- 
	
	
		
		
		
		
			
 ദിലീപ് ഇനി ‘രാജാധിരാജ’ !
		
		
				
					
					
				
				
					
				
		
			
				
					ദിലീപ് ഇനി ‘രാജാധിരാജ’ !
Dileep24.jpg
‘പോക്കിരിരാജ’ എന്ന സിനിമ  മമ്മൂട്ടിയുടെയും പൃഥ്വിരാജിന്*റെയും കരിയറിലെ വലിയ ഹിറ്റാണ്. ജയറാമിനും  കുഞ്ചാക്കോ ബോബനും ബിജു മേനോനും മനോജ് കെ ജയനും പുതിയ മുഖം സമ്മാനിച്ച  സിനിമയായിരുന്നു ‘സീനിയേഴ്സ്’. ഉണ്ണി മുകുന്ദനെ മാസ് ഹീറോയാക്കി മാറ്റിയത്  ‘മല്ലുസിംഗ്’ ആണ്.
ഈ  സിനിമകളെല്ലാം ഒരു സംവിധായകന്*റെ സൃഷ്ടികളാണ്. കൊമേഴ്സ്യല്‍* സിനിമയുടെ  മര്*മമറിഞ്ഞ വൈശാഖ് എന്ന സംവിധായകന്* തൊട്ടതെല്ലാം പൊന്നാകുകയായിരുന്നു.  തനിക്ക് ആരും കാണാത്ത ക്ലാസ് സിനിമകളല്ല, കോടികള്‍* കിലുങ്ങുന്ന മാസ്  സിനിമകളാണ് വേണ്ടത് എന്ന് പ്രഖ്യാപിക്കുകയാണ് ഈ സിനിമകളിലൂടെ വൈശാഖ്  ചെയ്തത്.
എന്തായാലും  വൈശാഖ് തന്*റെ അടുത്ത ചിത്രം ആരംഭിക്കുകയാണ്. ഇത്തവണ മമ്മൂട്ടിയോ ജയറാമോ  പൃഥ്വിരാജോ ഒന്നുമല്ല വൈശാഖിന്*റെ ഹീറോ. ജനപ്രിയനായകന്* ദിലീപിനെ  നായകനാക്കിയാണ് വൈശാഖ് പുതിയ ചിത്രം ഒരുക്കുന്നത്. പടത്തിന് പേര് -  രാജാധിരാജ!
Dileep17.jpg
ദിലീപിന്*റെ  താരമൂല്യം ഉയര്*ത്തുന്നതരത്തില്* ഒരു ഗംഭീര ആക്ഷന്‍* കോമഡി  എന്‍*റര്*ടെയ്നറായിരിക്കും രാജാധിരാജ എന്നാണ് അണിയറപ്രവര്*ത്തകര്*  അറിയിക്കുന്നത്. ഈ പ്രൊജക്ടിന്*റെ കൂടുതല്‍* വിശദാംശങ്ങള്‍* വരും നാളുകളില്‍*  പുറത്തുവിടുമെന്നാണ് സംവിധായകന്* അറിയിച്ചിരിക്കുന്നത്.
Keywords:dileep, rajathiraja, vaishakh, mallu sing, janapriyanayakan dileep, janapriyanayakan in and as rajathiraja, dileep in rajathiraja, dileep as rajathiraja
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks