മനസ്സിലെന്നുമൊരു മന്ദമാരുതന്* മാത്രമായിരുന്നു..നീ എത്തുവോളം
ആടിക്കളിച്ചില്ല, അതാരെയും മാടിവിളിച്ചില്ല
ഗാഡമായ നിദ്രയിലായിരുന്നു എന്*റെ മനസ്സ്....
നീ വരുവോളം..
കാര്*മേഘങ്ങളില്ല,കൊടുംങ്കാറ്റുമില്ല...നീ വരുവോളം
ശാന്തമായ മലര്* വാടി മാത്രമായിരുന്നു എന്*റെ മനസ്സ്..
പെടുന്നെനെ നീ എന്നിലേക്കു വന്നു..ഒരു മഴത്തുള്ളിയായി
അപ്പോഴും എന്*റെ മനസ്സ് ഗാഡനിദ്രയിലായിരുന്നു
മെല്ലെ മെല്ലെ നീ എന്നെ തൊട്ടു...
അതറിഞ്ഞില്ല എന്നു ഞാന്* സ്വയം പറഞ്ഞു
ഒരു മഴചാറ്റലായി നീ എന്നില്* വന്നുകൊണ്ടേയിരുന്നു
അതിലെന്*റെ മനസ്സിന്*റെ മലര്* വാടികള്* പൂക്കുന്നതും ഞാനറിഞ്ഞു
അതിന്*റെ സുഗന്ധം അറിയാതെ പോകുവാനെനികാവുമായിരുന്നില്ല...കാരണം
ആ ഗാഡനിദ്രയില്* നിന്നുഞാനെന്നേയുണര്*ന്നിരുന്നു
ഞാന്* നിന്നിലൊരു പൂക്കാലം തീര്*ത്തിരുന്നു..
ഒന്നും നീയറിയാതെ പോയിരുന്നു...
ആ മഴയില്* തളിര്*ത്ത മലര്* വാടി നീ കണ്ടിരുന്നില്ല..
ഒടുവില്* ആര്*ത്തട്ടഹസിച്ചു പെയ്ത മഴയില്*
എന്*റെ ഇതളുകള്* കൊഴിയുന്നതും നീ കണ്ടതേയില്ല..
അപ്പോഴും നീ എവിടെയോ പെയ്യുകയായിരുന്നു..
നിന്*റേതുമാത്രമായ സ്വപ്നലോകത്തു...
ഒരോ ഇതളുകള്* കൊഴിഞ്ഞു വീഴുബോഴും..ആ
മലര്* വാടി നനുത്തമഴയായി നീ വരുന്നതും കാത്തിരിക്കുകയായിരുന്നു...
ഒരിക്കല്* കൂടി സൊരഭ്യം പരത്താന്*
പൂബാറ്റകള്* പാറിപറന്ന ഈ മലര്* വാടിയില്*
ഇന്നു സുഗന്ധമില്ല...ഇളം തെന്നലില്ല
വാടികൊഴിഞ്ഞ പൂക്കള്*ക്ക് മരണമന്ത്രം മാത്രം
വരണ്ടനിലങ്ങളിലെ ആ ആത്മാക്കള്*, നിന്നോടൊരിക്കല്* ചോദിക്കും
"ആത്മമിത്രമേ, നിനക്കുമില്ലേ ഒരു മനസ്സ്..
ഞാന്* നിന്നില്* കണ്ടതും നീയെന്നില്* കാണാതെ പോയതുമതെന്താണ്"
ഞെട്ടിയുണര്*ന്ന് ചുറ്റും നോക്കിയ ഞാന്* -
കണ്ടതു ഇരുട്ടു മാത്രം, കേട്ടതു ഇരുട്ടിന്*റെ താളവും
ഞാന്* കനവിലൂടെ യാത്ര ചെയ്യുകയായിരുന്നോ..
എന്നെ തഴുകിയുണര്*ത്തിയതു ഒരു കനവുമാത്രമായിരുന്നുവോ..
വീണ്ടും ഞാന്* കണ്ണടച്ചു..പരാതികളില്ലാതെ.
.പരിഭവങ്ങളില്ലാതെ
ആ കനവിലൂടെ ഒരിക്കല്* കൂടി യാത്ര ചെയ്യുവാന്....






Reply With Quote

Bookmarks