Results 1 to 10 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default

    എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..
    പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..
    എന്നെ പാതി വഴിയെ തനിച്ചാക്കരുത്...കാരണം കരയാന് എനിക്ക് ഇഷ്ടമല്ല...

    എന്*റെ മുന്നില് നടക്കരുത്..

    ഞാന് പിന്തുടര്*നെന്നു വരില്ല...
    എന്*റെ പിന്നില് വരരുത്..

    ഞാന് നയിച്ചെന്നു വരില്ല....
    പറ്റുമെങ്കില് അല്പ ദൂരം നമുക്കൊരുമിച്ചു നടക്കാം,
    സുഹൃത്തുക്കളായി..........

    ഞാന് എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു.
    എന്നില് എന്തെങ്കിലും നല്ല ഗുണങ്ങള് കാണുന്നുവെങ്കില്

    അതെനിക്ക് പകര്**ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്

    നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്

    കാണുന്നുവെങ്കില് അത് എന്റേതു മാത്രമാണ്.

    പുലരികള് ഇനിയും പിറന്നേക്കാം

    ,വാനമ്പാടികള് ഇനിയും പാടിയേക്കാം,

    എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്...

    നിങ്ങളുടെ മനസ്സിലോരു മിന്നുവെട്ടം പകരാന്.....


  2. #2
    Join Date
    Nov 2009
    Posts
    76,596

    Default



    വിടപറയുകയാണിനി,യിതുപോലെ
    തഴുകുകില്ലൊരു സന്ധ്യയും നമ്മളെ
    വിടരുകില്ല പുലരി നമുക്കായി-
    യുരുവിടില്ല ഗായത്രി തന്* സാന്ത്വനം


    പ്രണയ സോപാനമോരോന്നിലും
    നിണ്റ്റെ പദസരോജം വിടരില്ലിനിമുതല്*
    അരുമയോടെ ഞാന്* കാത്തിരിക്കാറുള്ള
    കൊലുസ്സിനീണവും കേള്*ക്കില്ലൊരിക്കിലും



    തിരി തെളിയില്ല കല്*വിളക്കില്*,
    കാവു- തീണ്ടിയെത്തില്ലൊരു കിളിപ്പൈതലും
    കാട്ടു പാതയില്* പൂക്കില്ല മന്ദാര-
    മലരുകള്* നിണ്റ്റെ അളകത്തിലണിയുവാന്*


    അധരമിനിമേല്* തുടിക്കില്ല, കറുകകള്*
    മഞ്ഞു തുള്ളിയെ മാറോടണയ്ക്കില്ല,
    വിരലുകള്* നീട്ടിയെഴുതില്ല പൊടിമണല്*-
    ത്തരിയിലര്*ത്ഥമില്ലാത്തതാം വാക്കുകള്*



    ഒരു തലോടല്* കൊതിച്ചു തൊട്ടാവാടി
    സിര നിറച്ചു സ്നേഹം കാത്തു വെക്കില്ല
    കരള്* മുറിഞ്ഞു പാടും മുളങ്കാട്ടിന്നു-
    ചരണവരിശകളാകില്ല നീയിനി



    ആറ്റുവക്കിലെ ഞാവല്*പ്പഴച്ചില്ല-
    ചൂണ്ടി വാശി തന്* വാളെടുക്കില്ല നീ
    മുല്ലവള്ളിക്കു നീര്* കോരുവാനുള്ള
    മണ്*കുടത്തിനായ്* ശണ്ഠയും കൂടില്ല.



    അരുവിയില്* വീണുടഞ്ഞ വളപ്പൊട്ടു
    നിധി കണക്കെ ഹൃദയത്തില്* സൂക്ഷിക്കില്ല,
    ശംഖുമാല കൊരുത്തു ചന്ദ്രക്കല-
    ത്താലി തീര്*ത്തു പൊതിഞ്ഞു വെക്കില്ലിനി..



  3. #3
    Join Date
    Nov 2009
    Posts
    76,596

    Default

    സൌഹൃദം പലതരത്തിലാണ്. ചിലര്*ക്ക് ഒരുപാട് പേര്* സുഹൃത്തുക്കളായി ഉണ്ടാകും. ചിലര്*ക്ക് വിരലില്* എണ്ണവുന്ന വളരെ ചുരുക്കം ചിലര്* മാത്രം. എന്നാല്*, മറ്റു ചില സൌഹൃദങ്ങള്* ഇതില്* നിന്നെല്ലാം വ്യത്യസ്തമാണ്. ഒരുപാട് സുഹൃത്തുക്കള്*, എന്നാല്* ഇതില്* തന്നെ വിരലിലെണ്ണാവുന്ന ചുരുക്കം ചിലര്* മാത്രമായിരിക്കും അവരുടെ അടുത്ത സുഹൃത്തുക്കള്*. സൌഹൃദങ്ങള്* സുകൃതങ്ങളാണ്, പുണ്യമാണ്.

    നമ്മുടെ കറകളഞ്ഞ മാനസികാരോഗ്യത്തിന് ദൃഢതയുള്ള സൌഹൃദങ്ങള്* ആവശ്യമാണ്. ചിലപ്പോള്* അത്യാവശ്യവും. ജീവിതത്തിന്*റെ ചില നിമിഷങ്ങളില്* ഒന്നു തളര്*ന്നു പോകുമ്പോള്* ‘സാരമില്ലടേ’ എന്ന ഏറ്റവും അടുത്ത സുഹൃത്തിന്*റെ സാന്ത്വനവചനമായിരിക്കും നമുക്ക് കരുത്താകുക. ആരുമില്ലെന്ന് കരുതിയിരിക്കുമ്പോള്* ‘എന്താടാ, എന്തു പറ്റി?’ എന്ന ചോദ്യം മനസ്സിലേക്ക് കടത്തിവിടുന്ന കുളിര്*മ്മ അവര്*ണ്ണനീയമാണ്. സൌഹൃദക്കൂട്ടങ്ങളില്* ദൂരങ്ങളെ പരിഗണിക്കാതെ ഓടിയെത്തുന്ന, കമ്പനിയില്* വഴക്കുണ്ടാക്കി അവധി എടുത്ത് പാഞ്ഞുവരുന്ന ഒരു സുഹൃത്തെങ്കിലും നിങ്ങള്*ക്ക് ഉണ്ടോ? ഉണ്ടെങ്കില്* നിങ്ങള്* ഭാഗ്യവാന്മാരാണ്.

    സൌഹൃദത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോള്* തന്നെ അതിന്*റെ വിലയെക്കുറിച്ചും വിലമതിക്കാന്* കഴിയില്ല എന്നതിനെക്കുറിച്ചുമാണ് പറഞ്ഞത്. മനസ്സിനോട് ചേര്*ന്നു നില്ക്കുന്നവര്*, തളര്*ന്നു വീഴുമ്പോഴും താങ്ങായി എത്തുന്നവര്*, നഷ്ടങ്ങള്* നോക്കാതെ ഒപ്പം നില്ക്കുന്നവര്*...ഇവരെല്ലാം നമുക്ക് തരുന്ന മാനസികോന്മേഷം ചില്ലറയല്ല. തെറ്റ് കാണുമ്പോള്* തിരുത്താന്* ശക്തമായ, ജീവിതത്തില്* നല്ലത് സംഭവിക്കുമ്പോള്* മനസ്സു തുറന്ന് നമ്മെ അനുഗ്രഹിച്ച് ആശീര്*വദിക്കുന്ന സുഹൃത്തുക്കള്* തന്നെയാണ് നമ്മുടെ ജീവിതത്തിന് ബലം നല്കുന്നത്.
    നമ്മള്* നല്ല സുഹൃത്താകുമ്പോള്* മാത്രമാണ് നമുക്കും നല്ല സുഹൃത്തുക്കളെ ലഭിക്കുക. ആത്മാവിനോ*ട് ചേര്*ന്ന് നില്ക്കുന്ന സൌഹൃദങ്ങള്* നമ്മുടെ ജീവിതത്തില്* വിരലിലെണ്ണാവുന്നത് മാത്രമായിരിക്കും. എല്ലാം പറയുന്ന, എന്തും പറയാവുന്ന നമ്മുടെ ഹൃദയം പൊട്ടിച്ച് അകത്തു കയറിയ വളരെ ചുരുക്കം ചിലര്* നമുക്കുണ്ടാകും. അവര്* ഒരിക്കല്* പോലും നമ്മളെയോ നമ്മള്* ഒരിക്കല്* പോലും അവരെയോ വേദനിപ്പിക്കില്ല, കാരണം അത്തരം സൌഹൃദങ്ങള്* അത്രയധികം ‘അണ്ടര്*സ്റ്റുഡ്’ ആയിരിക്കും.

    എന്നാല്*, ഹൃദയ കവാടത്തിന്*റെ ഷെല്ലിന് പുറത്ത് നമ്മള്* നല്കുന്ന ചില സൌഹൃദങ്ങളുണ്ട്. നമുക്ക് ചില സൌഹൃദങ്ങള്* അങ്ങനെ ലഭിക്കാറുണ്ട്. ഇവിടെയാണ് ഓരോ സുഹൃത്തും ഒരു മാണിക്യമാണെന്ന് തിരിച്ചറിയേണ്ടത്. നമ്മള്* തീര്*ത്തും ഒറ്റപ്പെട്ടെന്ന് തോന്നുമ്പോള്* അല്ലെങ്കില്* കൂടുതല്* കൂട്ടുകാര്* ആരുമില്ലാതിരിക്കുമ്പോള്* നമുക്ക് സൌഹൃദത്തിന്*റെ തണല്* തരുന്ന കൂട്ടുകാര്*. അവരെ വജ്രം പോലെ കാത്തുവെയ്ക്കാന്* നിങ്ങള്*ക്ക് കഴിയുന്നില്ലെങ്കില്* അത് ചിലപ്പോള്* അതിഭീകര നഷ്ടങ്ങളുടെ പട്ടികയിലേക്ക് ഉള്*പ്പെടുത്തേണ്ടി വരും. സൌഹൃദത്തിന്*റെ മൂല്യവും വിലയുമറിയാവുന്ന ഒരു സുഹൃത്ത്, അത് ആണാകട്ടെ പെണ്ണാകട്ടെ, നിങ്ങള്* അവരെ നഷ്ടപ്പെടുത്തുമ്പോള്* നഷ്ടം അവര്*ക്കല്ല, നിങ്ങള്*ക്ക് തന്നെയായിരിക്കും.



    ഇത്തരം സൌഹൃദങ്ങള്* പല തരത്തിലാണ് നഷ്ടപ്പെടുത്തുന്നത്. സുഹൃത്തിനെക്കുറിച്ച് ചില നുണക്കഥകള്* പറഞ്ഞ് (ഇത് തമാശയ്ക്ക് പറയുന്നതാണെന്നാണ് ഇത്തരക്കാരുടെ പക്ഷം) അയാളുടെ ഹൃദയം കത്തി കൊണ്ട് മുറിക്കുന്നതിലും കഷ്ടമായിട്ടായിരിക്കും ഇത്തരക്കാര്* മുറിച്ചു വെയ്ക്കുക. ഒരു നുണക്കഥ പറയുമ്പോഴേക്കും തകരുന്നതാണോ ഇയാളുടെ മനസ്സെന്ന് നിങ്ങള്* ചോദിച്ചേക്കാം. പക്ഷേ, നുണക്കഥ അയാളുടെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചാലോ? എറിഞ്ഞ കല്ല് തിരിച്ചെടുക്കാം, പക്ഷേ പറഞ്ഞ വാക്ക് അങ്ങനെയല്ലല്ലോ? ഇങ്ങനെ വേദനിപ്പിക്കുന്നവരുമായി പിന്നെ ആരെങ്കിലും സൌഹൃദത്തിന് പോകുമോ?

    ശരീരത്തില്* ഏല്പിക്കുന്ന മുറിവ് കാലം മായ്ക്കുമെന്നാണ്. എന്നാല്*, വാക്ക് കൊണ്ട് ഒരാളുടെ മനസ്സില്* ഏല്പിക്കുന്ന മുറിവ് കാലം അസ്തമിച്ചാലും മാഞ്ഞെന്ന് വരില്ല. ഫലമോ, നിങ്ങളുടെ ജീവിതത്തില്* നിങ്ങള്*ക്ക് നഷ്ടമാകുന്നത് തെളിമയുള്ള വിശ്വാസ്യതയുള്ള ഒരു സുഹൃത്തിനെ ആയിരിക്കും, സൌഹൃദം ആയിരിക്കും. ഈ സൌഹൃദവാരത്തില്* സുഹൃത്തുക്കളുടെ വില നിങ്ങള്*ക്ക് മനസ്സിലാക്കാന്* കഴിയട്ടെ. അബദ്ധവശാല്*പ്പോലും ഒരു കൂട്ടുകാരനും കൂട്ടുകാരിയും നിങ്ങള്*ക്ക് നഷ്ടമാകാതിരിക്കട്ടെ. നിങ്ങളുടെ സൌഹൃദം വിലപ്പെട്ടതാണ്. അത് അര്*ഹതപ്പെട്ടവര്*ക്ക് മാത്രം നല്കുക.




  4. #4
    Join Date
    Nov 2009
    Posts
    76,596

    Default 'സ്നേഹം

    എനിക്ക് നീ തന്നൊരീ കൂട്ടിനു
    ഞാന് എന്നെ നല്*കുന്നു കൂട്ടുകാരാ
    ഓര്*മ്മയുടെ ഊടുവഴികളില് എന്നും-
    കൂട്ടായി വന്ന പ്രിയകൂട്ടുകാരാ

    നീളുന്ന വഴികളില് എന് മുന്നില് എന്നും-
    നിഴലായ് നിലാവായ് നീ നടന്നു
    ഒരു വാക്ക് ഞാന് പറഞ്ഞില്ല എങ്കിലും-
    അന്നു നിയെന്നെ തിരിച്ചറിഞ്ഞു

    ഈ ഹ്രസ്വയത്രകള് പലവഴി എങ്കിലും-
    പിരിയില്ല നിന്നെ ഞാന് കൂട്ടുകാരാ
    രണ്ടക്ഷരം ഞാന് നിനക്കായി നല്*കുന്നു-
    'സ്നേഹം' എന്നൊരൊറ്റ വാക്ക്

  5. #5
    Join Date
    Nov 2009
    Posts
    76,596

    Default



    പ്രിയപ്പെട്ട കുട്ടുകാരി മറക്കാന്* നീ പറഞു
    പക്ഷെ എനിക്ക് കഴിയുന്നില്ല ,
    എന്*റെ പ്രതിക്ഷകള്* എല്ലാം തെറ്റിയിരിക്കുന്നു ... എന്നാണ്

    എന്*റെ പ്രതീക്ഷയും കണക്കുകൂട്ടലുകളും തെറ്റാതിരുന്നിട്ടുള്ളത് .............. എങ്കിലും വേദന തോന്നിയില്ല ആശിച്ചാലല്ലെ നിരാശയുണ്ടാകു .. ഞാന്* ഇപ്പൊള്* ഒറ്റപ്പെടലിന്*റെ ഗൃഹാതുരത്വം അനുഭവിക്കുകയാണ്
    എന്*റെ സ്വപ്ന ലൊകത്തെ നിലാവായിരുന്നു നീ ..

    പറഞിട്ടും പറഞിട്ടും തീരാത്ത് വാക്കുകളില്* സ്നേഹമെന്ന വികാരം ഒളിപ്പിച്ചു വെച്ച് നീ എന്നെ മൊഹിപ്പിക്കാന്* പഠിപ്പീച്ചു ..... അരളിമരത്തിലെ ശലഭക്കൂടുകാട്ടി കാട്ടി നീ എന്*റെ സ്വപ്നങള്*ക്ക് പൊട്ടിവിടരാത്ത ശലഭക്കൂട്ടിലെ മ്നോഹരമായ പൂമ്പാറ്റയുടെ നിറങള്* പകരുമ്പൊള്* ഏതോ നിര്*വൃതിയില്* അലിയുമായിരുന്നു ഞാന്* . സ്വപ്നം കാണാന്* എന്നെ പഠിപ്പിച്ച നിനക്ക് എന്*റെ ഹ്രീദയം നിറഞ നന്ദി....... പക്ഷെ ഇപ്പൊള്* എന്*റെ സ്വപ്നങള്*ക്ക് നിറങള്* നഷ്ടപ്പെടുന്നത് ഞാന്* അറിയുന്നു ...

    കൊഴിഞു പൊകുന്ന മയിപ്പീലിത്തുണ്ട് പോലെ എന്*റെ സ്വപ്നവും കൊഴിഞു പൊവുകയാണ് .. നീലക്കുറിഞികള്* പൂവിടാത്ത താഴ്വരയിലെ ഏകാന്തതയില്* നിന്നാണ് ഞാനിത് കുറിക്കുന്നത്... നീ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു ... ആശ്വസിപ്പിച്ചിരുന്നു... സ്നേഹം കൊണ്ടും ശാസനകൊണ്ടും...
    പൊലിഞുപൊയ ഒരു നക്ഷത്രത്തിളക്കമായി ഞാന്* നിന്നെ മറക്കട്ടെ കൊഴിയുന്ന ഇന്നലെകളെക്കുറിച്ച് ഓര്*ക്കാതെ , വിടരുന്ന നാളകളിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ പറക്കുന്ന നിനക്ക് സര്*വ്വമംഗളങളും നേര്*ന്നുകൊണ്ട് ...
    നിന്*റെമാത്രം.....

  6. #6
    Join Date
    Nov 2009
    Posts
    76,596

    Default

    ഒരു കടലോളം സ്നേഹവുമായ് നീ നിന്നിട്ടും ഒരു കുന്നിക്കുരുവോളം പോലും തിരികെ തരാന്* എനിക്കായില്ല കാരണം നിന്റെ സ്നേഹം ഞാനറിഞ്ഞിരുന്നില്ല

    ദൂരെയാണെങ്കിലും നീ എന്റെ ഓര്*മകളില്* തെളിഞ്ഞു നില്*ക്കുന്നു ....:
    എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും നിന്*റെ അരികില്* ഞാന്* ഉണ്ടാവും.. ഒരു ഇളം തെന്നല്* പോലെ നിന്നെ ഞാന്* തഴുകി കൊണ്ടിരിക്കും. "

    ഞാന്* ഒന്ന് കൊതിച്ചു പോയി...വീണ്ടും ആ പഴയ ഓര്*മകളില്* മുഴുകി ജീവിക്കാന്*. അതിലൂടെ നിന്നെ വീണ്ടും ഒന്നും കൂടി കാണുവാന്* . അന്നൊരിക്കല്* നീ എന്*റെ മുന്നില്* വന്നു നിന്നപ്പോള്*. നീ എന്നെ നോക്കി ചിരിച്ചപ്പോള്* അറിഞ്ഞില്ല ഒന്നും. ഒടുവില്* പിരിയുന്ന നിമിഷത്തില്* വീണ്ടും കാണുമോ? എന്നു ഒരു ചോദ്യം പോലെ നീ എന്നെ നോക്കിയതും. ആ നോട്ടം കണ്ടു എന്*റെ മനസ്സില്* നിന്*റെ സ്നേഹത്തിന്*റെ നോവ്* അറിഞ്ഞതും. ഇന്നും അതൊരു തീരാ നഷ്ടം ആയി മാറുന്നതും ഞാന്* അറിയുന്നു. എന്ത് കൊണ്ട് എന്*റെ കണ്ണുകള്* നിറയുന്നത്* തടയാന്* കഴിയുന്നില്ല..........?

    പിരിയുന്ന നേരം എന്ത് കൊണ്ട് എനിക്ക് നിന്നോട് എന്*റെ സ്നേഹം പറയാന്* തോന്നിയില്ല? അന്ന് ഞാന്* നിന്*റെ അടുത്തു വന്നു അതു പറഞ്ഞിരുനെങ്കില്* ഇന്ന് ഞാന്* ഇങ്ങനെ കണ്ണുനീരോടെ??

  7. #7
    Join Date
    Nov 2009
    Posts
    76,596

    Default ഓണാശംസകള്*


    ഓണാശംസകള്*


    ചുളം വിളിച്ചെത്തിയ ചിങ്ങകാറ്റിനോടു കളി പറയുന്ന ആലിലകളും.
    ആമ്പല്*പ്പൂവിന്റെ കവിളില്* ഉമ്മ വയ്ക്കുന്ന ആവണി തിങ്കളും.
    വരാനിരിക്കുന്ന രാവിനെയോര്*ത്തു രാഗലോലയായ കുങ്കുമസന്ധ്യയും.

    പരിഭവകൊഞ്ചലുമായി കുണുങ്ങി ഓടുന്ന പുഴപ്പെണ്ണിന്റെ നെറുകയില്* നനുത്ത കൈവിരലാല്*
    തലോടുന്ന വര്*ഷമേഘങ്ങളും

    മരതകപട്ടിന്* മുലക്കച്ച കെട്ടിയ മാമലകളും
    തളിരില ചുണ്ടില്* നീലവാനം ഒളിപ്പിച്ച തുഷാരബിന്ദുക്കളും

    പൊന്* കസവു ഞൊറിഞ്ഞുടുത്ത പൊന്നോണതുമ്പികളും
    ഹരിനാമം ചൊല്ലുന്ന അമ്പലപ്രാവുകളും

    കുടമണി ആട്ടി ഓടുന്ന പയ്ക്കിടാവും
    വഴിയരികില്* കാത്തുനിന്ന തുമ്പകളും.ഓര്*മ്മകള്* വീണ്ടും ഊഞ്ഞലാടുകയാണു`.............

    സ്വപ്നങ്ങള്*ക്കു ചിറകുമുളച്ചെങ്കില്*.........
    അവയിലേറി പറക്കാന്* കഴിഞ്ഞെങ്കില്*...........

    പൊയ`പ്പോയി മറഞ്ഞ നല്ലോണക്കാലങ്ങള്* ഒരിക്കല്*ക്കൂടി വിരുന്നു വന്നെങ്കില്*.............
    എല്ലാ കൂട്ടുകാര്*ക്കും ഓണാശംസകള്








    Last edited by sherlyk; 08-23-2010 at 05:12 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •