Results 1 to 10 of 12

Thread: ഇന്നത്തെ പ്രാര്*ത്ഥന...

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ഇന്നത്തെ പ്രാര്*ത്ഥന...

    ഇന്നത്തെ പ്രാര്*ത്ഥന...
    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ അങ്ങേക്ക് സ്തുതി...
    എന്റെ ആരോഗ്യത്തെ ഓര്*ത്ത്* നന്ദി പറഞ്ഞു കൊണ്ട് രോഗികളായ മക്കള്*ക്ക്* വേണ്ടി പ്രാര്*ത്ഥിക്കുന്നു..
    എന്റെ ഭവനത്തെ ഓര്*ത്ത്* നന്ദി പറഞ്ഞു കൊണ്ട് ഭവനമില്ലാത്ത മക്കള്*ക്ക്* വേണ്ടി പ്രാര്*ത്ഥിക്കുന്നു.
    എന്റെ മക്കളെ ഓര്*ത്ത്* നന്ദി പറഞ്ഞു കൊണ്ട് കുഞ്ഞുങ്ങള്*ഇല്ലാത്ത മക്കള്*ക്ക്* വേണ്ടി പ്രാര്*ത്ഥിക്കുന്നു.
    എന്റെ തൊഴിലിനെ ഓര്*ത്ത്* നന്ദി പറഞ്ഞു കൊണ്ട് തൊഴിലില്ലാത്ത മക്കള്*ക്ക്* വേണ്ടി പ്രാര്*ത്ഥിക്കുന്നു.
    എന്റെ ഭക്ഷണത്തെ ഓര്*ത്ത്* നന്ദി പറഞ്ഞു കൊണ്ട് ഭക്ഷണമില്ലാത്ത മക്കള്*ക്ക്* വേണ്ടി പ്രാര്*ത്ഥിക്കുന്നു.
    എന്റെ വസ്ത്രങ്ങളെ ഓര്*ത്ത്* നന്ദി പറഞ്ഞു കൊണ്ട് വസ്ത്രമില്ലാത്ത മക്കള്*ക്ക്* വേണ്ടി പ്രാര്*ത്ഥിക്കുന്നു.
    ദൈവമേ ആര്*ക്കാണോ ഭക്ഷണവും വസ്ത്രവും ഭവനവും കഷ്ടപ്പാടുകളും ഉള്ളത് അവര്*ക്ക് വേണ്ടി പ്രാര്*ത്ഥിക്കുന്നതിനോടോപ്പം അവരെ സഹായിക്കുവാന്* ഇതാ അങ്ങ് എനിക്ക് നല്*കിയ സമ്പത്തില്* നിന്നും ഞാനും പങ്കുവെക്കുന്നു. ദൈവമേ പ്രാര്*ത്ഥനയും പ്രവര്*ത്തിയും ഒന്ന് ചേരുമ്പോഴാണല്ലോ സ്വര്*ഗം സന്തോഷിക്കുന്നത്. ഈ വിശ്വാസ വര്*ഷത്തില്*, ക്രിസ്തുവിലുള്ള എന്റെ വിശ്വാസം വാക്കുകളില്* മാത്രം ഒതുക്കി നിര്*ത്താതെ നന്മ ചെയ്തു ആ വിശ്വാസത്തിലൂടെ അങ്ങയെ മഹത്വപ്പെടുത്തുവാന്* എന്നെയും അനുഗ്രഹിക്കണമേ..ആമേന്*..



    Tags: prayer, malayaalm prayer


  2. #2
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    പിതാവായ ദൈവമേ, എന്നെ സൃഷ്ടിച്ച അങ്ങയുടെ അനന്ത സ്നേഹത്തിനു അങ്ങയെ ഞാന്* ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു.
    പുത്രനായ ദൈവമേ എന്നെ രക്ഷിച്ച അങ്ങയുടെ അനന്ത സ്നേഹത്തിനു അങ്ങയെ ഞാന്* ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു.
    പരിശുദ്ധാതമാവായ ദൈവമേ എന്നെ അനുദിനം നയിക്കുന്ന അങ്ങയുടെ അനന്ത സ്നേഹത്തിനു അങ്ങയെ ഞാന്* ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു
    പരിശുദ്ധ അമ്മെ മാതാവേ ഈശോയിലേക്കുള്ള വഴി എനിക്ക് കാണിച്ചു തരുന്ന അമ്മയുടെ സ്നേഹത്തിനു നന്ദി പറയുകയും അമ്മയെ ഞാന്* വണങ്ങുകയും ചെയ്യുന്നു.
    സകല വിശുദ്ധരായ സഹോദരങ്ങളെ നിങ്ങളുടെ ജീവിതം വഴി ഈശോയിലേക്കുള്ള മാതൃക നല്*കിയതിനു നിങ്ങള്ക്ക് നന്ദി അര്*പ്പിക്കുന്നു.
    ത്രിയേക ദൈവമേ, ഇന്ന് അങ്ങ് എന്നെ ഭരമെല്*പ്പിക്കുന്ന എല്ലാ കാര്യങ്ങളും അങ്ങയോടും സഹോദരങ്ങളോടുമുള്ള സ്നേഹത്താല്* പ്രേരിതനായി ചെയ്യുവാന്* എന്നെ സഹായിക്കണമേ..
    ആരെയും ഞാന്* ഒരു ചിന്തയാലോ വാക്കാലോ പ്രവര്*ത്തിയാലോ വേദനിപ്പിക്കാതിരിക്കട്ടെ.
    എന്റെ ദുശ്ശീലങ്ങളില്* നിന്നും എന്നെ മോചിപ്പിക്കണമേ.
    സ്വര്*ഗം സന്തോഷിക്കുന്ന കാര്യങ്ങളില്* വ്യാപ്രുതനാകുവാന്* എന്നെയും അനുഗ്രഹിക്കണമേ..ആമേന്*



  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    കരുണയ്ക്കു വേണ്ടിയുള്ള സംക്ഷിപ്ത പ്രാര്*ത്ഥന

    കര്*ത്താവേ,കരുണയായിരിയ്ക്കണമേ!അങ്ങേ മക്കളോട് കരുണ കാണിക്കണമേ!ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും,സഹോദരങ്ങളും ബന്ധുക്കളും പൂര്*വ്വികരും വഴിവന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.ഞങ്ങളെ ശിക്ഷിക്കരുതേ.ഞങ്ങളുടെ പാപകടങ്ങള്* ഇളച്ചുതരേണമേ.ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.യേശുവേ അന്ധകാരത്തിന്റെ ഒരു അരൂപിയും ഞങ്ങളില്* വസിക്കുകയോ ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിയ്ക്കട്ടെ.അങ്ങയുടെ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങള്*ക്ക് നല്കണമേ.
    യേശുവേ സ്തോത്രം,യേശുവേ നന്ദി.

  4. #4
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

    പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന
    പരിശുധാത്മാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും എനിക്ക് വഴി കാണിച്ചുതരികയും എന്നോട് മറ്റുള്ളവര്* ചെയ്യുന്നതെല്ലാം കഷമിക്കുവാനും കഴിവുതരുന്ന ദൈവീക ദാനം തരികയും എന്റെ ജീവിതത്തില്* എന്റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേക്ക് ഞാന്* നന്ദി പറയുന്നു . എത്ര വലിയ ഭൗതിക ആഗ്രഹങ്ങള്* എന്നിലുണ്ടായാലും ഒരു നിമിഷം പോലും അങ്ങയില്* നിന്ന് അകലുവാനോ, വേര്*പ്പെടുവാനോ ഞാന്* ആഗ്രഹിക്കുന്നില്ല, എന്ന് ഞാന്* തീര്*ത്തു പറയുന്നു. നിത്യമഹത്വത്തില്* അങ്ങയോടുകൂടെ ആയിരിക്കുവാന്* ഞാന്* ആഗ്രഹിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട് ഞാന്* അങ്ങയോടു ചോദിക്കുന്നു ........ (നിയോഗം സമര്*പ്പിക്കുക) .........

  5. #5
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ഈ പ്രഭാതത്തില്*....ദൈവമേ ജീവിതം ഒന്നുകൂടി അടുത്തറിയുവാനും അങ്ങയെയും സഹോദരങ്ങളെയും സ്നേഹിക്കുവാനും ഒരുദിവസം കൂടി ദാനമായി നല്*കുന്ന അങ്ങയുടെ വലിയ സ്നേഹത്തിനും കാരുണ്യത്തിനും നന്ദി പറയുന്നു. എല്ലാം ദാനമായി സ്വീകരിച്ച എനിക്ക് അങ്ങയെ സ്തുതിക്കാതിരിക്കാനാവില്ല. എന്റെ കഴിവിനാലോ പണത്താലോ ബുദ്ധിയാലോ ഞാന്* നേടിയതല്ല, മറിച്ച്, അങ്ങയുടെ അനന്ത പരിപാലനയില്* അങ്ങേക്ക് എന്നെ കുറിച്ചുള്ള പദ്ധതിയുടെ ഭാഗമായി അങ്ങ് എനിക്ക് നല്*കിയതാണ് അവയെല്ലാം.. എന്റെ ജീവിതം, കുടുംബം, ഭാര്യ, മക്കള്*, മാതാപിതാക്കള്*, സഹോദരങ്ങള്*, തൊഴില്* ആരോഗ്യം സുഹൃത്തുക്കള്*, ഭക്ഷണം, വെള്ളം, വസ്ത്രം, എന്തിനേറെ ഞാന്* ശ്വസിക്കുന്ന വായു പോലും അങ്ങയുടെ കാരുണ്യവും അനുഗ്രഹവുമാണല്ലോ. നന്ദി ദൈവമേ....അങ്ങയുടെ സ്നേഹത്തിനു, കാരുണ്യത്തിന്*, ക്ഷമക്ക്, എല്ലാറ്റിനും നന്ദി.. ഇന്നും എന്നെ ഒരു അനുഗ്രഹമാക്കി മാറ്റണമേ..എന്റെ തൊഴിലിലും തൊഴിലില്ലായ്മയിലും സന്തോഷത്തിലും ദുഖത്തിലും വിജയത്തിലും പരാജയത്തിലും അങ്ങയോടു ചേര്*ന്ന് നിന്നുകൊണ്ട് അങ്ങയില്* സമാശ്വാസം കണ്ടെത്തുവാന്* എന്നെ സഹായിക്കണമേ.. ആവശ്യനേരങ്ങളില്* ആയിരിക്കുന്ന സഹോദരരുടെ ആവശ്യങ്ങള്* കണ്ടറിഞ്ഞു യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ നന്മ ചെയ്യുവാന്* എനിക്ക് സാധിക്കട്ടെ. പരിശുദ്ധ അമ്മെ, വചനം മാംസം ധരിക്കുവാന്* സ്വന്തം ജീവിതം ദൈവസന്നിധിയില്* സമര്*പ്പിച്ച അങ്ങ് ഞങ്ങള്*ക്ക് വേണ്ടി പ്രാര്*ത്ഥിക്കണമേ..മാലാഖമാരെ വിശുദ്ധരെ നിങ്ങളുടെ മാതൃക അനുകരിച്ചു ഞങ്ങളും ക്രിസ്തുവിനെ അനുഗമിക്കുവാനുല്ല കൃപക്ക് വേണ്ടി ഞങ്ങള്*ക്കായി പ്രാര്*ത്ഥിക്കണമേ..ആമേന്*..


  6. #6
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    എല്ലാ സ്തുതികള്*ക്കും ആരാധനകള്*ക്കും യോഗ്യനായ ദൈവമേ എന്നെ ഉണര്*ത്തിയ കാരുണ്യത്തിനും കഴിഞ്ഞ രാത്രിയില്* നല്*കിയ സംരക്ഷണത്തിനും നന്ദി. ഇന്ന് ഞാന്* എന്തെല്ലാം പറഞ്ഞാലും ചിന്തിച്ചാലും അവയെല്ലാം അങ്ങയുടെമഹത്വത്തിന് കാരണമായി തീരുവാന്* ഇതാ ഇന്നത്തെ എന്റെ ജീവിതത്തെ അങ്ങേക്ക് സമര്*പ്പിക്കുന്നു. അവിടുന്ന് ഈ ദിവസത്തെ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു വിശുദ്ധീകരിക്കണമേ. ഞാന്* പാപം ചെയ്യാന്* സാധ്യതയുള്ള മേഖലകളില്* എല്ലാം അങ്ങ് കാണുന്നു എന്നാ തിരിച്ചറിവ് നല്*കുകയും ആ സാഹചര്യങ്ങളെ അതിജീവിക്കുവാന്* യേശുവിന്റെ തിരുരക്ത സംരക്ഷണവും എനിക്ക് നല്കണമേ. ഞാനും എന്റെ കുടുംബവും തൊഴിലും, ബന്ധങ്ങളും എല്ലാം അങ്ങയുടെ മഹത്വത്തിനുവേണ്ടി ജീവിക്കുവാനുള്ള കൃപ നല്കണമേ. നോമ്പ് കാലത്തിന്റെ ഒരുക്ക ദിവസങ്ങളില്* മോഹങ്ങളെയും വികാര വിചാരങ്ങളെയും നിയന്ത്രിക്കുവാന്* എനിക്ക് ശക്തി നല്കണമേ. വിശുദ്ധ നോമ്പിന്റെ ഈ ദിവസങ്ങളില്* ചിന്ത വാക്ക് പ്രവര്*ത്തികളെ വിശുദ്ധീകരിച്ചു അവിടുത്തെ പരിശുദ്ധിയില്* പങ്കുചേരുവാന്* എന്നെയും സഹായിക്കണമേ. ഉപവാസം പ്രാര്*ത്ഥന പരിത്യാഗ പ്രവര്*ത്തികളോടെ ഞാനും ഇതാ ഒരുങ്ങുന്നു....എല്ലാം അങ്ങയുടെ കൃപയുടെ ചിറകിന്* കീഴില്* സമര്*പ്പിക്കുന്നു..ആമേന്*

  7. #7
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    നമുക്ക് പ്രാര്*ത്ഥിക്കാം...കരുണയുള്ള ദൈവമേ. അങ്ങയുടെ കാരുണ്യത്തിനായി നന്ദിയും സ്തുതിയും അര്*പ്പിക്കുന്നു. സ്വര്*ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്* എന്ന് ഞങ്ങളെ പഠിപ്പിച്ച അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്*ത്താവുമായ യേശുക്രിസ്തുവില്* അങ്ങയെ ഞങ്ങള്* ആരാധിക്കുന്നു. തപസുകാലത്തില്* കരുണയുടെ പ്രവര്*ത്തികളില്* ഏര്*പ്പെടുവാന്* എന്നെ സഹായിക്കണമേ. ഞാന്* എത്രയോ നിസ്സാരനാണെന്ന് തിരിച്ചറിയുന്നു. അങ്ങയുടെ കാരുണ്യവും സ്നേഹവും ഇല്ലെങ്കില്* എന്റെ ജീവിതത്തിനു തന്നെ ഒരു അര്*ത്ഥവുമില്ലെന്നു ഞാന്* മനസിലാക്കുന്നു. ഇതുവരെ എന്നെ വഴിനടത്തിയ എങ്ങു ഇന്നും എന്റെ ചിന്തകളെയും വാക്കുകളെയും പ്രവര്*ത്തികളെയും നിയന്ത്രിക്കുകയും വഴിനടത്തുകയും ചെയ്യണമേ...ജീവിതകാലം മുഴുവന്* അങ്ങയോടു ചെര്*ന്നിരിക്കുവാന്* ആഗ്രഹിക്കുന്ന ഞാന്* ഈ തപസുകാലത്ത് അതിനായി തീവ്രമായി പരിശ്രമിക്കുന്നു. ദൈവമേ അങ്ങയോടു ചേര്*ന്നിരുന്ന പരിശുദ്ധ അമ്മയും വിശുദ്ധരും നല്*കിയ വലിയ മാതൃകകള്* എനിക്ക് പ്രചോദനമേകട്ടെ. അവരുടെ മദ്ധ്യസ്ഥ പ്രാര്*ത്ഥനകള്* എനിക്ക് അനുഗ്രഹമാകട്ടെ..ദൈവമേ ലോകത്തിലുള്ള എല്ലാ സ്നേഹബന്ധങ്ങളെയും വിശുദ്ധീകരിക്കണമേ. തെറ്റാ സ്നേഹബന്ദ്ധങ്ങളില്* ജീവിക്കുന്നവര്*ക്ക് വിടുതല്* നല്കണമേ. ഞങ്ങള്കെല്ലാവര്*ക്കും പാപബോധവും പശ്ചാത്താപവും നല്കണമേ.. കന്നുനീരോടും വിലാപത്തോടും കുമ്പസാരകൂടിനെ സമീപിക്കുവാനും ക്രിസ്തുവിന്റെ പ്രതിപുരുഷനായ വൈദീകനോട് പാപങ്ങള്* ഏറ്റുപറയുമ്പോള്* അത് അങ്ങയോടുള്ള ഏറ്റു പറച്ചിലാണെന്നുള്ള വലിയ തിരിച്ചറിവില്* അനുതാപപൂര്*ണമായ ഒരു കുമ്പസാരം നടത്തുവാനും എന്നെ സഹായിക്കണമേ. ദൈവമേ എന്റെ ജീവിതത്തില്* അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ. അമേന്*.

  8. #8
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    യഥാര്*ത്ഥ സ്നേഹം ക്രിസ്തുവില്* നിന്നും വരുന്നു. വിശുദ്ധ സ്നേഹം പങ്കുവെക്കുന്നവര്* ക്രിസ്തുവിലേക്ക് യാത്ര ചെയ്യുന്നു. ക്രിസ്തു അവരിലേക്കും യാത്ര ചെയ്യുന്നു

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •