സിനിമാതാരങ്ങളുടെ ദേശീയ സെലിബ്രിറ്റി ക്രിക്കറ്റ്*ലീഗില്*(സിസിഎല്*) മലയാളത്തിനും പങ്കാളിത്തം. അടുത്ത സീസണ്* മുതല്* മോളിവുഡിന്റെ സ്വന്തം ടീമിനെ സിസിഎല്ലിനായി ഒരുക്കാന്* താരസംഘടനയായ 'അമ്മ' തീരുമാനിച്ചു കഴിഞ്ഞു. മലയാളത്തിലെ യുവതാരങ്ങള്* അണിനിരക്കുന്ന ടീം ആയിരിക്കും കേരളത്തെ പ്രതിനിധീകരിക്കുക. പത്തോളം താരങ്ങള്* ഇപ്പോള്*ത്തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റില്* നിന്നു തന്നെയുള്ള പരിശീലകനെ നിയോഗിച്ച് തികച്ചും പ്രൊഫഷണല്* ആയി ടീമിനെ കളത്തിലിറങ്ങാനാണ് 'അമ്മ'യുടെ തീരുമാനം. ലീഗിലെ മറ്റുടീമുകള്* ശക്തന്മാരാണ് എന്നതാണ് കാരണം.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ താരങ്ങളാണ് ഈ മാസം അവസാനിച്ച സിസിഎല്ലില്* പങ്കെടുത്തത്. കന്നഡയായിരുന്നു ചാമ്പ്യന്മാര്*. ലീഗ് തുടങ്ങുന്നതിനു മുമ്പുതന്നെ തമിഴ്*നടന്* ശരത്കുമാര്* മലയാളത്തില്* നിന്ന് ടീമിനെ ഇറക്കുന്ന കാര്യം ഇടവേളബാബുവിനോട് ചോദിച്ചിരുന്നു. എന്നാല്* 'സൂര്യതേജസ്സോടെഅമ്മ' എന്ന സ്*റ്റേജ്*ഷോയുടെ തിരക്കിലായിരുന്നു താരങ്ങളെല്ലാം. അതിനുശേഷം അടുത്ത സീസണില്* മലയാളം ടീമിനെ ഒരുക്കണമെന്നഭ്യര്*ഥിച്ച് ലീഗ്*ബോര്*ഡ്, സംവിധായകന്* പ്രിയദര്*ശനെ സമീപിച്ചു. പ്രിയന്* ഇതേക്കുറിച്ച് അമ്മ ഭാരവാഹികളോട് ചര്*ച്ച നനടത്തുകയും ചെയ്തു. ഇതേ തുടര്*ന്നാണ് ടീമിനെ വിടാന്** 'അമ്മ'യുടെ ജനനറല്*ബോഡി തീരുമാനിച്ചത്.
കഴിഞ്ഞ സീസണില്* സുനില്* ഷെട്ടി നനയിച്ച ഹിന്ദിടീമില്* സല്*മാന്*ഖാന്* അടക്കമുള്ള താരങ്ങളുണ്ടായിരുന്നു. സൂര്യയായിരുന്നു തമിഴ് നായകന്*. വെങ്കിടേശ് തെലുങ്ക് ടീമിന്റേയും സുധീഷ് കന്നഡയുടേയും ക്യാപ്റ്റന്മാരായി. ഒരു കളി സ്വന്തം സംസ്ഥാനത്ത് എന്നതായിരുന്നു ഇത്തവണത്തെ രീതി. 11 മത്സരങ്ങള്*ക്കും വന്* ജനനക്കൂട്ടമാണ് എത്തിയത്. ബോജ്പുരി, ബംഗാളി, ഒറിയ ടീമുകളും അടുത്ത സീസണില്* ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഐപിഎല്* പോലെ സിസിഎല്ലും ഗ്യാലറികള്* നിറയ്ക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.