-

വെയില്* മാറി ഇരുള്* വീഴുമീ പാതയില്*
ഏകയായ് ഞാന്* നടന്നിടുമ്പോള്*
ഒരു കുഞ്ഞു തെന്നലായ് കാതില്* കിന്നാരമോതുവാന്*
അറിയാതെ നീയരികിലെത്തിയോ
പിടഞ്ഞൊന്നു ഞാന്* തിരിഞ്ഞു നോക്കുമ്പോള്*
കാറ്റിലുലയും മുളങ്കാടിന്* മര്* മരമെന്നരിയുന്നു..
പിന്തുടരും കാല്* പദത്തിനായ് കാതോര്* ക്കവേ
ചെറുകാറ്റിലുലയും കരിയിലയെന്നറിഞ്ഞിടുദ്ന്നു
എന്നും നിന്* നിഴലായ് അലിഞ്ഞിട്ടും
ഒരു നിഴലായ് പോലും നീ വരാത്തതെന്തേ
നെന്ചിലിറ്റുവീണൊരു മഞ്ഞുതുള്ളിയെന്നു നിനക്കവേ..
അറിയുന്നു ഞാനെന്* മിഴിനീരിറ്റു വീഴുന്നതായ്
തേങ്ങലടക്കാനാകാതെ പിടഞ്ഞിടുമ്പോള്*
സ്വാന്തനമായ് നീ അരുകിലെത്തി.....
അകലെയാണെങ്കിലും അറിയുന്നു ഞാന്*
നിന്* ചുടു നെടുവീര്*പ്പുക

Last edited by sherlyk; 07-16-2010 at 07:14 AM.
-

ചിറകറ്റു വീഴുന്ന മോഹങ്ങള്* നല്*കുന്ന വേദനയും പേറി നില്ക്കുമ്പൊള്*
എന്നെ തഴുകി പൊകുന്ന കുളിര്* കാറ്റിനും കണ്ണുനീരിന്*റെ നനവ് .....
ഞാനറിയുന്നു ആഗ്രഹങള്* വേദനകള്* മാത്രം നല്*കുന്നു .
അറിഞുകൊണ്ട് വേദനിക്കാന്* എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..
തിരകള്* ചിരിച്ചതും, തലതല്ലി കരഞ്ഞതും ഓര്*മ്മകളിലാണോ? ...
നിശാഗന്ധി വിടര്*ന്നതും രാപ്പാടി വിലപിച്ചതും മനസ്സിലാണോ ...
രാവിന്റെ നിശ്ബ്ദതയില്* ഒഴുകിയെത്തുന്ന തേങ്ങല്*,
നെഞ്ജിലൊരു മുറിവായി കത്തിനില്*കേ,
എന്തിനായിരുന്നു ഈ രാമഴ...
മനസ്സേ, നീ തന്നെ പറയൂ...
ഒക്കെയും എന്തിനായിരുന്നു..


Last edited by sherlyk; 07-17-2010 at 09:41 AM.
-

എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
അകലുമാ കാലൊച്ച
അകതാരില്* നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..
എന്നിണക്കിളിയുടെ നൊമ്പര ഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
ശാരദനിലാവില്* നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്*ക്കാതിരുന്നെങ്കില്*..
ശാരദനിലാവില്* നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്*ക്കാതിരുന്നെങ്കില്*..
ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം
പോലെ..ചാരുമുഖി ഞാന്* ഉറങ്ങിയുണര്*ന്നേനെ..
എന്നിണക്കിളിയുടെ നൊമ്പര ഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
എന്* മനോവാടിയില്* നീ നട്ട ചെമ്പക
തൈകളില്* എന്നേ പൂക്കള്* നിറഞ്ഞു..
എന്* മനോവാടിയില്* നീ നട്ട ചെമ്പക
തൈകളില്*
എന്നേ പൂക്കള്* നിറഞ്ഞു..
ഇത്രമേല്* മണമുള്ള പൂവാണു
നീയെന്ന് ആത്മസഖി ഞാന്*
അറിയുവാന്* വൈകിയോ..
എന്നിണക്കിളിയുടെ നൊമ്പര
ഗാനം കേട്ടിന്നലെയുറങ്ങാതെ
ഞാനിരുന്നു..
അകലുമാ കാലൊച്ച അകതാരില്* നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..
എന്നിണക്കിളിയുടെ നൊമ്പര
ഗാനം കേട്ടിന്നലെയുറങ്ങാതെ
ഞാനിരുന്നു..



-
പ്രണയം.

പ്രണയം ഒരു മഴ പോലെയാണ്
അകലെ പെയയുമ്പോള്* കൊതിയാകും.
ഒരിക്കല്* പെയ്താല്* മതി
ജീവിതം മുഴുവന്* ചോര്*ന്നൊലിക്കാന്*
'കടപ്പാടുണ്ടെനിക്ക് നിന്നോട്
ഒരു ജന്മം മുഴുവന്*
കരയാന്* പഠിപ്പിച്ചതിന്
ഇടയ്ക്ക് ഓര്*ത്തുപോകുന്നത്
മറന്നിട്ടില്ലെന്ന് അടിവരയിടാനാണ്.
തണുപ്പ് പെയ്തിറങ്ങിയ
ജൂണിന്റെ ഓര്*മ്മയ്ക്കായി
സൂക്ഷിച്ചേക്കുക നീ-
നിന്റെ പ്രണയം
മറക്കുവാന്* പറഞ്ഞു
മറഞ്ഞു നീ പോയ നേരം,
മുറിയില്* വരച്ച നിന്* ചിത്രങ്ങള്* തുടച്ചു മാറ്റി
ഹൃദയത്തില്* കൊത്തിയ ചിത്രങ്ങള്* ഇന്നും തുടിച്ചു നില്*പ്പൂ..
കണ്ണുനീര്* വാര്*ത്തു
പിരിഞ്ഞു നീ പോയ നേരം
കടലാസില്* കുറിച്ച നിന്* കവിതകള്* അടര്*ത്തി മാറ്റി,
മനസ്സില്* കുറിച്ച നിന്* കവിതകള്* ഇന്നും വിടര്*ന്നു നില്*പ്പൂ..
മേഘങ്ങളെത്ര മഴ പൊഴിച്ചാലും
മുകിലിന്* മൂടുപടം അണിയാത്ത തിങ്കളായ്* എന്നും
എന്* മുന്നില്* വിരിയും പൂനിലാവു നീ
നീ തന്ന ലേഖനത്തില്*, ഞാന്* വായിച്ച പ്രണയ വരികളില്*
നിന്* പാല്*പുഞ്ചിരി കാണാനിന്നും ഞാന്* കൊതിച്ചിരിപ്പൂ..
എങ്ങനെ ഞാന്* മറക്കും നിന്നെ
എങ്ങനെ ഞാന്* മറക്കും
എന്നിനി കാണും ഞാനാ പൂമിഴി
എന്നിനി കാണും ഞാന്*
എങ്ങനെ ഞാന്* മറക്കും നിന്നെ
എങ്ങനെ ഞാന്* മറക്കും
എന്നിനി കേള്*ക്കും ഞാനാ മധുമൊഴി
എന്നിനി കേള്*ക്കും ഞാന്

Last edited by sherlyk; 07-19-2010 at 07:31 AM.
-
നഷ്ടമായത് എനിക്കെന്*റെ ബാല്യം....
ഓര്*മകള്* പൈതലായി മാറുന്നു...
മുറിഞ്ഞുപോയ എന്*റെ കുറേയേറെ സൌഹൃദങ്ങള്*
കരിഞ്ഞു തീര്*ന്ന എന്*റെ കനവുകള്*..
മനസ്സിന്*റെ അത്മശാന്തിക്കാ*യി ഇപ്പൊള്*
വീണ്ടും എന്*റെ ബാല്യത്തിലേക്ക്.......!!
അറിഞ്ഞതില്പാതി പറയാതെ പോയി
പറഞ്ഞതില്പാതി പതിരായി പോയി
‘ഞാന്‘ എന്നില്നിന്നും വളരെ ദൂരെയാണ് എപ്പോഴും
അതുകൊണ്ടു തന്നെ പലപ്പോഴും
എനിക്ക് എന്നെതന്നെ മനസ്സിലാകാതെ പോകുന്നു.

-

അഴകെഴും റാണിയായി വന്നുനീയെന്നുടെ
അരികിലായി നിൽക്കുവാൻ ആഗ്രഹിച്ചു
നിന്റെ വിരലിന്റെ തുമ്പൊന്നു തൊട്ടു നോക്കാൻ,
അനുപമേ, ഞാനെത്ര ആഗ്രഹിച്ചു!
മഴമുകിൽ മാനത്ത്* വെള്ളരി പ്രാവുകൾ
മനസ്സിന്റെയുള്ളിലോ മധുരിക്കുമോർമ്മകൾ
മഴ വന്നു മണ്ണിനെ തൊട്ടുണർത്തുമ്പോൾ
നിറയുന്നുവാത്മാവിലനുരാഗ ചിന്തകൾ
അഴകുള്ള മഴവില്ല് മാനത്ത്* വിരിയുന്നു
നിറമുള്ള സ്വപ്നമെൻ മനസ്സിനുള്ളിൽ
പരൽമീൻ കണ്ണിലെ വിടരുന്ന പ്രേമമെൻ
മനസ്സിനെ ആലോലമാക്കുന്നുവെപ്പൊഴും
ദ്രുത താളമാകുമെൻ ഹൃദയത്തിൻസ്വപ്ന്ദനം
സുരലോക സുന്ദരീ, നീ വരുമ്പോൾ
ഒരു പ്രേമഗീതം മൊഴിഞ്ഞുവൊ നിന്നുടെ
അഴകെഴും പാദങ്ങളണിയും കൊലുസുകൾ?
പൊഴിയുന്നു ആയിരം ആലിപ്പഴങ്ങളായി
അനുരാഗ ചിന്തകൾ എന്റെയുള്ളിൽ
ഒരു മയിൽ പീലിപോൽ നിറമെഴും പ്രേമമെൻ
അകതാരിലേപ്പൊഴും ചേർത്തു വെച്ചു.
നിലയ്ക്കാതൊഴുകുമെൻ അകതാരിനുള്ളിൽ
അനുരാഗ ചിന്ത തൻ നദിയെപ്പൊഴും!
മധുവായി നിറയുന്നു ആത്മാവിനുള്ളിൽ
പ്രിയ സഖീ നീ തന്ന അനുരാഗമെപ്പൊഴും
ഗന്ധർവ്വ ഗായകൻ പാടിയ പാട്ടിന്റെ
താളത്തിലൊരു കൊച്ചു പാട്ടു മൂളാം
നിന്റെ തളിരിളം കവിളത്ത്* ഞാനെന്റെ ചുണ്ടു-
കൊണ്ടൊരു കൊച്ചു ചുംബനം ചേർത്തു വെയ്ക്കാം
ഒരു കൊച്ചു കാറ്റു പോലറിയാതെ വന്നു നിൻ
കവിളത്ത്* ഞാനൊന്നു ഉമ്മ വെയ്ക്കും
പിന്നെ അനുരാഗ തിരതല്ലുമാ നീല നയനം
ഇമയടയ്ക്കാതെ ഞാൻ നോക്കി നിൽക്കും..
വാടാതെ സൂക്ഷിച്ചു എന്നുള്ളിലേപ്പൊഴും,
നീ തന്ന പുഞ്ചിരി പുഷ്പ്പങ്ങളൊക്കെയും!
നീ കാതിലോതിയ പ്രേമകാവ്യങ്ങളും,
സൂക്ഷിച്ചു ഞാനെന്റെ ഹൃത്തിനുള്ളിൽ..
ജന്മാന്തരങ്ങളായി പ്രേമിച്ചു ജീവിച്ച,
സുന്ദര, ആത്മാക്കളാണുന്നാമിരുവരും!

Last edited by sherlyk; 07-21-2010 at 05:41 AM.
-

നിങ്ങള്* ഒരാളെ പ്രണയിക്കുന്നു എങ്കില്*................ നിങ്ങള്* കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്*ഷകമായ വസ്തു എന്ന്.............. അത് പ്രണയമല്ല. വെറും ഭ്രമമാണ്......
നിങ്ങള്* ഒരാളെ പ്രണയിക്കുന്നു എങ്കില്* നിങ്ങള്* കരുതും അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് ...... അത് പ്രണയമല്ല ...... അത് വിട്ടു വീഴ്ചയാണ്........
മാത്രമല്ല ആ സമയം അവളുമായ് വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും എന്ന് നിങ്ങള്* കരുതും..............അതും പ്രണയമല്ല...കാരുണ്യമാണ്..
എന്നാല്* അവള്* വേദനിക്കുമ്പോള്* അവളെക്കാള്* വേദന അനുഭവിക്കുന്നത് നിങ്ങള്* ആണെങ്കില്*..... നിങ്ങളെക്കാള്* നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്*............ അവള്* വേദനിക്കരുത് എന്ന് കരുതി ആ പ്രണയത്തെ മനസ്സിനുള്ളില്* തന്നെ സുക്ഷിക്കുവാന്* കഴിയുകയാണ് എങ്കില്*......... ഓര്*ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ് പ്രണയം

Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks