Page 9 of 11 FirstFirst ... 7891011 LastLast
Results 81 to 90 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

  1. #81
    Join Date
    Nov 2009
    Posts
    76,596

    Default

    'സത്യത്തില്* എന്താണ് പ്രണയം ? കടലും അതിന്റെ ആകാശവും. മണ്ണും മഴയും... അതൊക്കെ ഒരുതരം നിസ്വാര്*ഥമായ പ്രണയത്തില്* ആണെന്ന് തോന്നുന്നു. പക്ഷെ മനുഷ്യന്* പ്രണയ മുഖത്തെത്തുമ്പോള്* സ്വാര്*ഥത കലരുന്നു. നീ എന്റേത് എന്ന് പറയുന്നിടത്ത് ഒരു തടവറയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രണയത്തെ പ്രണയിക്കാന്* വിടുക. പക്ഷിയെ പോലെ അത് അതിന്റെ വിഹായസ്സില്* പറന്നു പറന്ന്...'

    അതേ, കടലും അതിന്റെ ആകാശവും ...അവര്* നിസ്വാര്ഥമായ പ്രണയത്തില്* ആണ്. കടലിന്റെ പ്രണയം എത്രകാലം കഴിഞ്ഞാലും അതിന്റെ ആകാശത്തിനുമാത്രം സ്വന്തം. കടലിനൊരിക്കലും മറ്റൊരാകാശത്തെ പ്രണയിക്കാനാവില്ല.തന്നിലെ അവസാനതുള്ളി ജലവും ഇല്ലാതെയാകും വരേയ്ക്കും തന്റെ പ്രണയം നീരാവിയായി ആകാശത്തിനു നല്കിക്കൊണ്ടേ ഇരിക്കും. ആകാശം തന്റെ പ്രണയം മഴയായി തിരിച്ചും.അവര്*ക്കൊരിക്കലും പിരിയാനാകില്ല.

    സ്വയം ഇല്ലാതെയാകും വരേയ്ക്കും പരസ്പരം പ്രണയിച്ചുകൊണ്ടേ ഇരിക്കും. മനുഷ്യന്* മാത്രം പ്രണയത്തിലും കാപട്യം നിറയ്ക്കുന്നു. മനുഷ്യന്* മാത്രം സദാ മാറ്റം കൊതിക്കുന്നു. മനുഷ്യനൊഴിച്ച് ലോകത്തിലെ ചരാചരങ്ങള്*ക്കൊന്നിനും അഭിനയം വശമല്ല. മനുഷ്യനൊഴിച്ച് മറ്റൊരു ശക്തിക്കും കൃത്രിമമായുണ്ടാക്കിയ ഭാഷയിലൂടെ ആശയ വിനിമയം സാധ്യമല്ല. മറ്റെല്ലാ ജീവജാലങ്ങളും,പ്രകൃതിതന്നെയും പ്രകൃതിദത്തമായ രീതിയല്* ആശയവിനിമയം നടത്തുമ്പോള്* മനുഷ്യന്* മാത്രം കൃത്രിമമായി ഉണ്ടാക്കിയ ഭാഷയിലൂടെ ആശയ വിനിമയം നടത്തുന്നു.

    ഭാഷ രൂപപ്പെട്ടത് അവനവന്റെ ഉള്ളിലുള്ള ആശയം,വികാരം മറ്റുള്ളവരെ അറിയിക്കാനായിട്ടാണെങ്കിലും ഇന്ന് മനുഷ്യര്* കൂടുതലായും തന്റെ ഉള്ളിലുള്ള വികാരം മറ്റുള്ളവരില്* നിന്നും മറയ്ക്കാനായിട്ടല്ലേ ഭാഷ ഉപയോഗിക്കുന്നത്?! തന്നില്* ഇല്ലാതെയായ പ്രണയം ഉണ്ട് എന്നു വിശ്വസിപ്പിക്കാനും അതേ ഭാഷ ഉപയോഗിക്കുന്നു പലപ്പോഴും...
    Last edited by sherlyk; 10-10-2010 at 05:41 AM.

  2. #82
    Join Date
    Nov 2009
    Posts
    76,596

    Default


    നീ തന്ന ഓര്*മ്മകള്* ഒരു ജീവിതം മുഴുവന്* എനിക്ക് കൂട്ടായിരിക്കും പ്രിയേ..... എന്*റെ രാവുകള്* ഇന്ന് നിന്*റെ കണ്ണുകളിലാണ് ഒടുങ്ങുന്നത് ... എന്*റെ പകലുകള്* നിന്*റെ മുടിയിഴയില്* ചുറ്റിത്തിരിയുന്നു ... വല്ലാത്ത ഒരു ഒരു അഭിനിവേശം ... അതിനു ഞാന്* പ്രണയം എന്ന് പീരിട്ടു വിളിച്ചു .. അതേ ഞാന്* നിന്നെ പ്രണയിക്കുന്നു .. ഈ ലോകത്ത് എനിക്ക് സ്വന്തമായി .............. എന്നെക്കാള്* ഏറെ ..... നിന്നെ കുറിച്ചോര്*ക്കുമ്പോള്* ഹൃദയത്തിന്*റെ സ്പന്തനം വേഗത കൂടുന്നു .. ഒരു വാക്കുപോലും മിണ്ടാനാകാതെ ഉഴറീയിട്ടുണ്ട് ഒരുപാട് ... വാക്കുകളെല്ലാം എന്*റെ ഹൃദയം കവര്*ന്ന്* എടുകുമ്പോഴും നിന്*റെ മന്ദഹാസം

    മാത്രം ഓര്*മയില്* എങ്ങും ..... പോരുമോ എന്*റെ കൂടെ എന്*റെ സ്വന്തമയി .. എന്*റെ മാത്രമായി .... എനിക്ക് വേണം ഈ ജന്മവും ഇനിയുള്ള ജന്മങ്ങളിലും ..... നീയെന്ന പ്രണയമെന്* സിരകളില്* ഒഴുകുമ്പോ പ്രണയമായിരുന്നെനിക്കെന്തിനോടും നിന്റെ പ്രണയത്തിനെന്നും മഴയുടെ ശ്രീരാഗമായിരുന്നു മഞ്ഞുതുള്ളിയുടെ കുളിര്*മ്മയും......നീയെന്നില്* പ്രണയമായ് നിറയുമ്പോള്* ഞാനും ഈ ലോകത്തെ വിസ്മരിക്കുന്നില്ലേ....നിന്നിലേക്ക് ഒതുങ്ങുന്നില്ലെ....എന്റെ ലോകം നീ മാത്രമായ് ചുരുങ്ങുന്നില്ലെ...നിന്റെഹ്രുദയതാളങ്ങള്*ക്ക് ചെവിയോര്*ത്ത് ഞാന്* ഉറങ്ങാതെ ഇരുന്നിട്ടില്ലേ...പ്രിയനേ നെയില്ലാതെ എനിക്കൊരു ജീവിതമുണ്ടോ....നിന്റെ കൈ പിടിച്ച് ഞാന്* വരും....ഈ ജന്മത്തിലേക്കല്ലാ...ഇനി വരും ജന്മങ്ങളിലെല്ലാം...നിന്റെതു മാത്രമായ്




  3. #83
    Join Date
    Nov 2009
    Posts
    76,596

    Default


    കാണാൻ കൊതിച്ചു കൊതിച്ചിരുന്ന
    കാർമുകിൽ പെയ്യാതെ പോവതെങ്ങോ
    കാണാമറയത്ത് ചെന്നിരുന്നു
    കണ്ണീർ ചൊരിയുവാൻ പോകയാവാം

    ദാഹിച്ചു ദാഹിച്ചു താമരപ്പൂഞ്ചോല
    നീർമുകിലേ നിന്നെ കാത്തിരുന്നു
    നീറും നിന്നാത്മാവിൻ നീർമണിയ്ക്കായവൾ
    ഈ മലർക്കുമ്പിൾ നീട്ടി നില്പൂ

    ഓമനത്തെന്നലെ നീ ചെന്നു ചൊല്ലുമോ
    ഈ മലർച്ചോല തൻ ഗദ്ഗദങ്ങൾ
    ആരാരും കാണാതെയേതോ വിദൂരമാം
    തീരത്തിനിച്ചെന്നു വീഴും മുൻപേ








  4. #84
    Join Date
    Nov 2009
    Posts
    76,596

    Default

    നിലാവിന്* നേര്*ത്ത വെളിച്ചതിലാരോ
    എന്നെ പേര് ചൊല്ലിവിളിച്ചിരുന്നു
    അന്ധകാരത്തിന്* ബധിരയാം
    ഞാനതറിഞ്ഞുവോ
    കൂരിരുട്ടിന്* പുത്രിയാം ഞാനതു
    കണ്ടിരുന്നുവോ.....
    അസ്വസ്ഥമാമ്മെന്*
    മനമൊന്നു മാറാന്* തുടങ്ങുമ്പോള്*
    പിന്നെയുമെന്നെയാരോ വിളിക്കുന്നു
    അഞ്ജതയാം മൂടുപടാമണിയാന്*
    കൊതിക്കുമ്പോള്*
    പിന്നെയുമാസ്വരമെന്നെ തേടിയെത്തുന്നു
    അറിഞ്ഞില്ല ഞാനാസ്വരമെന്നു ഭാവിച്ചു
    നിദ്രയെ പുല്*കാന്* ഒരുംങ്ങുമ്പോള്*
    വീണ്ടുമാസ്വരമെന്റെ കാതിലേക്കെത്തുന്നു
    പാല്*നിലാവിന്* പൊന്* വെളിച്ചമത്
    കേള്*ക്കനായെന്നെയുനര്*ത്തുന്നു
    ഗാടനിദ്രയിലെന്നപോല്* പ്രകൃതി
    നിശ്ചലമാകുന്നു
    നിലക്കാത്ത നാദമായതെന്*
    കാതിലെക്കൊഴുകിയെത്തുന്നു
    ഒരുപക്ഷേ, അരികിലില്ലെങ്കിലും
    വ്യക്തമായൊരു രൂഫമെന്* മനസ്സില്* തെളിയുന്നു
    വീണ്ടുമാസ്വരമെന്നെ തേടിയിറങ്ങുന്നു
    നേരതത്താനെങ്കിലും ആ സ്വരമെന്നിലെ
    എന്നെ ഉണര്*ത്തുന്നു
    നിസ്സഹായയെങ്കിലും ഇന്ന് ഞാന്* ആ സ്വരത്തിന്
    കാതോര്*ക്കുന്നു....

  5. #85
    Join Date
    Nov 2009
    Posts
    76,596

    Default

    പ്രണയിച്ചു തുടങ്ങിയത് എന്നാണ് എന്ന് എനിക്ക് അറിയില്ല......
    ആദ്യമായി അവളെ കണ്ടപ്പോള്*
    എനിക്ക്* പ്രണയം തോന്നിയോ എന്നും അറിയില്ല.....
    എങ്കിലും ഞാന്* പ്രണയം എന്താണെന്നു അറിഞ്ഞത്*
    അവളില്* നിന്നാണ്....

    വര്*ഷങ്ങള്*ക്കു മുന്*പ് ഒരു പകലില്*, കലാലയത്തിന്റെ ഇടനാഴിയില്*
    വച്ച് ഞങ്ങള്* ആദ്യമായി സൗഹൃദം പങ്കു വെച്ചു......
    പറയാന്* കൊതിച്ചതെല്ലാം പരസ്പരം പറഞ്ഞു കഴിഞ്ഞപ്പോള്*
    ഇനി ഒന്നും ബാക്കിയില്ല എന്ന് തോന്നി ....

    ഞങ്ങള്*ക്ക് വാക്കുകള്* അന്യമായപ്പോള്* മനസ്സിലായി ഞങ്ങള്*
    പ്രണയിക്കുകയാണ്* എന്ന്....
    കലാലയത്തിലെ ഓരോ മണല്* തരികള്*ക്കും ഞങ്ങളുടെ
    പ്രണയം പരിചിതമായിരുന്നു....

    ഇന്ന് വര്*ഷങ്ങള്* ബാക്കിയാക്കി അവള്* തനിച്ചു ദൈവത്തിന്റെ അടുത്തേക്ക് പോയപ്പോള്*
    ഞാനും എന്*റെ ഓര്*മകളും ബാക്കി........
    ഇന്ന് ഗ്രിഹാതുരതമായ ഓരോ പകലുകളിലും
    അവള്* എന്*റെ ഓര്*മകള്*ക്ക് കൂട്ടായുണ്ട്...


  6. #86
    Join Date
    Nov 2009
    Posts
    76,596

    Default

    ഞാന്* നിന്നെ
    പ്രണയി ക്കുമ്പോള്*
    നീയെന്റെ തടവുകാരിയാണ്
    ഓര്*മ്മകളെ പൂട്ടിയിടാന്*
    താജ് മഹല്* പണിത്
    ഞാനത് തെളിയിച്ചു

    നീ എന്നെ പ്രണയിക്കുമ്പോള്*
    നീ സ്വതന്ത്രയാണ്
    ഗോപികാ സ്വപ്*നങ്ങള്*
    കാതില്* ഇരമ്പുമ്പോള്*
    ഓടക്കുഴല്* ഊതാതെ
    യമുനാ തീരത്ത് കൂടാരം
    ഞാന്* തുറന്നു പിടിച്ചു

    പ്രണയത്തിനു
    അടിമയുടെ നിറമാണ്
    വെണ്ണ കല്ലില്* വിശന്നുറ്റിയ
    വിയര്*പ്പു കറ നോക്കി
    വാള്* തല മിന്നിയപ്പോള്*
    പ്രാണന്* കാറ്റില്* തുപ്പിയ
    ഇണയുടെ പിടച്ചിലില്*
    അടിമ പ്പെണ്ണിന്*റെ രോദനം

    അവതാരങ്ങള്* ഭരിക്കുന്ന
    ആദിമ ഭാരത വീഥിയില്*
    ഓളങ്ങള്* ചുവപ്പിച്ചതും
    അദ്ധ്വാനങ്ങള്* കവര്*ന്നതും
    കുടീരത്തിലെ ആത്മാക്കള്*ക്ക്
    പ്രണയത്തിന്റെ നിറം പൂശാനല്ല

    കാലമെന്നെങ്കിലും
    ഭൂപടം തേച്ചു മിനുക്കി
    വംശ ചിഹ്നങ്ങള്* കവര്*ന്നാല്*
    നിങ്ങളുടെ തലമുറകള്*
    ഒരു ദിവ്യ മിനാരമായ്
    പ്രണയത്തിനു മുയരത്തില്*
    ഞങ്ങളെ ഹൃദയത്തില്*
    പച്ച കുത്താനാണ്*.


  7. #87
    Join Date
    Nov 2009
    Posts
    76,596

    Default

    അപരിചിതത്വത്തിന്*റെ
    പരുപരുത്ത വഴികളില്*
    എന്നും പെയ്തിറങ്ങാന്*
    വിധിക്കപ്പെട്ട മഴത്തുള്ളികള്*
    പോലെ എന്* സ്വപ്നങ്ങള്*..!

    ശരിതെറ്റുകള്* വേര്*തിരിച്ചറിയാന്*
    സ്വപ്നങ്ങള്*ക്കാവില്ലെയെങ്കിലും
    തണുത്ത മഴത്തുള്ളികള്*
    സ്വപ്നങ്ങളായ് പെയ്തിറങ്ങി
    പൊട്ടിത്തകര്*ന്ന് ഒഴുകിപ്പടരുന്നു..

    മഴത്തുള്ളികള്* പോലെ
    വീണുടഞ്ഞ എന്*റെ സ്വപ്നങ്ങള്*,
    വലിയ ഒരു പുഴയായ് മാറിയത്,
    നിന്*റെ സ്വപ്നങ്ങള്* വീണുടഞ്ഞ്,
    ഒരുമിച്ചൊഴുകിയപ്പോഴാണ്..!


  8. #88
    Join Date
    Nov 2009
    Posts
    76,596

    Default

    രാപ്പാടികള്* ഉറങ്ങി
    നിശാഗന്ധികള്*
    വിരിയുന്ന നിലാവില്*
    നിന്റെ സ്വപ്നങ്ങളില്*
    വിരുന്നു വരുന്നത്
    നക്ഷത്ര കുഞ്ഞുങ്ങളെന്കില്*
    പ്രണയ മായ് മന്ത്രിക്കു ...
    അവള്* നിന്നില്*
    പുനര്* ജനിച്ചതാവാം.

    പാതി വക്കില്*
    വഴി തെറ്റി ഉഴലുമ്പോള്*
    നിന്റേ കണ്ണീര്* ദളങ്ങള്*
    അടര്*ന്നു വീഴുന്നത് അവളുടെ
    ബലി കുടീരത്ത്തിലാനെങ്കില്*
    പിന്* വിളിയോര്*ക്കാതെ
    തിരകെ മടങ്ങുക
    അവള്* നിനക്കു എന്നിലേക്കുള്ള
    വഴി പറഞ്ഞു തരും

    മിന്നാ മിന്നികള്* പൂക്കുന്ന
    പുഴ ക്കടവില്* പങ്കായമില്ലാത്ത
    കാറ്റി ലുലയുന്ന കളിതോണി
    കാണുമ്പോള്* പറയുക
    ഞാന്* അവളില്* നിന്നും
    ഒരു ജന്മം ദൂരെയാണന്ന് .






  9. #89
    Join Date
    Nov 2009
    Posts
    76,596

    Default

    എന്നോ ഒരിക്കല്* എന്* ഇടനെഞ്ചില്*-
    കോറിയിട്ടോരാമുഖം
    ജാലകചില്ലിന്* പിന്നിലൊളിക്കുന്നുവോ...
    എന്നോ ഒരിക്കല്* എന്* ഇടനെഞ്ചില്*-
    കോറിയിട്ടോരാമുഖം
    ജാലകചില്ലിന്* പിന്നിലൊളിക്കുന്നുവോ...

    വളയുടെ കിലുക്കവും കൊലുസിന്* കൊഞ്ചലും
    അലിഞ്ഞില്ലാതാകുന്നുവോ....

    പെയിതു വീണ മഴനൂലില്*-
    അവലുടെ മുടിയിലെ കാച്ചെണ്ണ മണം

    പെയ്തു വീഴുന്ന പാല്* നിലാവില്*-
    അവളുടെ മന്തസ്മിതത്തിന്* പ്രകാശം

    പീലിനീര്*ത്തിയാടുന്ന മയില്*-
    കൊഴിയുന്ന പീലികള്* അറിയാറുണ്ടോ..

    വീശിയടിക്കുന്ന കാറ്റില്* -
    കൊഴിയുന്ന പൂവുകള്* കരയാറുണ്ടോ...

    വിട പറയുന്ന സന്ധ്യകളീല് മുഖം തിരിക്കുന്ന-
    സൂര്യകാന്തി പൂവുകള്*ക്ക് പരിഭവമോ...

    ചന്ദ്രികയെ പ്രണയിച്ച ആമ്പല്* പൂവിനു-
    പ്രഭാതങ്ങളെ വെറുക്കാനാകുമോ.....

    ഒഴുക്കില്* വീണ ഇലപോലെ-
    തീരം തേടി ഒഴുകുന്നു ഞാന്*

    ഇതു പ്രണയമോ.......!!
    എന്റെ മനസ്സ് മേഘങ്ങളില്* കൂടുകൂട്ടുന്നു



  10. #90
    Join Date
    Nov 2009
    Posts
    76,596

    Default

    ഇലകള്* പൊഴിഞ്ഞപ്പോള്* നിന്നിലെ
    വസന്തം ഋതുമതിയായതും
    സൂര്യന്* കണ്ടു കൊതിച്ചപ്പോള്*
    നീ പൂക്കളാല്* നാണം മറച്ചതും ..

    ഗ്രീഷ്മം കുളിരില്* പൊതിഞ്ഞതും
    നിന്നില്* വേനല്* ചൂടു പകര്*ന്നതും
    കരിമുകില്* തണലായ്* വളര്*ന്നതും
    നാദം മുഴക്കി മിന്നല്* മഴയില്* കുളിച്ചതും ...


    കാറ്റുകള്* പാട്ടുകള്* മൂളുമ്പോള്* ..നിന്നെ
    അരുവികള്* കളിയാക്കി പറഞ്ഞു ചിരിച്ചതും
    നിന്നിലെ പൂമണവും കവര്*ന്നങ്ങോ
    തെന്നല്* നിശബ്ദം പോയി മറഞ്ഞതും ...

    വര്*ണ്ണങ്ങള്* തൂകിയ സന്ധ്യകള്*
    രാവുകള്* ശോകത്താല്* മെല്ലേ മറച്ചതും
    ചന്ദ്രിക മൂകയായ് നിഴലുകള്* വിരിച്ചതും
    താരങ്ങള്* ആനന്ദ ദീപം തെളിച്ചതും

    അക്കങ്ങളില്* കാലത്തെ തളിച്ചീടുവാന്*
    ചതുരങ്ങളായ് ശാസ്ത്രം വീതിച്ചുവെങ്കിലും
    ജീവിതം ദിനരാത്ര കുറിപ്പിലൊതുങ്ങുമ്പോള്*
    അര്*ദ്ധവിരാമത്തില്* പുതുവര്*ഷം പിറന്നു വീഴുന്നു

    പഴയ നാളുകള്* മെല്ലെ മരിച്ചീടുമ്പോള്*
    സഖിയായ്* നീയെന്നിലലിഞ്ഞതാനന്കിലും
    നാളകള്* പുലരുവാന്* പിരിയുന്നുവെങ്കിലും
    ഇന്നലകളില്* നീയെന്നെ പുണര്*ന്നതാണ്
    ജീവസത്യം


Page 9 of 11 FirstFirst ... 7891011 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •