പ്രേമശില്പത്തിൽ നിന്നെ ഞാൻ കാണ്മൂ....
ഏകാകിനീ ഏകാകിനീ
നിൻ തമസ്സകറ്റുന്നൊരാകാശ
ദീപം ഞാൻ കാണ്മൂ
നിന്റെ നിഗൂഡ ദുഃഖങ്ങൾ മാറ്റുന്ന
സന്തോഷരശ്മികൾ കാണ്മൂ
കാലത്തിൻ താളിൽ നിൻ കണ്ണെഴുതിയ
കാവ്യമാണെന്നന്തരംഗം
മേഘപടങ്ങൾ മറച്ചി നിർത്തുമ
ത്താരകയാണെന്റെ സ്വപ്നം
സ്വർഗ്ഗ താരകയാണെന്റെ സ്വപ്നം
പൂക്കളിൽ തേടി പുഴകളിൽ തേടി ഞാൻ
പുൽക്കൊടിത്തുമ്പിലും തേടി
ചന്ദ്രികച്ചാർത്തിൽ മയങ്ങും താജ് മഹൽ
ശില്പത്തിൽ നിന്നെ ഞാൻ കാണ്മൂ പ്രേമ
ശില്പത്തിൽ നിന്നെ ഞാൻ കാണ്മൂ
ഇത്രമേല്‍* എന്തേ ഒരിഷ്ടം ....
ഇത്രമേല്‍* എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ..
എങ്ങോ കൊതിച്ചതാം വല്‍*സല്യമൊക്കെയും
ഏറെ നീ അന്നേ എനിയ്ക്കു നല്*കി
സൗമ്യനായ്* വന്നു നീ ചാരത്തണഞ്ഞെന്റെ
തരളിത മോഹങ്ങള്‍* കീഴടക്കി
താങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊ
താരട്ടിനീണമായ്* മാറിയല്ലോ..
ഒന്നുമറിയാത്ത കുഞ്ഞിന്റെ നൈര്*മ്മല്യം
അന്നേ നിന്നില്‍* ഞാന്‍* കണ്ടിരുന്നു
നന്മതന്* ആര്*ദ്രമാം ഭാവഗീതംപോലെ
നിന്നെ നോക്കി ഞാന്‍* നിന്നിരുന്നു
സഫലമായ്* ഇന്നെന്റെ സ്വപ്നങ്ങളൊക്കെയും
നീയെനിക്കോമല്* പ്രതീക്ഷയായി..