്കി....
എന്നാലും പനിനീര്* പൂവ് പിന്മാറിയില്ല......അവള്* അവനെ പ്രേമിച്ചുകൊണ്ടേയിരുന്നു .
എന്നും രാവിലെ തോട്ടമുടമയുടെ മകന്* അവന്റെ ജാലകം തുറക്കുമ്പോള്* ആദ്യം കാണുന്നത് ആ പനിനീര്* പൂവിനെയാണ്*. അതുകൊണ്ട് പനിനീര്* പൂവ് ചെടിയോടു പറഞ്ഞു അതിന്റെ
വാടിയതും ഉണങിയതുമായ എല്ലാ ഇലകളും പൊഴിച്ചു, ചുവന്നു
തുടുത്ത ഇതളുകള്* ഒന്നുകൂടെ ചുവപ്പിച്ചു സുന്ധരിയായങ്ങനെ
നില്*ക്കും...തോട്ടമുടമയുടെ മകന്* പനിനീര്* പൂവിനെ നോക്കി
പുഞ്ചിരിക്കും....അപ്പോള്* പനിനീര്* പൂ നാണം കൊണ്ട് തലകുനിക്കും....
അങ്ങിനെ പ്രേമിച്ചു പ്രേമിച്ചു ഇപ്പോള്* പനിനീര്* പൂവിനു തോട്ടമുടമയുടെ മകനെ കാണാതെ
ഒരുനിമിഷം പോലും ജീവിക്കാന്* വയ്യ എന്നായി.....പകല്* മുഴുവന്* അവള്* വിഷാദയായി
ഗേറ്റിലേക്ക് നോക്കി നില്*ക്കും. സന്ധ്യ ആകുമ്പോള്* അവള് *പ്രതീക്ഷയോടെ ,
ഇതളുകള്*ക്ക്* തിളക്കം കൂട്ടി, അവനെ കാത്തു നില്*ക്കും...പക്ഷെ അവന്* അടുത്ത്
വരുമ്പോള്* എല്ലാം അവള്* നാണത്തോടെ തലകുനിക്കുകയാണ്* പതിവ്.....പനിനീര്* പൂവിന്റെ
തൊട്ടടുത്തായി തോട്ടമുടമയുടെ മകന് ഒരു വായനാസ്ഥലമ് ഉണ്ട്....ദിവസവും അവന്* അവിടെ
വന്നിരുന്ന് പുസ്തകം വായിക്കുകയോ, വെറുതെ ആകാശത്ത്തെയ്ക്ക് നോക്കി ഇരിക്കുകയോ
ചെയ്യും....അപ്പോഴെല്ലാം പനിനീര്* പൂവ് അവനെ തന്നെ നോക്കി ഇരിക്കും.അങ്ങിനെ എത്ര
നേരം വേണമെങ്കിലും നോക്കി ഇരിക്കാന്* അവള്*ക്ക്* ഇഷ്ട്ടമാണ്....പക്ഷെ അവള്*
ഒരിക്കലും അവളുടെ ഇഷ്ടം അവനോട് പറഞ്ഞിട്ടില്ല.....അവന്* അടുത്ത്
വരുമ്പോഴെല്ലാം....പനിനീര്* പൂവ് അവളുടെ കൊമ്പുകള്* ഒതുക്കി
പിടിക്കും....അല്ലെങ്കില്* അവളുടെ കൂര്*ത്ത മുള്ളുകള്* അവന്റെ ശരീരത്തില്* കൊണ്ടാലോ ? അവനു നൊന്താലോ ?
ഇന്ന് പനിനീര്* പൂവിന്റെ ജീവിതത്തില്* ഏറ്റവും സന്തോഷമുള്ള ദിവസമാണ്*. ഇന്ന് സന്ധ്യക്കാണ്* അത് സംഭവിച്ചത് ..എന്നത്തെയും പോലെ
തോട്ടമുടമയുടെ മകന്* ഇന്നും ഒരു പുസ്തകവുമായി അവളുടെ അടുത്ത് വന്നിരുന്നു...അന്ന്
അവന്റെ മുഖം അസാധാരണമാം വിധം ചുവന്നു തുടുത്തിരുന്നു.....അവന്റെ കണ്ണുകളിലെ തിളക്കം
പനിനീര്* പൂവിനെ അത്ഭുതപെടുത്തി...ആ
തിളക്കം കാണാനാകാതെ അവള്* കണ്ണുകള്* ഇറുക്കി
അടച്ചു ...ആരോ തലോടുന്നതുപോലെ തോന്നിയപ്പോള്* പനിനീര്* പൂ മെല്ലെ കണ്ണ്
തുറന്നു....അപ്പോള്* അവന്* പറഞ്ഞു " പനിനീര്* പുഷ്പമേ .. നീയാണ് ലോകത്തിലെ ഏറ്റവും
സുന്ദരിയായ പുഷ്പം ...അത് പറഞ്ഞിട്ട് അവന്* പനിനീര്* പൂവിനെ ചുംബിച്ചു .. മറ്റുള്ള
പൂവുകള്* നാണംകൊണ്ട് തലതാഴത്ത്തി . പനിനീര്* പൂ ഒന്ന് പിടഞ്ഞു.....അപ്പോള്* ഏതൊ ഒരു
കൊമ്പിലെ മുള്ള് അവന്റെ കയ്യില്* തറഞ്ഞു കയറി......അവന്* പെട്ടന്ന് കൈ വലിച്ചു .....
ഇപ്പോള്* പനിനീര്* പൂവ് ഒത്തിരി സുന്ദരിയാണ്...അവളുടെ ചുറ്റും ഒത്തിരി കരിവണ്ടുകള്*
മൂളിപറക്കുന്നുണ്ട്...പക്ഷെ അവള്* ആരെയും ശ്രദ്ധിക്കാറില്ല .......കാരണം
ഇപ്പോള്* അവള്* പഴയത് പോലെയല്ലാ....ഒരു കാമുകിയാണ് ..തോട്ടമുടമയുടെ മകന്റെ കാമുകി ...
പക്ഷെ രണ്ടു ദിവസമായി പനിനീര്* പൂവ് ആകെ വിഷാദമൂകയാണ്...
കാരണം...തോട്ടമുടമയുടെമകന്* വിനോദയാത്രയിലാണ്.....ഉണങിയതും പഴുത്തതുമായ ഇലകള്*അവള്*ക്ക്* ഒരുപാട് പ്രായം തോന്നിപ്പിച്ചു....എങ്കിലും ചുവന്നു തുടുത്തു സുന്ദരിയായി തന്നെ
അവള്* നിന്നു.. അവനെ കുറിച്ചു ഓര്*ക്കുമ്പോള്* അവള്*ക്ക്* കരച്ചില്* വരും... അങ്ങനെ
കരഞ്ഞു കരഞ്ഞു അവള്* ഉറങ്ങി പോയി....ഒരു ബഹളം കേട്ടാണ്* അവള്* ഉറക്കം ഉണര്*ന്നത് ......
തോട്ടമുടമയുടെ വീട്ടില്* ആള്*കൂട്ടം .. ആരൊക്കെയോ അടക്കി പിടിച്ചു
കരയുനുമുണ്ട് ....ഇടയ്ക്കിടയ്ക്ക് ഒരു തേങ്ങല്* കേള്*ക്കാം......ആരോ പറയുന്നു.....
വിനോദയാത്രയ്ക്ക് പോയ മൂന്നു കുട്ടികള്* മരിച്ചത്രേ ......
വെള്ളചാട്ടത്തിനടുത്തു കുളിക്കുകയായിരുന്നു.........പെട്ടാണ് വെള്ളം
പൊങ്ങി രണ്ടു പേര്* മുങ്ങി പോയി....ഈ കുട്ടിഅവരെ രക്ഷിക്കാന്* ശ്രമിച്ചതാണ്......
പനിനീര്* പൂവിനു തന്റെ ഹ്രദയം തകരുന്നതായി തോന്നി....അവള്*
പൊട്ടിക്കരഞ്ഞു ...മറ്റുള്ള പൂവുകള്* അവളെ വിഷാദത്തോടെ നോക്കി നിന്നു.
പനിനീര്* പൂവ്* ദൈവത്തോട് പ്രാര്*ത്തിച്ചു , ദൈവം അവളുടെ പ്രാര്*ത്ഥന കേട്ടു...അനുശോചനം അറിയിക്കാന്* വന്ന ഏതൊ ഒരു കുട്ടി .. പനിനീര്*
പൂവിനെ തണ്ടോടെ വേര്*പെടുത്തിയെടുത്തു..എന്നിട്ട് കൂട്ടുകാരന്റെ ഹൃദയത്തോട് ചേര്*ത്ത് വച്ചു..
അപ്പോള്* ആരോ പറഞ്ഞു ... ആ പൂവിനു എന്ത് നിറമാണ്....
അപ്പോള്* പനിനീര്*പൂവ്പറഞ്ഞു ... സുഹൃത്തെ ഇത് ഒരു പനിനീര്* പൂവിന്റെ നിറമല്ല...
അനശ്വര പ്രണയത്തിന്റെ നിറമാണ് ...
എന്റ പ്രേമത്തിന്റെ നിറമാണ്...
അത് കേട്ടു തോട്ടത്തിലെ മറ്റു പൂവുകള്* കണ്ണുനീര്* തുടച്ചു......
BizHat.com - Health
Keywords:Friendships,friendship sms, friendship details, friendship poems, friendship Quotes,about friendship,love poems,friendship poetry,best friendship,true friendship poems,best friend poem,poems for friendship,poems about friendship,
Bookmarks