-
101 വെഡ്ഡിംഗ്സ്: ശരാശരി കോമഡിച്ചിത്രം
101 വെഡ്ഡിംഗ്സ്: ശരാശരി കോമഡിച്ചിത്രം
മലയാളികള്‍* ഏറെ പ്രതീക്ഷയര്*പ്പിക്കുന്നവയാണ് ഷാഫിച്ചിത്രങ്ങള്*. അപ്രതീക്ഷിതമായി ഗംഭീര സിനിമകളുമായി വരും. ഒരുപാട് പ്രതീക്ഷിച്ചു ചെന്നാല്‍* ചിലപ്പോള്‍* നിരാശപ്പെടുത്തും. പുതിയ സിനിമയായ ‘101 വെഡ്ഡിംഗ്സ്’ ഏറെ ഹൈപ്പോടെ വന്നതാണ്. എന്നാല്‍* ഒരു ശരാശരി കോമഡിച്ചിത്രമായി ഒതുങ്ങി.
ഒരു സമൂഹവിവാഹവും അതിനെ ചുറ്റിപ്പറ്റിയുള്ള തമാശകളും ടെന്‍*ഷനുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. കല്യാണരാമനും പുലിവാല്* കല്യാണവുമൊക്കെ വിജയിപ്പിച്ച ഷാഫി ഇതും സൂപ്പറാക്കുമെന്നാണ് കരുതിയത്. എന്നാല്‍* കലവൂര്‍* രവികുമാറിന്*റെ തിരക്കഥയില്‍* നിന്ന് ഒരു ‘നേരം*പോക്ക്’ ചിത്രം ഒരുക്കാനേ ഷാഫിക്ക് ആയുള്ളൂ. അത്ര രസകരമല്ല, എന്നാല്‍* വലുതായി കുറ്റം പറയാനുമില്ല. അതാണ് ലൈന്‍*.
കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍* നിറഞ്ഞു നില്*ക്കുന്നത്. കക്ഷിക്ക് പെര്*ഫോം ചെയ്യാനുള്ള അവസരങ്ങള്‍* ധാരാളം ഉണ്ടായിട്ടും തിരക്കഥയുടെ പരിമിതി പോരായ്*മയായി. ബിജു മേനോനും വേണ്ടത്ര തിളങ്ങാനായില്ല. ജയസൂര്യയ്ക്ക് രസകരമായ കഥാപാത്രത്തെയാണ് കിട്ടിയത്. എന്നാല്‍* ചില രംഗങ്ങളില്‍* അത് ഓവര്‍* ആക്കി ചെയ്ത് കൂവല്‍* സമ്പാദിക്കുകയും ചെയ്തു.
സലിം കുമാര്‍* വളരെ കുറച്ചുനേരമേ ചിത്രത്തിലുള്ളൂ. എങ്കിലും തന്*റെ കഥാപാത്രത്തെ നന്നാക്കി. ഗാന്ധിയനായി എത്തിയ വിജയരാഘവന്* കൊള്ളാം. നൂലുണ്ട വിജീഷിനും കിട്ടി കൈയടി. എന്നാല്‍* സുരാജ് വെഞ്ഞാറമ്മൂട് ഒരിക്കല്‍* കൂടി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു.
നായികമാര്‍* - സംവൃതയും ഭാമയും - തങ്ങളുടെ കഥാപാത്രങ്ങളെ മോശമാക്കിയില്ല. എന്നാല്‍* നായികാ കഥാപാത്രങ്ങള്‍*ക്ക് കാര്യമായൊന്നും ചെയ്യാനില്ല എന്നതാണ് യാഥാര്*ത്ഥ്യം.
ചിത്രത്തിന്*റെ രണ്ടാം പകുതി കൈവിട്ടുപോയി. കഥ എങ്ങനെ അവസാനിപ്പിക്കണമെന്ന ധാരണ സംവിധായകനോ തിരക്കഥാകൃത്തിനോ ഇല്ലായിരുന്നു എന്ന് ബോധ്യമാകുംവിധം ദുര്*ബലമായ ക്ലൈമാക്സ് ആണ്.
കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കില്‍* ചോക്ലേറ്റ് പോലെ മെഗാഹിറ്റ് ആകുമായിരുന്ന സബ്ജക്ടാണ് 101 വെഡ്ഡിംഗ്സിന്*റേത്. എന്നാല്‍* അനാവശ്യ ധൃതി സിനിമയുടെ പൊലിമ നഷ്ടപ്പെടുത്തുകയായിരുന്നു എന്നാണ് കരുതേണ്ടത്. എങ്കിലും അധികം ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് 101 വെഡ്ഡിംഗ്സ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks