ദിലീപ് ഇനി ‘രാജാധിരാജ’ !
Dileep24.jpg
‘പോക്കിരിരാജ’ എന്ന സിനിമ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്*റെയും കരിയറിലെ വലിയ ഹിറ്റാണ്. ജയറാമിനും കുഞ്ചാക്കോ ബോബനും ബിജു മേനോനും മനോജ് കെ ജയനും പുതിയ മുഖം സമ്മാനിച്ച സിനിമയായിരുന്നു ‘സീനിയേഴ്സ്’. ഉണ്ണി മുകുന്ദനെ മാസ് ഹീറോയാക്കി മാറ്റിയത് ‘മല്ലുസിംഗ്’ ആണ്.

ഈ സിനിമകളെല്ലാം ഒരു സംവിധായകന്*റെ സൃഷ്ടികളാണ്. കൊമേഴ്സ്യല്* സിനിമയുടെ മര്*മമറിഞ്ഞ വൈശാഖ് എന്ന സംവിധായകന്* തൊട്ടതെല്ലാം പൊന്നാകുകയായിരുന്നു. തനിക്ക് ആരും കാണാത്ത ക്ലാസ് സിനിമകളല്ല, കോടികള്* കിലുങ്ങുന്ന മാസ് സിനിമകളാണ് വേണ്ടത് എന്ന് പ്രഖ്യാപിക്കുകയാണ് ഈ സിനിമകളിലൂടെ വൈശാഖ് ചെയ്തത്.

എന്തായാലും വൈശാഖ് തന്*റെ അടുത്ത ചിത്രം ആരംഭിക്കുകയാണ്. ഇത്തവണ മമ്മൂട്ടിയോ ജയറാമോ പൃഥ്വിരാജോ ഒന്നുമല്ല വൈശാഖിന്*റെ ഹീറോ. ജനപ്രിയനായകന്* ദിലീപിനെ നായകനാക്കിയാണ് വൈശാഖ് പുതിയ ചിത്രം ഒരുക്കുന്നത്. പടത്തിന് പേര് - രാജാധിരാജ!
Dileep17.jpg
ദിലീപിന്*റെ താരമൂല്യം ഉയര്*ത്തുന്നതരത്തില്* ഒരു ഗംഭീര ആക്ഷന്* കോമഡി എന്*റര്*ടെയ്നറായിരിക്കും രാജാധിരാജ എന്നാണ് അണിയറപ്രവര്*ത്തകര്* അറിയിക്കുന്നത്. ഈ പ്രൊജക്ടിന്*റെ കൂടുതല്* വിശദാംശങ്ങള്* വരും നാളുകളില്* പുറത്തുവിടുമെന്നാണ് സംവിധായകന്* അറിയിച്ചിരിക്കുന്നത്.

Keywords:dileep, rajathiraja, vaishakh, mallu sing, janapriyanayakan dileep, janapriyanayakan in and as rajathiraja, dileep in rajathiraja, dileep as rajathiraja