-
പ്രമേഹരോഗികളുടെ ആഹാരക്രമം
പ്രമേഹം ഒരു നിശബ്*ദകൊലയാളിയാണ്*. എന്നാല്* തുടക്കത്തിലേ നിയന്ത്രിച്ചു നിര്*ത്തിയാല്* കുഴപ്പക്കാരനല്ല.
പ്രമേഹം ഒരു രോഗമല്ല, ഒരു രോഗാവസ്*ഥ മാത്രമാണ്*. ഇതുമൂലം ശരീരത്തിന്റെ വിവിധ അവയവങ്ങള്*ക്കുണ്ടാവുന്ന ബലക്ഷയമാണ്* യഥാര്*ഥ രോഗം. രക്*തത്തില്* ഉയര്*ന്നതോതില്* പഞ്ചസാരയുടെ അംശം ഉള്ളതുകൊണ്ട്* രോഗിക്ക്* ക്ഷീണം, തലകറക്കം, കൂടിയതോതില്* വിശപ്പ്*, അമിതദാഹം, ശരീരം മെലിയുക എന്നീ ലക്ഷണങ്ങള്* പ്രകടമാകുന്നു. പ്രത്യക്ഷത്തില്* ഈ ലക്ഷണങ്ങള്*കൊണ്ട്* രോഗിക്ക്* ബുദ്ധിമുട്ടനുഭവപ്പെടുകയില്ല. പ്രമേഹം ഒരു നിശബ്*ദകൊലയാളിയാണ്*. എന്നാല്* തുടക്കത്തിലേ നിയന്ത്രിച്ചു നിര്*ത്തിയാല്* കുഴപ്പക്കാരനാവുന്നുമില്ല.
പ്രമേഹം
ശരീരത്തിന്* ഊര്*ജ്*ജം പ്രദാനം ചെയ്യുന്നത്* കലോറിമൂല്യമുള്ള ഭക്ഷണം ദഹിച്ച്* രക്*തത്തിലേക്ക്* കയറുന്ന ഗ്ലൂക്കോസ്* മോളിക്യൂളുകള്* വിഘടിച്ചാണ്*. ഈ ഊര്*ജ്*ജം ശരീരത്തിന്റെ മെറ്റബോളിനും (പ്രവര്*ത്തനം) കുട്ടികളുടെ വളര്*ച്ചയ്*ക്കും ആവശ്യമാണ്*. പ്രായപൂര്*ത്തിയാകുന്നതോടെ വളര്*ച്ചയ്*ക്കുവേണ്ടി കലോറി ആവശ്യമായി വരുന്നില്ല.
ജോലിയുടെ അധ്വാനം അനുസരിച്ച്* കലോറിയുടെ അളവില്* വ്യത്യാസമുണ്ടായിരിക്കും. ഉദാഹരണമായി 1 മണിക്കൂര്* അടുക്കളപ്പണി (തൂപ്പ്*, തുടപ്പ്*, പാചകം) ചെയ്യാന്* 120 മുതല്* 150 കലോറി മാത്രം മതി. അതായത്ത്* ഒരു ചപ്പാത്തിയില്* അടങ്ങിയിരിക്കുന്ന ഊര്*ജ്*ജം. അതുപോലെ 1 മണിക്കൂര്* സാധാരണ വേഗത്തില്* നടക്കാന്* 150-200 കലോറി മതി.
വണ്ണം കുറയാത്തതിനു പിന്നില്*
സ്*ഥിരമായി നടന്നിട്ടും വണ്ണം കുറയുന്നില്ല എന്നു പറയുന്നത്* അതുകൊണ്ടാണ്*. ഇവിടെ നടപ്പിന്റെ വേഗം പ്രധാന ഘടകം തന്നെയാണ്*. വേഗത്തില്* നടക്കുമ്പോള്* മണിക്കൂറില്* 350-400 കലോറി നഷ്*ടപ്പെടുന്നുണ്ട്*. എന്നാല്* ഒരു ലഡു കഴിച്ചു കഴിഞ്ഞാല്* ഈ കലോറി തിരികെ ശരീരത്തിലെത്തുകയായി. അതായത്* ഭക്ഷണവും പ്രമേഹവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.
കലോറിമൂല്യം കൂടിയതും നാരുകളില്ലാത്തതും പെട്ടെന്ന്* ദഹിക്കുന്നതുമായ ഭക്ഷണം സ്*ഥിരമായി കഴിക്കുമ്പോള്* അവ ദഹിച്ച്* രക്*തത്തിലേക്കെത്തുന്നു. ഇന്*സുലിന്* പാന്*ക്രിയാസില്* നിന്നും പുറത്തേക്ക്* പ്രവഹിക്കുകയും ഗ്ലൂക്കോസ്* തന്മാത്രകളെ വഹിച്ചു കോശങ്ങള്*ക്കകത്തെത്തുകയും ചെയ്യുന്നു. ഇവയെ വിഘടിപ്പിച്ച്* പലവിധ കാര്യങ്ങള്*ക്കായി ഊര്*ജ്*ജം ഉത്*പാദിപ്പിക്കുന്നു. ഇവിടെ ഇന്*സുലിന്* ഗ്ലൂക്കോസ്* തന്മാത്രകളുടെ വാഹകരാവുകയാണ്*.
ചില ഘട്ടങ്ങളില്* വേണ്ടത്ര ഇന്*സുലിന്* ഉത്*പാദനം നടത്താന്* പാന്*ക്രിയാസിന്* കഴിയാതെവരുന്നു. അപ്പോള്* ഉത്*പാദിപ്പിച്ച ഇന്*സുലിന്* തന്മാത്രകളെ കോശങ്ങള്*ക്കകത്ത്* കൊണ്ടുപോകാനുള്ള കഴിവില്ലാതെ രക്*തത്തില്*ത്തന്നെ ഗ്ലൂക്കോസിന്റെ അംശം നിലനില്*ക്കുന്നു. ഈ അവസ്*ഥയാണ്* പ്രമേഹം. ഈ അവസ്*ഥ ദീര്*ഘനാള്* തുടര്*ന്നാല്* വൃക്ക, രക്*തക്കുഴലുകള്*, ഞരമ്പുകള്*, കണ്ണ്*, ഹൃദയം എന്നിവ രോഗാതുരമാകുന്നു (ഡയബറ്റിക്*, ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപതി, വാസ്*കുയോപ്പതി).
Tags: blood glucose, diabetes, diabetes food, Inflammation
-
പ്രമേഹം പ്രധാനമായും മൂന്നുതരത്തിലുണ്ട്*
ടൈപ്പ്* 1
ജന്മനാല്*തന്നെ ഇന്*സുലിന്* ഉത്*പാദനം കുറവായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നു. ഇവര്*ക്ക്* ഇന്*സുലിന്* കുത്തിവയ്*പ് ആയുഷ്*ക്കാലം വേണ്ടിവരും. ഭക്ഷണക്രമീകരണവും വ്യായാമവുമാണ്* പ്രധാന ചികിത്സാക്രമം.
ടൈപ്പ്* 2
സാധാരണ 40 വയസിന്* മുകളിലുള്ളവരിലാണ്* ഇത്* കണ്ടുവന്നിരുന്നത്*. ഇന്ന്* 20 വയസിന്* മുകളിലുള്ളവരേയും രോഗം പിടിക്കൂടിയിരിക്കുന്നു. അമിതമായി കൊഴുപ്പുകലര്*ന്നതും, അന്നജം കൂടൂതലുള്ളതുമായ ഭക്ഷണക്രമവും വ്യായാമക്കുറവുമാണ്* ഇതിന്* വഴിവച്ചത്*. ഇവിടെ ഇന്*സുലിന്* ഉത്*പാദനത്തില്* കുറവ്* സംഭവിക്കുന്നില്ല. എന്നാല്* ഇന്*സുലിന്* അതിന്റെ ജോലി ചെയ്യാനുള്ള കഴിവ്* നഷ്*ടപ്പെടുന്നു.
കൊഴുപ്പ്* കോശങ്ങള്* ഇന്*സുലിന്റെ റിസപ്*റ്റര്* സൈറ്റില്* കയറുമ്പോള്* ഗ്ലൂക്കോസ്* തന്മാത്രകള്*ക്ക്* അവിടെ പറ്റിപ്പിടിച്ചിരിക്കാന്* കഴിയാതെ വരുന്നു. അതാണ്* അമിതവണ്ണമുള്ളവരില്* പെട്ടെന്ന്* പ്രമേഹം പിടിപെടാനുള്ള കാരണം. ചികിത്സയില്* ഏറ്റവും പ്രധാനം ഭക്ഷണക്രമീകരണവും, വ്യായാമവും ഇന്*സുലിന്റെ ശേഷി വര്*ധിപ്പിക്കുന്ന ഗുളികകളുമാണ്*. ഇത്* ഫലപ്രദമാകാതെ വന്നാല്* ഇന്*സുലിന്* കുത്തിവയ്*പ് വേണ്ടിവരും.
ടൈപ്പ്* 3
പാന്*ക്രിയാസില്* അസുഖം വന്നുകഴിഞ്ഞാല്* ഇന്*സുലിന്* ഉത്*പാദനം കുറയും. ഉദാ:- പാന്*ക്രിയാടൈറ്റിസ്*, പാന്*ക്രിയാറ്റിക്* സ്*റ്റോണ്* എന്നിവ. ഗര്*ഭിണികളിലെ പ്രമേഹമാണ്* മറ്റൊരു കാരണം.
അമിത രക്*തസമ്മര്*ദ്ദം, ആസ്*ത്മ, അലര്*ജി, ആട്ടോഇമ്മ്യൂന്* ഡിസോര്*ഡ്*സ് ഇവയ്*ക്കൊക്കെ കഴിക്കുന്ന മരുന്നുകള്* പ്രമേഹരോഗത്തിന്* കാരണമാവുന്നുണ്ട്*.
ഭക്ഷണം ക്രമീകരിക്കാം
ടൈപ്പ്*- 1 പ്രമേഹം ഒഴിച്ചുള്ള മറ്റുരണ്ടിനും ആദ്യം ഭക്ഷണക്രമീകരണം, വ്യായാമം എന്നതാണ്* ചികിത്സാരീതി. എന്നിട്ടും രോഗം നിയന്ത്രണവിധേയമായില്ലെങ്കില്* മാത്രം മരുന്നുകള്* എന്നതാണ്* നിയമം. അതിനാല്* ഭക്ഷണക്രമീകരണം ഏറെ പ്രാധാന്യമര്*ഹിക്കുന്നുണ്ട്*.
-
പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ടകാര്യങ്ങള്*
വിശന്നിരിക്കാന്* പാടില്ല.
എളുപ്പത്തില്* ദഹിക്കുന്ന ഭക്ഷണങ്ങള്* കഴിക്കുന്നത്* നല്ലതല്ല. നാരുകളും പ്രോട്ടീനും വൈറ്റമിനും മിനറലുകളും ധാരാളം അടങ്ങിയ ഭക്ഷണമാണ്* അനുയോജ്യം.
തൊലിയോടുകൂടിയ ഗോതമ്പ്*, കടല, പയര്*, ഉലുവ, ഇലക്കറികള്*, മീന്*, പച്ചക്കറികള്*, പഴവര്*ഗങ്ങള്*, ആപ്പിള്*, പപ്പായ, നെല്ലിക്ക, ഓറഞ്ച്*, പേരയ്*ക്ക, സബര്*ജെല്ലി എന്നിവ.
പച്ചക്കറികളില്* അമര, ബീന്*സ്*, വഴുതനങ്ങ, തക്കാളി, വെണ്ടയ്*ക്ക, പടവലങ്ങ, കുമ്പളം, പാവയ്*ക്ക, കത്തിരിക്ക, തക്കാളി, വെള്ളരി, കാബേജ്*, കോളിഫ്*ളവര്*, വെളുത്തുള്ളി, ഇഞ്ചി, നെല്ലിക്ക, ഇലക്കറികള്* ഇവയെല്ലാം വിശിഷ്*ടമാണ്*. ഇവയുടെ പ്രധാനഗുണം കലോറിമൂല്യം കുറവും, നാരുകള്*, വൈറ്റമിന്*, മിനറല്*, നല്ല കൊളസ്*ട്രോള്* എന്നിവയുടെ കലവറയുമാണ്*.
ഇവയെല്ലാം തന്നെ (മീന്* ഒഴിച്ച്*) നാരുകളാല്* സമ്പുഷ്*ടമാണ്*. നാരുകളടങ്ങിയ ആഹാരപദാര്*ഥങ്ങളുടെ ദഹനസമയം കൂടുതലാണ്*. ഒരു ഗ്രാം നാര്* ദഹിക്കാന്* 7 കലോറി- ആവശ്യമാണ്*. ദഹനസമയം കൂടുന്നതിനാല്* രക്*തത്തിലേക്ക്* സാവകാശമേ ഗ്ലൂക്കോസ്* മോളിക്യൂള്* എത്തുകയുള്ളൂ.
നാരടങ്ങിയ ഭക്ഷണം ഒഴിവാക്കരുത്*
ഇന്*സുലിന്* കുറഞ്ഞിരിക്കുന്നതിനാല്* കൊഴുപ്പായി രൂപപ്പെടാനുള്ള ഗ്ലൂക്കോസ്* രക്*തത്തില്* നില്*ക്കുകയുമില്ല. അതിനാല്* നാരുകള്* അധികമുള്ളതും കലോറിമൂല്യംകുറഞ്ഞതുമായ ഭക്ഷണം ജീവിതശൈലീ രോഗങ്ങള്* ചെറുക്കാന്* സഹായിക്കുന്നു.
പ്രമേഹം മാത്രമല്ല അമിതവണ്ണം, ഉയര്*ന്ന രക്*തസമ്മര്*ദ്ദം, കൊളസ്*ട്രോള്*, സന്ധിവേദന, ഹൃദയാഘാതം, അര്*ശസ്*, വേരിക്കോസ്*, അതിറോസ്*ക്ലിറോസിസ്*് എന്നീ അസുഖങ്ങളുടെ കാരണവും നാരുകളുടെയും വൈറ്റമിനുകളുടെയും മിനറലുകളുടെയും ആന്റി ഓക്*സിഡന്റുകളുടെയും ഫ്*ളവനോയ്*ഡ്സുകളുടെയും അഭാവമാണ്*.
പഞ്ചസാര, മൈദ, വെളുത്ത അരി, കൊഴുപ്പ്* ഇവ ചേര്*ന്ന പലഹാരങ്ങളില്* ധാരാളം കലോറി അടങ്ങിയിരിക്കുന്നു. മാത്രമല്ല നാരുകള്* അടങ്ങിയിട്ടുമില്ല. ഇവയെ പൊതുവേ ഹൈ ഗ്ലൈസമിക്* ഇന്*ഡക്*സ് ഫുഡ്* അഥവാ അനബോളിക്* ഫുഡുകള്* എന്നും പറയാം. ഇവയുടെ ദഹനസമയം 2 മിനിറ്റ്* മുതല്* 1 മണിക്കൂര്* വരെയാണ്*.
ഇത്* സ്*ഥിരമായി കഴിക്കുമ്പോള്* വേഗത്തില്* ദഹിച്ച്* രക്*തത്തില്* പെട്ടെന്ന്* ഗ്ലൂക്കോസിന്റെ അംശം കൂടുന്നു. ഇരുന്നു അധ്വാനമില്ലാത്ത പണിയാണ്* ചെയ്യുന്നതെങ്കില്* ഇത്* കൊഴുപ്പായി മാറും. ക്രമേണ കൊഴുപ്പ്* കൂടിയ അളവിലെത്തുമ്പോള്* പ്രമേഹത്തിലേക്കുള്ള വഴി തെളിയുന്നു. അതിനാല്* നാരുകളടങ്ങിയതും കലോറിമൂല്യം കുറഞ്ഞതും മാംസ്യം (പ്രോട്ടീന്*) അടങ്ങിയതുമായ ഭക്ഷണക്രമം വേണം തെരഞ്ഞെടുക്കാന്*.
ഹിഡന്* ഹംഗര്*
നമുക്ക്* വയറിന്റെ വിശപ്പ്* മാത്രമല്ലേ അറിയാവൂ. അത്* ഓപ്പണ്* ഹംഗര്* ആണ്*. കോശങ്ങളുടെ വിശപ്പിനെയാണ്* ഹിഡന്* ഹംഗര്* എന്നു വിളിക്കുന്നത്*. അതായത്* കോശങ്ങളുടെ ശരിയായ ദൈനംദിന പ്രവര്*ത്തനത്തിനാവശ്യമായ വൈറ്റമിന്*സ്*, ധാതുക്കള്*, പ്രോട്ടീന്*, നല്ല കൊളസ്*ട്രോള്*, ഫ്*ളവനോയ്*ഡ്സ്*, ആന്റിഓക്*സിഡന്റ്*സ് എന്നിവയുടെ അഭാവമാണ്* ഹിഡന്* ഹംഗര്* ഉണ്ടാക്കുന്നത്*. ഹിഡന്* ഹംഗര്* ആണ്* ആധുനിക രോഗങ്ങളുടെ മറ്റൊരു കാരണം. ഇവയൊക്കെ ദുരീകരിക്കുന്ന ഭക്ഷണക്രമമാണ്* ആവശ്യം.
രാവിലെ എഴുന്നേറ്റാല്* നിര്*ബന്ധമായും വ്യായാമത്തിന്* സമയം നീക്കി വയ്*ക്കണം. അത്* യോഗയാണെങ്കില്* കൂടുതല്* ഉത്തമം. പ്രാണായാമം, സൂര്യനമസ്*കാരം, ലഘുവ്യായാമങ്ങള്* എന്നിവ അനുവര്*ത്തിക്കുന്നതിലൂടെ ശരീരത്തില്*നിന്നും വലിയൊരളവോളം വിഷാംശങ്ങള്* പുറത്തുപോവുന്നു. ഉന്മേഷമുണ്ടാവുകയും ചെയ്യും.
ആല്*ക്കലൈന്* ഡ്രിങ്ക്*
ദിവസം തുടങ്ങേണ്ടത്* ഒരു ആന്റി ഓക്*സിഡന്റ്* ആല്*ക്കലൈന്* ഡ്രിങ്കില്* ആയിരിക്കണം. നെല്ലിക്ക, തക്കാളി, ചെറുനാരങ്ങാ എന്നിവ കുറച്ച്* മല്ലിയില അല്ലെങ്കില്* പാലക്* ഇല ചേര്*ത്ത്* മിക്*സിയില്* അടിച്ച്* അല്*പം ഉപ്പിട്ട്* കുടിച്ചാല്* ആന്റി ഓക്*സൈഡ്* ആല്*ക്കലൈന്* ഡ്രിങ്കായി. അരമണിക്കൂര്* കഴിഞ്ഞ്* വേണമെങ്കില്* ചായയോ കാപ്പിയോ കുടിക്കാം.
രക്*തത്തിന്റെ ആല്*ക്കലൈന്* ശരിയായ അളവില്* നിലനിര്*ത്തണമെങ്കില്* പരമാവധി ആല്*ക്കലൈന്* ഭക്ഷണങ്ങള്* ദിവസവും കഴിക്കണം. ചായ, കാപ്പി, പാല്* ഇവയില്* പഞ്ചസാര ചേര്*ക്കുമ്പോള്* അഡിസിക്* ആയിത്തീരുന്നു.
ആല്*ക്കലൈന്* ഭക്ഷണങ്ങള്*- പഴങ്ങള്*, പച്ചക്കറികള്*, ഇലക്കറികള്* എന്നിവയാണ്*. മറ്റെല്ലാം അസിഡിക്* ആണ്* (ചോറ്*, അരി, ഇറച്ചി, മീന്*, മുട്ട, പാല്*, പാലുല്*പന്നങ്ങള്*, ഡ്രിങ്ക്*സ്, മൈദ).
പ്രമേഹരോഗിയുടെ ഒരു ദിനം
ജീവിതശൈലി രോഗങ്ങള്* പ്രതിരോധിക്കാന്* ആല്*ക്കലൈനാണ്* വേണ്ടത്*. രാവിലെ 250 ഗ്രാം പഴവര്*ഗങ്ങളും വൈകിട്ട്* 150 ഗ്രാം പഴവര്*ഗങ്ങളും വെറും വയറ്റില്* കഴിക്കണം. 1 മണിക്കൂര്* കഴിഞ്ഞ്* പ്രഭാതഭക്ഷണമാവാം. ഗോതമ്പിന്* പ്രാമുഖ്യം കൊടുത്തുകൊണ്ടു ഇടയ്*ക്ക് അരിയാഹാരവുമാവാം. അത്* അമിത അളവിലാകരുതെന്ന്* മാത്രം. കടല, പയര്*വര്*ഗങ്ങള്* ഇവയിലേതെങ്കിലും ഉള്*പ്പെടുത്തിയായിരിക്കണം പ്രഭാതഭക്ഷണം. ഇടനേരം (രാവിലെ 11, 11.30) ആന്റി ഓക്*സിഡന്റ്* ഡ്രിങ്ക്*. ഉച്ചയൂണിന്* 250 ഗ്രാം സാലഡു ഉള്*പ്പെടുത്തിയാല്* അരിയാഹാരത്തിന്റെ അളവ്* കുറയ്*ക്കാം. എണ്ണ, തേങ്ങ ഇവ കുറഞ്ഞ അളവില്* ഉപയോഗിച്ച്* മത്സ്യം 100- 150 ഗ്രാം വരെ ഉള്*പ്പെടുത്താം.
കടുക്* 'വറുപ്പ്*' കുറയ്*ക്കുന്നത്* എണ്ണ ഉപയോഗം കുറയ്*ക്കാന്* സഹായിക്കും. ഒഴിക്കാനുള്ള കറികള്* സാമ്പാര്*, രസം, പുളിശേരി, പുളിങ്കറി എന്നിവയാണ്* നല്ലത്*. തോരന്*, മെഴുക്കുപരട്ടി ഇവ എണ്ണയും തേങ്ങയും കുറച്ചു തയാറാക്കണം. കലോറിമൂല്യം കുറഞ്ഞ പച്ചക്കറികളും, പയര്*, കടലവര്*ഗങ്ങള്* ചേര്*ത്തും വേണം ഇവ തയാറാക്കാന്*.
5 മണിക്കുള്ള സ്*നാക്കിംഗ്* - പഴവര്*ഗങ്ങളായാല്* നന്ന്*. പ്രമേഹരോഗികള്* ദിവസം 100 ഗ്രാം പഴവര്*ഗങ്ങളും 500 ഗ്രാം സാലഡുകളുമാണ്* കഴിക്കേണ്ടത്*. സാധാരണ ഒരാളുടെ ഭക്ഷണക്രമത്തില്* 500 ഗ്രാം സാലഡും 350-400 ഗ്രാം പഴവര്*ഗങ്ങളും ഉള്*പ്പെടുത്തണം.
രാത്രിഭക്ഷണം ഗോതമ്പ്* (തൊലികളയാതെ പൊടിക്കുന്നത്*) വിഭവങ്ങളാണ്* നല്ലത്*. കൂടെ സാലഡുകളും. മീനോ തൊലികളഞ്ഞ കോഴിയിറച്ചി എണ്ണയും തേങ്ങയുമില്ലാതെ കറിവച്ചതും ആവാം.
ഗ്രില്ലിംഗ്*, തന്തൂര്* വിഭവങ്ങള്* പരീക്ഷിക്കാവുന്നതാണ്*. 100 ഗ്രാം- 150 ഗ്രാം മതിയാകും. ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങള്*ക്ക്* നോ പറയാനുള്ള മനസാന്നിദ്ധ്യമാണ്* വേണ്ടത്*. രാത്രി ഭക്ഷണം ഉറങ്ങുന്നതിന്* 3 മണിക്കൂര്* മുന്*പ്* കഴിച്ചിരിക്കണം. (7.30- 8 പി.എം).
കുടവയര്* കുറയ്*ക്കാം
വയര്*ചാടുന്നതിന്റെ പ്രധാന കാരണം ഭക്ഷണം കഴിച്ചയുടന്* ഉറങ്ങുന്നതാണ്*. ശാരീരിക അധ്വാനമില്ലാത്തതിനാല്* ഗ്ലൂക്കോസ്* മോളിക്യൂളുകള്* കൊഴുപ്പായി മാറുന്നു. ഇവ ആദ്യം അടിയുന്നത്* വയറിനു ചുറ്റുമായതുകൊണ്ടാണ്* ഇരുന്ന്* ജോലി ചെയ്യുന്നവര്*ക്കും വ്യായാമമില്ലാത്തവര്*ക്കും കുടവയര്* ചാടുന്നത്*.
കൊഴുപ്പ്* ആദ്യം വയറിനു ചുറ്റും അടിയുമെങ്കിലും വ്യായാമം ചെയ്*തു തുടങ്ങിയാല്* അവസാനമാണ്* വയര്* കുറയുന്നത്*. അതായത്* വ്യായാമം ചെയ്*താലും ശരീരം മെലിയുന്നതിനൊപ്പം വയര്* കുറയണമെന്നില്ല. വയറിന്റെ ചുറ്റളവുനോക്കി പ്രമേഹം വരാനുള്ള സാധ്യത മനസിലാക്കാവുന്നതാണ്*.
ആരോഗ്യകരമായ ഭക്ഷണരീതി ജീവിതചര്യയാക്കുകയും മിതമായി ദിവസവും 1 മണിക്കൂര്* വ്യായാമം ചെയ്യുകയും (ബ്രിസ്*വോക്കിംഗ്*, എയ്*റോബിക്*സ്, സ്*കിപ്പിംഗ്*, ജോഗിംഗ്*, പടികള്* കയറുക) ചെയ്*താല്* ജീവിതശൈലീ രോഗങ്ങള്* ഒരു പരിധിവരെ അകറ്റി നിര്*ത്താം.
-
Stay Healthy with Diabetes
1. Eat sensibly. Spread food throughout the day into small meals and snacks to help keep blood glucose stable. Focus on whole grains, fresh fruits and vegetables, low-fat dairy products and lean proteins.
2. Exercise regularly. Exercise can lower blood glucose for up to 24 hours. Start with adding more steps to your day and gradually increase activity until it reaches 30 minutes on most days.
3. Check blood glucose daily. This can reveal what affects blood glucose: food, exercise, stress, illness, etc. The American Diabetes Association suggests blood glucose be less than 140 fasting and less than 180 two hours after meals. If your blood glucose is frequently running over these targets, contact your physician to discuss treatment options.
4. Take diabetes medications as prescribed. Missing a dose can greatly affect diabetes control. If you have trouble remembering to take your medications, consider using a weekly pill box.
5. Do a daily foot exam. Foot problems are a frequent reason for hospital admits and likely the most preventable complication. Get in the habit of looking at your feet every day after bathing. What are you looking for? Anything that wasn’t there the day before, or signs of infection. If it doesn’t improve within three days, see a doctor.
6. Visit your physician regularly. Take your blood glucose log with you to appointments and have your physician do a foot exam at every visit.
7. Take good care of your teeth. Inflammation and infection are more common with diabetes. It is important to brush and floss daily, and visit the dentist twice a year for a cleaning and exam.
8. Visit your eye doctor annually for a dilated eye exam. Diabetes increases the risk of glaucoma, cataracts and retinopathy (bleeding). Having a dilated eye exam every year can spot any problems before they become serious.
9. Stay current on vaccinations. The ADA recommends these vaccines be considered: flu, pneumonia and hepatitis B. Talk to your doctor about these vaccines at your next visit.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks