- 
	
	
		
		
		
		
			 101 വെഡ്ഡിംഗ്സ്: ശരാശരി കോമഡിച്ചിത്രം 101 വെഡ്ഡിംഗ്സ്: ശരാശരി കോമഡിച്ചിത്രം
			
				
					101 വെഡ്ഡിംഗ്സ്: ശരാശരി കോമഡിച്ചിത്രം
 
 മലയാളികള്‍* ഏറെ  പ്രതീക്ഷയര്*പ്പിക്കുന്നവയാണ് ഷാഫിച്ചിത്രങ്ങള്*. അപ്രതീക്ഷിതമായി ഗംഭീര  സിനിമകളുമായി വരും. ഒരുപാട് പ്രതീക്ഷിച്ചു ചെന്നാല്‍* ചിലപ്പോള്‍*  നിരാശപ്പെടുത്തും. പുതിയ സിനിമയായ ‘101 വെഡ്ഡിംഗ്സ്’ ഏറെ ഹൈപ്പോടെ  വന്നതാണ്. എന്നാല്‍* ഒരു ശരാശരി കോമഡിച്ചിത്രമായി ഒതുങ്ങി.
 
 ഒരു  സമൂഹവിവാഹവും അതിനെ ചുറ്റിപ്പറ്റിയുള്ള തമാശകളും ടെന്‍*ഷനുമൊക്കെയാണ്  സിനിമയുടെ പശ്ചാത്തലം. കല്യാണരാമനും പുലിവാല്* കല്യാണവുമൊക്കെ വിജയിപ്പിച്ച  ഷാഫി ഇതും സൂപ്പറാക്കുമെന്നാണ് കരുതിയത്. എന്നാല്‍* കലവൂര്‍* രവികുമാറിന്*റെ  തിരക്കഥയില്‍* നിന്ന് ഒരു ‘നേരം*പോക്ക്’ ചിത്രം ഒരുക്കാനേ ഷാഫിക്ക്  ആയുള്ളൂ. അത്ര രസകരമല്ല, എന്നാല്‍* വലുതായി കുറ്റം പറയാനുമില്ല. അതാണ്  ലൈന്‍*.
 
 കുഞ്ചാക്കോ  ബോബനാണ് ചിത്രത്തില്‍* നിറഞ്ഞു നില്*ക്കുന്നത്. കക്ഷിക്ക് പെര്*ഫോം  ചെയ്യാനുള്ള അവസരങ്ങള്‍* ധാരാളം ഉണ്ടായിട്ടും തിരക്കഥയുടെ പരിമിതി  പോരായ്*മയായി. ബിജു മേനോനും വേണ്ടത്ര തിളങ്ങാനായില്ല. ജയസൂര്യയ്ക്ക്  രസകരമായ കഥാപാത്രത്തെയാണ് കിട്ടിയത്. എന്നാല്‍* ചില രംഗങ്ങളില്‍* അത് ഓവര്‍*  ആക്കി ചെയ്ത് കൂവല്‍* സമ്പാദിക്കുകയും ചെയ്തു.
 
 സലിം  കുമാര്‍* വളരെ കുറച്ചുനേരമേ ചിത്രത്തിലുള്ളൂ. എങ്കിലും തന്*റെ കഥാപാത്രത്തെ  നന്നാക്കി. ഗാന്ധിയനായി എത്തിയ വിജയരാഘവന്* കൊള്ളാം. നൂലുണ്ട വിജീഷിനും  കിട്ടി കൈയടി. എന്നാല്‍* സുരാജ് വെഞ്ഞാറമ്മൂട് ഒരിക്കല്‍* കൂടി പ്രേക്ഷകരുടെ  ക്ഷമ പരീക്ഷിച്ചു.
 
 നായികമാര്‍*  - സംവൃതയും ഭാമയും - തങ്ങളുടെ കഥാപാത്രങ്ങളെ മോശമാക്കിയില്ല. എന്നാല്‍*  നായികാ കഥാപാത്രങ്ങള്‍*ക്ക് കാര്യമായൊന്നും ചെയ്യാനില്ല എന്നതാണ്  യാഥാര്*ത്ഥ്യം.
 
 ചിത്രത്തിന്*റെ  രണ്ടാം പകുതി കൈവിട്ടുപോയി. കഥ എങ്ങനെ അവസാനിപ്പിക്കണമെന്ന ധാരണ  സംവിധായകനോ തിരക്കഥാകൃത്തിനോ ഇല്ലായിരുന്നു എന്ന് ബോധ്യമാകുംവിധം  ദുര്*ബലമായ ക്ലൈമാക്സ് ആണ്.
 
 കുറച്ചു  ശ്രദ്ധിച്ചിരുന്നെങ്കില്‍* ചോക്ലേറ്റ് പോലെ മെഗാഹിറ്റ് ആകുമായിരുന്ന  സബ്ജക്ടാണ് 101 വെഡ്ഡിംഗ്സിന്*റേത്. എന്നാല്‍* അനാവശ്യ ധൃതി സിനിമയുടെ പൊലിമ  നഷ്ടപ്പെടുത്തുകയായിരുന്നു എന്നാണ് കരുതേണ്ടത്. എങ്കിലും അധികം  ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് 101 വെഡ്ഡിംഗ്സ്.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks