വേനല്* മുഴുവന്* സൂര്യനെ ധ്യാനിച്ചതിന്റെ-
ദാഹം തീരാഞ്ഞിട്ടാവണം
മഴ തോര്*ന്നിട്ടേറെയായിട്ടും
ഒരു വാകമരം ഇപ്പോഴും
പെയ്തു കൊണ്ടേയിരിക്കുന്നത് .
ഈ മഴയത്ത്...
വെറുതെ, നിന്നെയോര്*ത്തു പോവുന്നു
ദൂരെ, നാം പിന്തുടര്*ന്ന മഴമേഘങ്ങള്*
*കിഴക്കന്* മലയുടെ മാറില്* ആര്*ത്തലച്ചു വീണു പോയതും...
ബസ്സിന്റെ നനഞ്ഞ ജാലകവിരി,
അതിലും നനഞ്ഞ നിന്റെ ചുരുള്*മുടിയിഴകളും...
കുടക്കീഴില്* നീയൊട്ടിനിന്ന കര്*ക്കടകസന്ധ്യ,

തൊട്ടരികില്*..

പുതുമഴയുടെ ഗന്ധമായ് നിന്* പിന്*കഴുത്തും

ഇടിയൊച്ച കേള്*ക്കവേ..

വിറയലാല്* നീയെന്* നെന്ചില്* മുഖം പൂഴ്ത്തി-

വിരലാലള്ളിപ്പിടിച്ചു മുറിവേല്*പ്പിച്ചതും

ഒടുവില്* പിരിഞ്ഞു പോകവേ...

മഴചാറ്റലാല്* നീ അറിയാതെ പോയൊരെന്*്*കണ്ണുനീരും..

വെറുതെ,

വെറുതെയിന്നോര്*ത്തു പോവുന്നു..

************ *