എങ്ങനെ ഞാന്* മറക്കും നിന്നെ
എങ്ങനെ ഞാന്* മറക്കും
എന്നിനി കാണും ഞാനാ പൂമിഴി
എന്നിനി കാണും ഞാന്*

കുളിര്* ചന്ദനക്കുറി മദ്ധ്യേ
ചെറു നുള്ളു കുങ്കുമം പുരണ്ടൊരു
നെറുകയില്* എന്നിനി ഉമ്മ വെയ്ക്കും
ഞാന്* ഉമ്മ വെയ്ക്കും

എങ്ങനെ ഞാന്* മറക്കും നിന്നെ
എങ്ങനെ ഞാന്* മറക്കും
എന്നിനി കേള്*ക്കും ഞാനാ മധുമൊഴി
എന്നിനി കേള്*ക്കും ഞാന്*

തളിര്* തുളസിക്കതിര്* ചൂടിയ
തിരുമുടിയഴകില്* തൂവുമൊരു
നീര്*ക്കണം എന്നിനി തൊട്ടു നോക്കും
ഞാന്* തൊട്ടു നോക്കും

ഒരു പിടി മണ്ണായി എന്നിനി ഞാനും നിന്* കൂടെ..
തൂവെള്ളിത്താരമായി ഞാനും
ആശാഗഗനത്തിലുദിക്കുമ്പോള്*
ഓര്*ക്കുമൊ നീയെന്* കൂട്ടുകാരി..


BizHat.com - Health