-

ഒഴിഞ്ഞില്ലാതെയായ വര്*ഷം
നീണ്ടു നീണ്ടു കിടക്കാത്ത,
ഒരു ഞൊടിയിടയില്* *നീങ്ങി.
ആരോ നീട്ടിയ കൈത്തിരിവെട്ടം,
എന്നെ ഞാനാക്കിയ നെയ്ത്തീരി,
ഞാനെന്ന എന്നെ തിരിച്ചറിവാക്കി.
പൊയനാളുകള്* നിസ്വാര്*ത്ഥമായ്,
കണ്ണുനീര്*ക്കണങ്ങള്*ക്കു വിടചൊല്ലി,
വാക്കുകളില്* തേനിന്റെ മാധുര്യം.
ഇതു ഞാനോ, ഇതെന്റെ ചിരിയോ?
എങ്കിലും സഖീ നീ ഇന്നും സുന്ദരി,
ആപതവാക്യങ്ങള്* പലവുരു കേട്ടു.
മനസ്സും ശരീരവും തേടിയലഞ്ഞു,
ആഗ്രഹങ്ങള്* തിരിച്ചറിഞ്ഞൂ യഥാ:
മനസ്സിലായിരം താമര പൂത്തുലഞ്ഞു.
വാക്കുകളില്* നൈര്*മ്മല്യം ഏറിനിന്നു
മനസ്സില്* പ്രേമം പൂത്തുലഞ്ഞു,
ദിവസങ്ങള്* തീരാത്ത ദാഹമായ്.
എന്നും ത്രിസന്ധ്യ ചുവന്നുതുടുത്തു,
മനസ്സിലൊരായിരം പൂത്തിരി നെയ്തു
പ്രതീക്ഷയുടെ ഒരായിരം ജ്വാലകള്*.
ഇനിയൊരിക്കലും തിരിഞ്ഞു നോക്കില്ല,
ദുഖ:മേ വിട,നിനക്കെന്നെന്നേക്കും വിട,
എന്നില്* ഞാനെന്നു എന്* സ്വപ്നമായി.
Last edited by sherlyk; 07-12-2010 at 06:22 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks