എന്റെ പ്രിയക്ക് .....
നിനക്ക് ഓര്*മയുണ്ടോ മാര്*ച്ച് ഇരുപത്തെട്ടു ......ആ ദിനം ഇപ്പോള്* അടുക്കാറായി
നമ്മള്* കണ്ടു മുട്ടിയത്* ഒരു മാര്*ച്ച് മാസത്തില്* ആയിരുന്നു .നമ്മള്* ആദ്യമായി സംസാരിച്ചതും അന്നായിരുന്നു .മാര്*ച്ച് ഇരുപത്തിയെട്ട്..ഒരേ ക്ലാസ്സില്* പഠിക്കുന്നവര്* ആയിട്ടും നമ്മള്* അതുവരേ പരസ്പരം ശ്രദ്ധിച്ചില്ലായിരുന്നു ...ഞാന്* ഇപ്പോളും ഓര്*ക്കുന്നു ..
.അന്ന് ഒരു വെള്ളിയാഴയായിരുന്നു നമ്മള്* അന്ന് ഒരുപാടു സംസാരിച്ചു കോളേജ്ണ്ടെ ഇടനാഴിയില്* നമ്മുടെ സംസാരം കണ്ടു അസൂയകൊണ്ട് തുറിച്ചു നോക്കിയിരുന്ന എന്റെ കൂട്ടുകാരുടെ മുഖം ഇപ്പോളും എന്റെ മനസ്സില്* ഉണ്ട് ..ആ വെള്ളിയാഴ്ച്ചക്ക് ശേഷം രണ്ടു ദിവസം എനിക്ക് നിന്നോട് സംസാരിക്കാന്* കഴിഞില്ല ആ ദിവസങ്ങള്* തള്ളി നീക്കിയത് എങ്ങിനെ എന്ന് എനിക്ക് മാത്രമേ അറിയൂ ....
എന്തായാലും പിന്നീട് എനിക്ക് നിന്നെ കാണാതെ സംസാരിക്കാതെ മുന്നോട്ടു പോകാന്* കഴിയാത്ത അവസ്ഥയായി ..പിന്നീട് കോളേജ്ലെ നിറങ്ങളില്* നമ്മള്* ഒരുപാടു നിറകൂട്ട്* തീര്*ത്തത് നിനക്ക് ഓര്*മയില്ലേ ...ഒടുവില്* പതിഞ്ഞ സ്വരത്തില്* നീ എന്നോട് പറഞ്ഞു നീ എന്നെ ജീവനുതുല്യം സ്നേഹിക്കുനെന്നു ...അത് എന്റെ കാതുകളില്* ഇപ്പോളും മുഴങുന്നു......പക്ഷെ പെട്ടന്ന് ഒരു ദിവസം എന്റെ ജീവിതത്തില്* കരിനിഴല് വീഴ്ത്തി...അന്ന് ഞാന്* നിന്നെ കണ്ടില്ലയിരുനെന്കില്* വിധി ചിലപ്പോള്*
മറ്റൊരു തരത്തില്* ആകുമായിരുന്നു ...
.അന്ന് നമ്മള്* പരസ്പരം ഇടവഴിയിലൂടെ മുട്ടിയുരുമ്മി നടന്നപ്പോള്* ...നിന്ടെ ജേഷ്ടന്* പുറകില്* ബൈക്കുമായി വന്നത് നീ ഒരിക്കലും മറക്കില്ല എന്ന് എനിക്ക് അറിയാം
എന്നെ കൈക്ക് പിടിച്ചു നിറുത്തി നിന്നോട് വേഗം വീട്ടില്* പോകാന്* ആവശ്യപെട്ടതും ....നീ മറന്നുകാണില്ല ..കാരണം നമ്മള്* അവസാനമായി കണ്ടതും അന്നായിരുന്നു ...
അതിനു ശേഷം ഞാന്* നിന്നെ പിന്നീട് കണ്ടിട്ടേയില്ല ...ഇന്ന് നീ എവിടെ ആയിരിക്കും എന്ന എന്റെ ചോദ്യത്തിനു മറുപടിയായി ഞെട്ടലോടെയാണ് ഞാന്* അത് അറിഞത് വിധി നിന്നെ തട്ടിഎടുത്തു പോയ് കളഞത്..... ..നീ ഇന്ന് ഈ ഭൂമിയില്* ഇല്ല എന്നറിഞിട്ടും ഞാന്* ഈ കുറിപ്പ് എഴുതുന്നത് ഞാന്* കുറിക്കുന്ന ഓരോ വാക്കുകളും നിന്ടെ ആത്മാവില്* തോട്ടറിയും നീ എവിടെ ആയിരുന്നാലും അത് എനിക്ക് അറിയാവുന്നതുകൊണ്ടാണ് നീ എന്നെ അത്ര മാത്രം സ്നേഹിചിരുന്നില്ലേ............
ഞാന്* ഇന്ന് ജീവിചിരിക്കുന്നതിണ്ടേ പ്രധാന കാരണം നീ ഈ ഭൂമിയില്* അവശേഷിപ്പിച്ചു പോയ നിന്ടെ സ്നേത്തിണ്ടേ ഓര്*മകള്* നിലനിര്*ത്താന്* വേണ്ടി ആണ് ...ചിലപ്പോള്* ഞാന്* ഓര്*ക്കും എന്റെ ജീവന്* നിലനിര്*ത്താന്* വേണ്ടി ആയിരിക്കും നീ എന്നെ ഇത്രക്കും സ്നേഹിച്ചത് ...
.നിനക്കറിയാമോ അന്ന്* നിന്നെ സ്നെഹിചതിനു എനിക്ക് പകരം നല്കേണ്ടി വന്നത് എന്റെ വലതു കാല്* ആണ് ..നിന്ടെ ജേഷ്ടന്* അത് തല്ലിഒടിക്കുബോഴും നിന്ടെ മുഖം ആയിരുന്നു എന്റെ മനസ്സില്* ....നിന്നോടുള്ള സ്നേഹത്തിനു പകരം വെക്കാന്* എന്റെ ജീവന്* നല്*കാനും ഞാന്* തയ്യാര്* ആയിരുന്നു ഇനിയും നമ്മള്* കണ്ടുമുട്ടും എനിക്ക് അത് ഉറപ്പാണ് ....ഭൂമിയില്* അല്ലങ്ങില്* മറ്റേതെങ്കിലും ലോകമുണ്ടെന്കില്* അവിടെ ...അന്ന്* നാം നയ്തു കൂട്ടിയ സ്വപ്നങ്ങള്* പൂവണിയും ...
പാതിവഴിയില്* നിന്നെ ഞാന്* ഉപേക്ഷിച്ചു പോയി എന്ന് നീ തെറ്റിദ്ധരിച്ചിരിക്കുമോ ....എന്നാല്* ശരീരമാകെ തളര്*ന്ന ഞാന്* കിടക്കയില്* നിന്ന് എണിട്ടത് രണ്ടു വര്*ഷത്തിനു ശേഷമാണ് ........അപ്പോളേക്കും നീ എനിക്ക് നഷ്ടപെട്ടിരുന്നു ..എന്നെനെക്കുമായി ...ഈ ഭൂമിയില്* നിന്ന് വിടപറഞ്ഞു പോയിരുന്നു .......
എങ്കിലും എന്റെ പ്രതിക്ഷകള്*ക്ക് ഒരു തരി പോലും മങ്ങല്* ഏറ്റിട്ടില്ല...നാം കണ്ടുമുട്ടും....മുട്ടിയെ തീരു .....കാലത്തിന്ടെ കുത്തൊഴുക്കില്* ഈ പുസ്തകത്താളുകള്* നശികാതിരിക്കട്ടെ ..കാരണം ഇതില്* എന്റെ കണ്ണിരിണ്ടേ ഉപ്പു കലര്നിട്ടുണ്ട് .....ഒട്ടിച്ചേര്*ന്ന നമ്മുടെ ഹൃദയങ്ങള്* അടര്*ത്തി മാറ്റിയ കാലത്തിന്ടെ കൈകളില്* എന്റെ ഹൃദയരക്തതിണ്ടേ കറപുരണ്ടിട്ടുണ്ടാകും .
ഈ കുറിപ്പ് പ്രണയിക്കുന്നവര്*ക്കും വിരഹത്താല്* നീറുന്ന മനസ്സുകള്*ക്കും ഞാന്* സമര്*പ്പിക്കട്ടെ .....
വസന്തം ഗ്രീഷ്മതിനു വഴി മാറുമ്പോള്* മരച്ചില്ലകളില്* നിന്ന് കൊഴിയുന്ന പൂക്കള്* ആ ചില്ലകളോട് യാത്ര പറഞ്ഞിരിക്കാം ....വീണ്ടും കാണാം എന്ന പ്രതിക്ഷയോടെ ......അവ അതെ ചില്ലകളില്* വീണ്ടും പുനര്*ജനിക്കും അതുപോലെ പ്രതിക്ഷകളോടെ ഞാനും കാത്തിരിക്കുന്നു ........ഒരു പുനര്*ജനിക്കായി........!






Reply With Quote






Bookmarks