Results 1 to 10 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default

    അലയുമെന്* പ്രിയതരമോഹങ്ങള്*ക്കിന്നിനി
    ഇളവേല്*ക്കുവാനൊരു തേന്*കൂട്
    ഇളമാനുകള്* ഇണയായ് തുള്ളും
    ചന്ദനക്കുടിലിനകത്തൊരു തേന്*കൂട്.. നിന്*
    കുടിലിനകത്തൊരു തേന്*കൂട്..

    ഒരു സ്വർണ്ണത്താലിതൻ താമരപ്പൂവായെൻ
    ഹൃദയമീ മാറത്തു ചായും...
    കാതോർത്തു കേൾക്കുമതെന്നും നിന്നാത്മാവിൻ
    കാതരമോഹത്തിൻ മന്ത്രം
    പ്രണയാതുരമാം സ്വപ്നമന്ത്രം..


    മിഴിയിലെ ആകാശനീലിമയില്* സ്വപ്ന-
    മതിലേഖ തോണിയില്* വന്നു
    തോണി തുഴയുന്നൊരാളിന്റെ ചാരത്തു
    നാണിച്ചിരിക്കുന്നതാരോ.. മെല്ലെ
    മാറത്തു ചായുന്നതാരോ..



  2. #2
    Join Date
    Nov 2009
    Posts
    76,596

    Default

    ചിലപ്പോള്* അങ്ങനെയാണ് അത്.
    ...ചിലര്* നമ്മുടെ ജീവിതത്തിലേക്ക് എവിടെ
    നിന്ന്,
    ...എപ്പോള്* എന്നറിയാതെ കടന്നു വരുന്നു. അതില്* ആരൊക്കെയോ
    ...ഒരു
    മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്* ഒരു കൈയ്യൊപ്പിട്ട ശേഷം.
    ...നാം
    ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
    ...ചില കഥകള്* പോലെ വ്യക്തമായ
    തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
    ...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
    ...ജീവിതം
    പലപ്പോഴും ഒരു തിരിച്ചറിവാണ്.
    ...ഒരു നിമിഷത്തെ ഏറ്റവും
    മനോഹരമാക്കുന്നതും അതു തന്നെ.
    ...ചില സൌഹൃദങ്ങള്* ദൂരമോ, നിറമോ,
    ...ഒന്നും
    അറിയാതെ സമാന്തരങ്ങളില്*, സമാനതകളില്* ഒത്തു ചേരുന്നു.
    ...അന്യോന്യം
    നിശബ്ദമായി സംസാരിക്കുന്നു...
    "ദൂരെയാണെങ്കിലും നീ ഇന്നും എന്റെ
    ഓര്*മകളില്* തെളിഞ്ഞു നില്*ക്കുന്നു ....
    നിന്റെ സൌഹൃദം എനിക്ക്* വളരെ
    വിലപ്പെട്ടതാണു ....
    ഓര്*മയില്* ഇന്നും നിറഞ്ഞു നില്*ക്കുന്ന ആ
    സൌഹൃദത്തിനു മുന്*പില്* ....സമര്*പ്പിക്കുന്നു


  3. #3
    Join Date
    Nov 2009
    Posts
    76,596

    Default "ഒരു കണ്*സ്യുമര്* പ്രണയം"

    "ഒരു കണ്*സ്യുമര്* പ്രണയം"

    തിരക്കു പിടിച്ച ജീവിതത്തിന്റെ വിരസമായ ഒരു സായന്തനത്തില്* ഞങ്ങള്* നടക്കുകയായിരുന്നു. അംബരചുംബികള്* നിബിഡമായ ആ തെരുവിലൂടെ.സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. നഗരം തന്റെ ആടയാഭരണങ്ങള്* എടുത്തണിയാന്* തുടങ്ങിയിരിക്കുന്നു. റോഡിന്* എതിര്*വശത്തെ, എല്ലാം ഒരു കുടക്കീഴില്* ഒരുക്കിയിരിക്കുന്ന വ്യാപാരസമുച്ചയം എന്റെ കൂട്ടുകാരനെ വല്ലാതെ ആകര്*ഷിച്ചിരിക്കുന്നു. അവന്* എന്നും അങ്ങനെയാണ്*.....

    കണ്ണ്* മഞ്ഞളിക്കുന്ന ആര്*ഭാടങ്ങള്* എന്നും അവനെ ആകര്*ഷിച്ചിട്ടുണ്ട്*. മനസ്സില്ലാ മനസ്സോടെ ഞാനും അവനെ അനുഗമിച്ചു. ആ വ്യാപാരസമുച്ചയത്തിനകത്തേക്ക്*. അവന്* ഓടിനടക്കുകയായിരുന്നു. ഒരു കൊച്ചുകുഞ്ഞിന്റെ കൌതുകത്തോടെ. എന്റെ മനസ്സും ആ മായലോകത്തേക്കു ചുവടുവെച്ചു.വേള്*ഡ്* ക്ലാസ്സിക്കുകളുടെ സിഡികള്* നിറഞ്ഞ ഗാലറി എന്നെ കുറേ സമയം അവിടെ പിടിച്ചു നിറുത്തി. കുറേ നേരമായി അവനെ കാണുന്നില്ലല്ലോ.. അലസമായി ഞാന്* മുന്നോട്ട്* നടന്നു. അവന്* അവിടെ എന്താണ്* ചെയ്യുന്നത്*. മോടിയായി വസ്ത്രധാരണം ചെയ്ത ഒരു കോമള രൂപം അവനെ ആകര്*ഷിച്ചിരിക്കുന്നു. അവന്റെ ശ്രദ്ധ തിരിക്കാന്* ഞാന്* നന്നേ പാടുപെട്ടു.അവനെയുമായി തിരിച്ചുനടക്കുമ്പോള്* അവന്* വീണ്ടും വീണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത്* മറ്റൊന്നാണ്* ആ കോമളരൂപവും ഇവനെതന്നെയാണ്* നോക്കുന്നത്*......
    ദിവസങ്ങള്* കടന്നു പോയി ഈയിടെയായി എന്റെ സായാഹ്നങ്ങളില്* അവന്* എനിക്കു കൂട്ടില്ല. എന്നും സായന്തനങ്ങളില്* അവന്* അപ്രത്യക്ഷനാകുന്നു. എന്റെ ഉത്*`കണ്ഠ ഫോണിന്റെ റിംഗ്* ടോണായി അവനെ വിളിച്ചുണര്*ത്താന്* ശ്രമിച്ചു. ഫോണിന്റെ മറുതലക്കല്* അവന്റെ ശബ്ദം എനിക്കു കേള്*ക്കാം. വാതോരാതെ അവന്* സംസാരിക്കുന്നു. എന്നോടു തന്നെയാണ്*. പക്ഷേ എനിക്കു സംശയമില്ല, ഞാന്* ആരെന്ന് അവന്* മനസ്സിലായിട്ടില്ല.....
    പക്ഷേ അവന്* പറഞ്ഞുകൊണ്ടേയിരുന്നു. " ഇന്നും അവിടെപ്പോയി. ആ കോമളരൂപം എന്നത്തേയും പോലെ ഇന്നും സുന്ദരമായി കാണപ്പെട്ടു. ഇന്ന് സ്വര്*ണവര്*ണത്തിലുള്ള ആടയാഭരണങ്ങളോടെയായിരുന്നു.' പക്ഷേ എത്ര നിര്*ബന്ധിച്ചിട്ടും ഒരു സ്ഥിരം സംഗമസ്ഥാനം നിലനിര്*ത്താന്* ആ കോമളരൂപത്തിനു കഴിഞ്ഞില്ലത്രേ. ചിലപ്പോള്* മൊബെയില്* ഫോണ്* ഗാലറിയില്*, അല്ലെങ്കില്* കാതു തുളക്കുന്ന സംഗീതത്തിനു ചുറ്റും, മറ്റു ചിലപ്പോള്* ഓമനത്തമുള്ള ഒരു കുഞ്ഞായി കുറേ കളിപ്പാവകള്*ക്കു നടുവില്*......
    ദിനങ്ങള്* പിന്നെയും കടന്നു പോയി. അവന്റെ ചിന്തകളെ സ്വതന്ത്രമായി വിട്ട്* ഞാന്* ഏന്റെ ദിനചര്യകളില്* മുഴുകി ഓഫീസില്* നിന്നും തിരക്കിട്ട്* ഇറങ്ങുമ്പോഴാണ്* മൊബെയില്* ഫോണ്* ശബ്ദിച്ചത്*. അവന്* തന്നെ. " വേഗം വരണം നമുക്ക്* അത്യാവിശ്യമായി അവിടെ പോകണം, അവള്* പുതിയ ബഹുരാഷ്ട്രബാങ്കിന്റെ ക്രെഡിറ്റ്* കാര്*ഡ്* ഒരു പാട്* സൌജന്യങ്ങളോടെ വാഗ്ദാനം ചെയ്തിരിക്കുന്നു. " എവിടെ എന്നു ഞാന്* ചോദിച്ചില്ല. കാറില്* അവനുമായി , തിരക്കുപിടിച്ച തെരുവിലൂടെ നീങ്ങുമ്പോള്* അവന്* തികച്ചും നിശ്ശബ്ദനായിരുന്നു. വ്യാപാരസമുച്ചയത്തിന്റെ പുറകിലെ പാര്*ക്കിങ്ങ്* ആണ്* കിട്ടിയത്*. ഞങ്ങള്* ധൃതിയില്* പുറകുവശത്തെ വാതിലിലൂടെ അകത്തു കടന്നു. പുറകില്* നിന്നും മധുരമെങ്കിലും ചിലമ്പിച്ച ഒരു വിളി. അവനെയാണ്*. ഞങ്ങള്* തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ലല്ലോ?....
    ഞാന്* തന്നെയാണ്*, ഞാന്* ഇവിടെയുണ്ട്* കൂട്ടുകാരാ. "വീണ്ടും അതേ ശബ്ദം ഞങ്ങള്* ഒരു നിമിഷം സ്തബ്ധരായി. വരാന്തയില്* തലമൊട്ടയടിച്ച നഗ്നയായ ഒരു സ്ത്രീയുടെ പ്രതിമ. അത്* അവനോട്* ചോദിച്ചു. " എന്താണു കൂട്ടുകാരാ ഒരു അപരിചിത ഭാവം". ആദ്യം ഒന്നു പകച്ചുവെങ്കിലും അവന്* ആ പ്രതിമയുടെ അടുത്ത്* ചെന്നു. കവിളില്* സ്പര്*ശിച്ചു. വൈദ്യുതാഘാതമേറ്റ പോലെ അവന്* കൈകള്* വലിച്ചെടുത്തു. അവന്റെ മുഖം വല്ലാതെ വിളറിയിരുന്നു. അവന്* വേഗത്തില്* തിരിഞ്ഞുനടന്നു. പുറകില്* പാര്*ക്ക്* ചെയ്തിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി. ഞാനും അവന്റെ പുറകേ നീങ്ങി. എന്റെ മനസ്സു ചോദിക്കയായിരുന്നു. " ഹേയ്* കൂട്ടുകാരാ നീ ആരെയാണ്* പ്രണയിച്ചത്*".............???



  4. #4
    Join Date
    Nov 2009
    Posts
    76,596

    Default

    "സ്നേഹം വെറും ഒരു സാങ്കല്*പികം മാത്രം .ഒരാളെ കാണുമ്പോള്* തോന്നുന്ന സ്നേഹം വെറും ഇല്ലായ്മയാണ് .... ബാഹ്യമായ സൗന്ദര്യത്തെ ആണ് സ്നേഹിക്കുന്നത് .. അല്ലാതെ സ്നേഹിക്കുന്നവര്* എത്രപേര്* ............ ആരും ആരെയും മനസിലാക്കുനില്ല .... എല്ലാവരും സ്നേഹിക്കും അവസാനം അവരവര്* അവരുടെ സ്വന്തം താല്പര്യങ്ങള്*ക്കനുസരിച്ചു ചിന്ത മാറ്റും. അപ്പോള്* സ്നേഹം അവിടെ ശൂന്യം ...... അന്തകാരം ഉണ്ടെങ്കില്* അവിടെ നേരിയ പ്രകാശവും കാണും .....................
    ചിരിക്കുമ്പോള്* കൂടെ ചിരിക്കാന്* അല്ലാവരും കാണും ........പക്ഷെ
    കരയുമ്പോള്* ഒറ്റെയ്ക്ക് മാത്രെമേ കാണു...അതാണ് ഈ തലമുറയുടെ പ്രത്യേകത ...
    ചില പ്രണയങ്ങള്* നല്ലത് പോലെ പുഷ്പിക്കും ... ചിലത് ഒരു കനലായി നെന്ചില്* കിടക്കും .................
    അതുകൊണ്ട് ഓര്*ക്കുക പ്രണയിക്കുമ്പോള്* ................വേണമോ ??? വേണ്ടയോ?????????? ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
    ഓരോ ജന്മത്തിനും ഒരു കര്മ്മമുണ്ടയിരിക്കണം.
    ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
    ഓരോ വരികള്ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
    ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
    ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം

  5. #5
    Join Date
    Nov 2009
    Posts
    76,596

    Default

    പ്രണയം..
    മരതണലിന്റെ കുളിര്*മയില്*..
    നീ പറഞ്ഞുതന്ന വെളുത്ത സ്വപ്*നങ്ങള്* തുന്നിയ
    ഒരു നേര്*ത്ത പുതപ്പയിരുന്നു..
    മരണത്തിന്*റെ തണുപ്പിനെ പുതപ്പിച്ചു
    അതെന്നെ ജീവനോട്* അണച്ച് നിര്*ത്തുന്നു..
    അരുവിയുടെ കവിതയുള്ള വാക്കുകളെ -
    തഴുകി, അതെന്റെ ഹൃതയം തരളിതമാക്കുന്നു..
    അകതണലില്* നീ പടര്*ത്തിയ സങ്ങല്*പ്പങ്ങളുടെ
    നിഴലില്* ഞാന്* എന്നെ തിരയുന്നു...
    മറ്റൊരിക്കല്*...
    മരണം മൌനമായി വന്നു -
    എന്*റെ ജീവനെ ചുംബിക്കുമ്പോള്* ,
    പറയാതെ ...
    അറിയാതെ ...
    എന്*റെ പ്രണയം മഴയായി പെയ്യുന്നു..
    പിന്നെ മഴവെള്ളം പോലെ
    ഞാനും എന്*റെ ഓര്*മ്മകളും..
    മണ്ണില്* മറയുന്നു...


    ഓരോ പ്രണയവും ആരംഭിക്കുന്നത് അക്ഷര തെറ്റിലൂടെയാണ്..
    തിരുത്തലുകള്*കിടയില്* പ്രണയം ജ്വലിക്കുന്നു...
    തിരുത്തലുകള്* അവസാനിക്കുന്നിടത്ത് പ്രണയം അവസാനിക്കുന്നു..
    ഒന്നും അവസാനിക്കരുതെന്നു കരുതും -
    ഞാനെത്ര വിഡ്ഢിയെന്ന് തിരിച്ചരിവുണ്ടാകുന്നിടത്തു ..
    എന്റെ പ്രണയം മരിക്കുന്നു ..
    ഒപ്പമെന്നിലെ ഞാനും

  6. #6
    Join Date
    Nov 2009
    Posts
    76,596

    Default


    പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്* കാത്തെന്റെ
    പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
    പൂവിളി കേള്*ക്കുവാന്* കാതോര്*ത്തിരുന്നെന്റെ
    പൂവാങ്കുരുന്നില വാടിപ്പോയി

    പാമരം പൊട്ടിയ വഞ്ചിയില്* ആശകള്*
    എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
    പേക്കാറ്റു വീശുമ്പോള്* തുന്ജത്തിരിക്കുവാന്*
    ആരോരും ഇല്ലാത്തോരേകാകി ഞാന്*

    ചിറകിന്റെ തുമ്പിലോളിപ്പിച്ച കുളിരുമായ്*
    എടനെഞ്ഞില്* പാടിയ പെണ്*കിളികള്*
    ഇണകളെ തേടി പറന്നുപോകും
    വാന ഗണികാലയങ്ങളില്* കൂടുതേടി

    എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്*
    ഓണപ്പുടവയ്ക്ക് തീ പിടിച്ചു
    വാടക വീടിന്റെ വാതില് വിറ്റു ഞാന്*
    വാടകയെല്ലാം കൊടുത്തുതീര്*ത്തു

    വേവാ പഴംതുണി കെട്ടിലെ ഓര്*മതന്*
    താഴും താക്കോലും തിരിച്ചെടുത്തു
    പുളികുടി കല്യാണനാള് പുലര്*ന്നപ്പോ
    കടിഞ്ഞൂല്* കിനാവില്* ഉറുംബ്* എരിച്ചു

    മുറ്റത്തു ഞാന്* നട്ട കാഞ്ഞിരക്കൊമ്പത്ത്*
    കാക്കകള്* കുയിലിനു ശ്രാദ്ധമൂട്ടി
    ചിത്രകൂടങ്ങള്* ഉടഞ്ഞു മഴ ചാറി
    മീനാരമൊക്കെ തകര്*ന്നു


    വേദനയാണെനിക്കിഷ്ട്ടം
    പതിവായി കരയാതിരിക്കുന്ന കഷ്ടം
    നോവിന്റെ വീഥിയില്* ഏകനായ്* പോകുവാന്*
    നോയംബെടുത്തു സഹര്*ഷം..
    Last edited by sherlyk; 07-30-2010 at 03:41 PM.

  7. #7
    Join Date
    Nov 2009
    Posts
    76,596

    Default

    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*.. എന്തിനു നീയെന്നെ വിട്ടകന്നു.. എവിടെയോ പോയ്മറഞ്ഞു.. ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*.. എന്തിനു നീയെന്നെ വിട്ടയച്ചു.. അകലാന്* അനുവദിച്ചു..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    സ്നേഹിച്ചിരുന്നെങ്കില്*..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    എല്ലാം സഹിച്ചു നീ.. എന്തേ..
    ദൂരെ മാറിയകന്നു നിന്നു..
    മൌനമായ്.. മാറിയകന്നു നിന്നു..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    എല്ലാം അറിഞ്ഞു നീ.. എന്തേ..
    എന്നെ മാടിവിളിച്ചില്ലാ*..
    ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    സ്നേഹിച്ചിരുന്നെങ്കില്*...
    അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്*
    ഞാന്* അകലാതിരുന്നേനെ..
    ഒരുനാളും അകലാതിരുന്നേനെ..
    നിന്* അരികില്* തലചായ്ച്ചുറഞ്ഞിയേനെ..
    ആ മാറിന്* ചൂടെറ്റുണര്*ന്നേനെ..
    ആ ഹൃദയത്തിന്* സപ്ന്ദമായ് മാറിയേനെ..
    ഞാന്* അരുതേ പറഞ്ഞില്ലയെങ്കിലും.. എന്തേ..
    അരികില്* നീ വന്നില്ലാ..
    മടിയില്* തലചായ്ച്ചുറങ്ങിയില്ലാ..
    എന്* മാറിന്* ചൂടെറ്റുണര്*ന്നീല്ലാ..
    എന്* ഹൃദയത്തിന്* സപ്ന്ദനമായ് മാറിയില്ലാ..
    നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    സ്നേഹിച്ചിരുന്നെങ്കില്*...
    സ്വന്തം സ്വപ്*നമായ് മാറും വിധിയുടെ
    കളിയരങ്ങല്ലേ ജീവിതം..
    അന്നു ഞാന്* പാടിയ പാട്ടിന്**റെ പല്ലവി
    അറിയാതെ ഞാനിന്നോര്*ത്തു പോയി..
    “നിനക്കായ് തോഴാ പുനര്*ജനിക്കാം..
    ഇനിയും ജന്മങ്ങള്* ഒന്നു ചേരാം..”
    സ്വന്തം സ്വപ്*നമായ് മാറും വിധിയുടെ
    കളിയരങ്ങല്ലേ ജീവിതം..
    അന്നു ഞാന്* പാടിയ പാട്ടിന്**റെ പല്ലവി
    അറിയാതെ ഞാനിന്നോര്*ത്തു പോയി..
    “നിനക്കായ് തോഴി പുനര്*ജനിക്കാം..
    ഇനിയും ജന്മങ്ങള്* ഒന്നു ചേരാം.”
    ഇത്രമേല്* എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്*..
    സ്നേഹിച്ചിരുന്നെങ്കില്*..



Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •