-
പ്രമേഹരോഗികളുടെ ആഹാരക്രമം
പ്രമേഹം ഒരു നിശബ്*ദകൊലയാളിയാണ്*. എന്നാല്‍* തുടക്കത്തിലേ നിയന്ത്രിച്ചു നിര്*ത്തിയാല്* കുഴപ്പക്കാരനല്ല.
പ്രമേഹം ഒരു രോഗമല്ല, ഒരു രോഗാവസ്*ഥ മാത്രമാണ്*. ഇതുമൂലം ശരീരത്തിന്റെ വിവിധ അവയവങ്ങള്‍*ക്കുണ്ടാവുന്ന ബലക്ഷയമാണ്* യഥാര്*ഥ രോഗം. രക്*തത്തില്‍* ഉയര്*ന്നതോതില്* പഞ്ചസാരയുടെ അംശം ഉള്ളതുകൊണ്ട്* രോഗിക്ക്* ക്ഷീണം, തലകറക്കം, കൂടിയതോതില്‍* വിശപ്പ്*, അമിതദാഹം, ശരീരം മെലിയുക എന്നീ ലക്ഷണങ്ങള്‍* പ്രകടമാകുന്നു. പ്രത്യക്ഷത്തില്‍* ഈ ലക്ഷണങ്ങള്‍*കൊണ്ട്* രോഗിക്ക്* ബുദ്ധിമുട്ടനുഭവപ്പെടുകയില്ല. പ്രമേഹം ഒരു നിശബ്*ദകൊലയാളിയാണ്*. എന്നാല്‍* തുടക്കത്തിലേ നിയന്ത്രിച്ചു നിര്*ത്തിയാല്* കുഴപ്പക്കാരനാവുന്നുമില്ല.
പ്രമേഹം

ശരീരത്തിന്* ഊര്*ജ്*ജം പ്രദാനം ചെയ്യുന്നത്* കലോറിമൂല്യമുള്ള ഭക്ഷണം ദഹിച്ച്* രക്*തത്തിലേക്ക്* കയറുന്ന ഗ്ലൂക്കോസ്* മോളിക്യൂളുകള്‍* വിഘടിച്ചാണ്*. ഈ ഊര്*ജ്*ജം ശരീരത്തിന്റെ മെറ്റബോളിനും (പ്രവര്*ത്തനം) കുട്ടികളുടെ വളര്*ച്ചയ്*ക്കും ആവശ്യമാണ്*. പ്രായപൂര്*ത്തിയാകുന്നതോടെ വളര്*ച്ചയ്*ക്കുവേണ്ടി കലോറി ആവശ്യമായി വരുന്നില്ല.
ജോലിയുടെ അധ്വാനം അനുസരിച്ച്* കലോറിയുടെ അളവില്‍* വ്യത്യാസമുണ്ടായിരിക്കും. ഉദാഹരണമായി 1 മണിക്കൂര്‍* അടുക്കളപ്പണി (തൂപ്പ്*, തുടപ്പ്*, പാചകം) ചെയ്യാന്‍* 120 മുതല്‍* 150 കലോറി മാത്രം മതി. അതായത്ത്* ഒരു ചപ്പാത്തിയില്‍* അടങ്ങിയിരിക്കുന്ന ഊര്*ജ്*ജം. അതുപോലെ 1 മണിക്കൂര്‍* സാധാരണ വേഗത്തില്‍* നടക്കാന്‍* 150-200 കലോറി മതി.
വണ്ണം കുറയാത്തതിനു പിന്നില്‍*
സ്*ഥിരമായി നടന്നിട്ടും വണ്ണം കുറയുന്നില്ല എന്നു പറയുന്നത്* അതുകൊണ്ടാണ്*. ഇവിടെ നടപ്പിന്റെ വേഗം പ്രധാന ഘടകം തന്നെയാണ്*. വേഗത്തില്‍* നടക്കുമ്പോള്‍* മണിക്കൂറില്‍* 350-400 കലോറി നഷ്*ടപ്പെടുന്നുണ്ട്*. എന്നാല്‍* ഒരു ലഡു കഴിച്ചു കഴിഞ്ഞാല്‍* ഈ കലോറി തിരികെ ശരീരത്തിലെത്തുകയായി. അതായത്* ഭക്ഷണവും പ്രമേഹവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.
കലോറിമൂല്യം കൂടിയതും നാരുകളില്ലാത്തതും പെട്ടെന്ന്* ദഹിക്കുന്നതുമായ ഭക്ഷണം സ്*ഥിരമായി കഴിക്കുമ്പോള്‍* അവ ദഹിച്ച്* രക്*തത്തിലേക്കെത്തുന്നു. ഇന്‍*സുലിന്* പാന്‍*ക്രിയാസില്‍* നിന്നും പുറത്തേക്ക്* പ്രവഹിക്കുകയും ഗ്ലൂക്കോസ്* തന്മാത്രകളെ വഹിച്ചു കോശങ്ങള്‍*ക്കകത്തെത്തുകയും ചെയ്യുന്നു. ഇവയെ വിഘടിപ്പിച്ച്* പലവിധ കാര്യങ്ങള്‍*ക്കായി ഊര്*ജ്*ജം ഉത്*പാദിപ്പിക്കുന്നു. ഇവിടെ ഇന്‍*സുലിന്* ഗ്ലൂക്കോസ്* തന്മാത്രകളുടെ വാഹകരാവുകയാണ്*.
ചില ഘട്ടങ്ങളില്‍* വേണ്ടത്ര ഇന്‍*സുലിന്* ഉത്*പാദനം നടത്താന്‍* പാന്‍*ക്രിയാസിന്* കഴിയാതെവരുന്നു. അപ്പോള്‍* ഉത്*പാദിപ്പിച്ച ഇന്‍*സുലിന്* തന്മാത്രകളെ കോശങ്ങള്‍*ക്കകത്ത്* കൊണ്ടുപോകാനുള്ള കഴിവില്ലാതെ രക്*തത്തില്‍*ത്തന്നെ ഗ്ലൂക്കോസിന്റെ അംശം നിലനില്*ക്കുന്നു. ഈ അവസ്*ഥയാണ്* പ്രമേഹം. ഈ അവസ്*ഥ ദീര്*ഘനാള്* തുടര്‍*ന്നാല്* വൃക്ക, രക്*തക്കുഴലുകള്*, ഞരമ്പുകള്‍*, കണ്ണ്*, ഹൃദയം എന്നിവ രോഗാതുരമാകുന്നു (ഡയബറ്റിക്*, ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപതി, വാസ്*കുയോപ്പതി).
Tags: blood glucose, diabetes, diabetes food, Inflammation
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks