- 
	
	
		
		
		
		
			 മോളിവുഡിനും ട്വന്റി 20 ടീം മോളിവുഡിനും ട്വന്റി 20 ടീം
			
				
					സിനിമാതാരങ്ങളുടെ ദേശീയ സെലിബ്രിറ്റി ക്രിക്കറ്റ്*ലീഗില്‍*(സിസിഎല്‍*)  മലയാളത്തിനും പങ്കാളിത്തം. അടുത്ത സീസണ്* മുതല്‍* മോളിവുഡിന്റെ സ്വന്തം  ടീമിനെ സിസിഎല്ലിനായി ഒരുക്കാന്‍* താരസംഘടനയായ 'അമ്മ' തീരുമാനിച്ചു കഴിഞ്ഞു.  മലയാളത്തിലെ യുവതാരങ്ങള്‍* അണിനിരക്കുന്ന ടീം ആയിരിക്കും കേരളത്തെ  പ്രതിനിധീകരിക്കുക. പത്തോളം താരങ്ങള്‍* ഇപ്പോള്‍*ത്തന്നെ താല്പര്യം  പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍* നിന്നു തന്നെയുള്ള പരിശീലകനെ  നിയോഗിച്ച് തികച്ചും പ്രൊഫഷണല്‍* ആയി ടീമിനെ കളത്തിലിറങ്ങാനാണ് 'അമ്മ'യുടെ  തീരുമാനം. ലീഗിലെ മറ്റുടീമുകള്‍* ശക്തന്മാരാണ് എന്നതാണ് കാരണം.
 ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ താരങ്ങളാണ് ഈ മാസം അവസാനിച്ച സിസിഎല്ലില്‍*  പങ്കെടുത്തത്. കന്നഡയായിരുന്നു ചാമ്പ്യന്മാര്*. ലീഗ് തുടങ്ങുന്നതിനു  മുമ്പുതന്നെ തമിഴ്*നടന്* ശരത്കുമാര്* മലയാളത്തില്‍* നിന്ന് ടീമിനെ ഇറക്കുന്ന  കാര്യം ഇടവേളബാബുവിനോട് ചോദിച്ചിരുന്നു. എന്നാല്‍* 'സൂര്യതേജസ്സോടെഅമ്മ'  എന്ന സ്*റ്റേജ്*ഷോയുടെ തിരക്കിലായിരുന്നു താരങ്ങളെല്ലാം. അതിനുശേഷം അടുത്ത  സീസണില്‍* മലയാളം ടീമിനെ ഒരുക്കണമെന്നഭ്യര്*ഥിച്ച് ലീഗ്*ബോര്*ഡ്,  സംവിധായകന്* പ്രിയദര്*ശനെ സമീപിച്ചു. പ്രിയന്* ഇതേക്കുറിച്ച് അമ്മ  ഭാരവാഹികളോട് ചര്*ച്ച നനടത്തുകയും ചെയ്തു. ഇതേ തുടര്‍*ന്നാണ് ടീമിനെ  വിടാന്‍** 'അമ്മ'യുടെ ജനനറല്‍*ബോഡി തീരുമാനിച്ചത്.
 കഴിഞ്ഞ സീസണില്‍* സുനില്‍* ഷെട്ടി നനയിച്ച ഹിന്ദിടീമില്‍* സല്*മാന്‍*ഖാന്*  അടക്കമുള്ള താരങ്ങളുണ്ടായിരുന്നു. സൂര്യയായിരുന്നു തമിഴ് നായകന്*.  വെങ്കിടേശ് തെലുങ്ക് ടീമിന്റേയും സുധീഷ് കന്നഡയുടേയും ക്യാപ്റ്റന്മാരായി.  ഒരു കളി സ്വന്തം സംസ്ഥാനത്ത് എന്നതായിരുന്നു ഇത്തവണത്തെ രീതി. 11  മത്സരങ്ങള്‍*ക്കും വന്‍* ജനനക്കൂട്ടമാണ് എത്തിയത്. ബോജ്പുരി, ബംഗാളി, ഒറിയ  ടീമുകളും അടുത്ത സീസണില്‍* ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഐപിഎല്‍*  പോലെ സിസിഎല്ലും ഗ്യാലറികള്‍* നിറയ്ക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks