ഈ പ്രഭാതത്തില്*....ദൈവമേ ജീവിതം ഒന്നുകൂടി അടുത്തറിയുവാനും അങ്ങയെയും സഹോദരങ്ങളെയും സ്നേഹിക്കുവാനും ഒരുദിവസം കൂടി ദാനമായി നല്*കുന്ന അങ്ങയുടെ വലിയ സ്നേഹത്തിനും കാരുണ്യത്തിനും നന്ദി പറയുന്നു. എല്ലാം ദാനമായി സ്വീകരിച്ച എനിക്ക് അങ്ങയെ സ്തുതിക്കാതിരിക്കാനാവില്ല. എന്റെ കഴിവിനാലോ പണത്താലോ ബുദ്ധിയാലോ ഞാന്* നേടിയതല്ല, മറിച്ച്, അങ്ങയുടെ അനന്ത പരിപാലനയില്* അങ്ങേക്ക് എന്നെ കുറിച്ചുള്ള പദ്ധതിയുടെ ഭാഗമായി അങ്ങ് എനിക്ക് നല്*കിയതാണ് അവയെല്ലാം.. എന്റെ ജീവിതം, കുടുംബം, ഭാര്യ, മക്കള്*, മാതാപിതാക്കള്*, സഹോദരങ്ങള്*, തൊഴില്* ആരോഗ്യം സുഹൃത്തുക്കള്*, ഭക്ഷണം, വെള്ളം, വസ്ത്രം, എന്തിനേറെ ഞാന്* ശ്വസിക്കുന്ന വായു പോലും അങ്ങയുടെ കാരുണ്യവും അനുഗ്രഹവുമാണല്ലോ. നന്ദി ദൈവമേ....അങ്ങയുടെ സ്നേഹത്തിനു, കാരുണ്യത്തിന്*, ക്ഷമക്ക്, എല്ലാറ്റിനും നന്ദി.. ഇന്നും എന്നെ ഒരു അനുഗ്രഹമാക്കി മാറ്റണമേ..എന്റെ തൊഴിലിലും തൊഴിലില്ലായ്മയിലും സന്തോഷത്തിലും ദുഖത്തിലും വിജയത്തിലും പരാജയത്തിലും അങ്ങയോടു ചേര്*ന്ന് നിന്നുകൊണ്ട് അങ്ങയില്* സമാശ്വാസം കണ്ടെത്തുവാന്* എന്നെ സഹായിക്കണമേ.. ആവശ്യനേരങ്ങളില്* ആയിരിക്കുന്ന സഹോദരരുടെ ആവശ്യങ്ങള്* കണ്ടറിഞ്ഞു യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ നന്മ ചെയ്യുവാന്* എനിക്ക് സാധിക്കട്ടെ. പരിശുദ്ധ അമ്മെ, വചനം മാംസം ധരിക്കുവാന്* സ്വന്തം ജീവിതം ദൈവസന്നിധിയില്* സമര്*പ്പിച്ച അങ്ങ് ഞങ്ങള്*ക്ക് വേണ്ടി പ്രാര്*ത്ഥിക്കണമേ..മാലാഖമാരെ വിശുദ്ധരെ നിങ്ങളുടെ മാതൃക അനുകരിച്ചു ഞങ്ങളും ക്രിസ്തുവിനെ അനുഗമിക്കുവാനുല്ല കൃപക്ക് വേണ്ടി ഞങ്ങള്*ക്കായി പ്രാര്*ത്ഥിക്കണമേ..ആമേന്*..