Results 1 to 10 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default

    ഒരു കടലോളം സ്നേഹവുമായ് നീ നിന്നിട്ടും ഒരു കുന്നിക്കുരുവോളം പോലും തിരികെ തരാന്* എനിക്കായില്ല കാരണം നിന്റെ സ്നേഹം ഞാനറിഞ്ഞിരുന്നില്ല

    ദൂരെയാണെങ്കിലും നീ എന്റെ ഓര്*മകളില്* തെളിഞ്ഞു നില്*ക്കുന്നു ....:
    എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും നിന്*റെ അരികില്* ഞാന്* ഉണ്ടാവും.. ഒരു ഇളം തെന്നല്* പോലെ നിന്നെ ഞാന്* തഴുകി കൊണ്ടിരിക്കും. "

    ഞാന്* ഒന്ന് കൊതിച്ചു പോയി...വീണ്ടും ആ പഴയ ഓര്*മകളില്* മുഴുകി ജീവിക്കാന്*. അതിലൂടെ നിന്നെ വീണ്ടും ഒന്നും കൂടി കാണുവാന്* . അന്നൊരിക്കല്* നീ എന്*റെ മുന്നില്* വന്നു നിന്നപ്പോള്*. നീ എന്നെ നോക്കി ചിരിച്ചപ്പോള്* അറിഞ്ഞില്ല ഒന്നും. ഒടുവില്* പിരിയുന്ന നിമിഷത്തില്* വീണ്ടും കാണുമോ? എന്നു ഒരു ചോദ്യം പോലെ നീ എന്നെ നോക്കിയതും. ആ നോട്ടം കണ്ടു എന്*റെ മനസ്സില്* നിന്*റെ സ്നേഹത്തിന്*റെ നോവ്* അറിഞ്ഞതും. ഇന്നും അതൊരു തീരാ നഷ്ടം ആയി മാറുന്നതും ഞാന്* അറിയുന്നു. എന്ത് കൊണ്ട് എന്*റെ കണ്ണുകള്* നിറയുന്നത്* തടയാന്* കഴിയുന്നില്ല..........?

    പിരിയുന്ന നേരം എന്ത് കൊണ്ട് എനിക്ക് നിന്നോട് എന്*റെ സ്നേഹം പറയാന്* തോന്നിയില്ല? അന്ന് ഞാന്* നിന്*റെ അടുത്തു വന്നു അതു പറഞ്ഞിരുനെങ്കില്* ഇന്ന് ഞാന്* ഇങ്ങനെ കണ്ണുനീരോടെ??

  2. #2
    Join Date
    Nov 2009
    Posts
    76,596

    Default ഓണാശംസകള്*


    ഓണാശംസകള്*


    ചുളം വിളിച്ചെത്തിയ ചിങ്ങകാറ്റിനോടു കളി പറയുന്ന ആലിലകളും.
    ആമ്പല്*പ്പൂവിന്റെ കവിളില്* ഉമ്മ വയ്ക്കുന്ന ആവണി തിങ്കളും.
    വരാനിരിക്കുന്ന രാവിനെയോര്*ത്തു രാഗലോലയായ കുങ്കുമസന്ധ്യയും.

    പരിഭവകൊഞ്ചലുമായി കുണുങ്ങി ഓടുന്ന പുഴപ്പെണ്ണിന്റെ നെറുകയില്* നനുത്ത കൈവിരലാല്*
    തലോടുന്ന വര്*ഷമേഘങ്ങളും

    മരതകപട്ടിന്* മുലക്കച്ച കെട്ടിയ മാമലകളും
    തളിരില ചുണ്ടില്* നീലവാനം ഒളിപ്പിച്ച തുഷാരബിന്ദുക്കളും

    പൊന്* കസവു ഞൊറിഞ്ഞുടുത്ത പൊന്നോണതുമ്പികളും
    ഹരിനാമം ചൊല്ലുന്ന അമ്പലപ്രാവുകളും

    കുടമണി ആട്ടി ഓടുന്ന പയ്ക്കിടാവും
    വഴിയരികില്* കാത്തുനിന്ന തുമ്പകളും.ഓര്*മ്മകള്* വീണ്ടും ഊഞ്ഞലാടുകയാണു`.............

    സ്വപ്നങ്ങള്*ക്കു ചിറകുമുളച്ചെങ്കില്*.........
    അവയിലേറി പറക്കാന്* കഴിഞ്ഞെങ്കില്*...........

    പൊയ`പ്പോയി മറഞ്ഞ നല്ലോണക്കാലങ്ങള്* ഒരിക്കല്*ക്കൂടി വിരുന്നു വന്നെങ്കില്*.............
    എല്ലാ കൂട്ടുകാര്*ക്കും ഓണാശംസകള്








    Last edited by sherlyk; 08-23-2010 at 05:12 AM.

  3. #3
    Join Date
    Nov 2009
    Posts
    76,596

    Default

    എന്* മനമതില്* കാര്*മേഘം കൂടുകെട്ടി……..
    മിഴികളില്* നീര്*മണിയൂര്*ന്നിറങ്ങീ…..
    നിദ്രയോ എന്നെവിട്ടകന്നു പോയി……
    പിന്നെപ്പോഴോ പുലര്*കാല രശ്മികള്* വന്നെന്നെ
    കനിവോടെ മെല്ലെ തഴുകിയപ്പോള്*……
    കണ്ണുകള്* മെല്ലെ തുറന്നു ഞാന്* നോക്കവേ
    മൃദുവായ് മനമിതെന്നോടു ചൊല്ലി
    എരിയുന്ന കനലിന്റെ നെഞ്ചിലേക്കൊരു
    കുഞ്ഞുമഴയായി മെല്ലെ നീ പെയ്തിറങ്ങൂ………

    എന്*റെ പുഞ്ചിരിക്കു പിന്നിലെ
    ദുഃഖം കാണാന്* കഴിയുന്നവന്*
    എന്*റെ മൌനത്തില്* ഒളിഞ്ഞിരിക്കുന്ന
    വാക്കുകളെ കണ്ടെത്തുന്നവന്*

    എന്*റെ കോപത്തിനുള്ളിലെ
    സ്നേഹം കണ്ടെത്തുന്നവന്*
    അവനെ ഞാന്* വിശ്വസിക്കുന്നു
    സ്നേഹിക്കുന്നു കാരണം
    അവനാണ്* എന്*റെ യഥാര്*ത്ഥ കൂട്ടുകാരന്

  4. #4
    Join Date
    Nov 2009
    Posts
    76,596

    Default


    ഇതായിരുന്നു എന്റെ ലോകം
    ഇരുട്ടിനെ പ്രണയിച്ചും .
    മൌനത്തില്* അലിഞ്ഞും
    സ്വയം വേദനിച്ചും പിന്നീടൊരുനാള്*

    തുറന്നിട്ട ജാലകത്തിനരികില്*
    ഒരു മഴകാത്തു ഞാനും ഇരുന്നിരുന്നു
    നിന്റെ സ്വപ്*നങ്ങള്* പുഴയായ്
    ഒഴുകുന്നതും കാത്തു

    നിന്റെ ചിത്രങ്ങള്*ക്ക് നിറം ചാലിച്ചു.
    ഇന്ന് ഒരു വിതുമ്പലോടെ എന്നോട്
    നീ യാത്ര ചൊല്ലുമ്പോള്*.
    ഞാന്* മടങ്ങുന്നു


  5. #5
    Join Date
    Nov 2009
    Posts
    76,596

    Default

    വലയില്* വീണ കിളികളാണ്....പനചൂരന്റെ അതി മനോഹരമായ ഒരു കവിത.
    വലയില്* വീണ കിളികളാണ് നാം
    ചിറകോടിഞ്ഞരിണകളാണ് നാം
    വഴിവിളക്ക്* കണ്ന്നുചിമ്മുമീ
    വഴിവിളക്ക്* നമ്മള്* പാടണം

    വെയിലെരിഞ്ഞ വയലിലാണ് നാം
    കൊയ്ത്ത്* പാട്ട് കേട്ട് പടവേ
    ഞാനോടിച്ച കതിര് പങ്കിടാം
    കുടനഞ്ഞ പെണ്കിടവ് നീ

    ചാഞ്ഞ കൊംബിലാണ് ശാരികെ
    ഊയലാടി പാട്ട് പാടി നീ
    നിന്*റെ ചിറകിന്* ചൂട് തേടി ഞാന്*
    ചിറകടിച്ച ചകിത കാമുകന്*

    വാനിപചരക്ക് നമ്മളീ
    തെരുവില്* നമ്മള്* വഴിപിരീയുവോര്*
    വേടന്* എന്നെ വിട്ടിടുമ്പോള്* നീ
    വേദനിച്ചു ചിരകൊടിക്കൊലാ

    നിന്നെ വാങ്ങും എതോരുവനും
    ധന്യനാകും എന്റെ ഓമനേ
    എന്റെ കൂട്ടില്* എന്നും ഏകാനായ്
    നിന്നെ ഓര്*ത്തു പാട്ട് പാടും ഞാന്*

    എന്നും എന്നും എന്*റെ നെഞ്ചകം
    കൊന്ച്ചും മൊഴിയില്* നിന്നെ ഓര്*ത്തിടും
    വില പറഞ്ഞു വാങ്ങിടുന്നിത
    എന്*റെ കൂട് ഒരുത്തന്* ഇന്നിതാ

    തലയറഞ്ഞു ചത്ത്* ഞാന്* വരും
    നിന്*റെ പാട്ടു കേള്*ക്കുവനുയിര്*
    കൂട് വിട്ടു കൂട് പയുമെന്*
    മോഹം ആര് കൂട്ടിലക്കിടും

  6. #6
    Join Date
    Nov 2009
    Posts
    76,596

    Default

    നീ എനിക്കായി മാത്രം സൂക്ഷിച്ചുവച്ച ആ പ്രണയത്തിന് ഇന്നെന്തു പറ്റീ ?! എന്നാണ് നിനക്ക് എന്റെ പ്രണയത്തിന് സുഗന്ധം പോരാ എന്ന്തോന്നിത്തുടങ്ങിയത്?ഞാനും നീയും എന്ന ദ്വന്തമില്ല , നമ്മള്* എന്ന എകത്വമേയുള്ളൂ എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ...എന്നിട്ടും നീ എന്തിനായിരുന്നു നിന്റെ ഹൃദയത്തില്* നിന്നും എന്നെ അടര്*ത്തി മാറ്റിയത്?
    എന്റെ ഉള്ളൊന്നു പിടഞ്ഞാല്* , കരളൊന്നു കലങ്ങിയാല്* നിന്റെതും പിടഞ്ഞിരുന്നു ....കലങ്ങിയിരുന്നു....എന്നിട്ടും ഇന്നെന്റെ ഒച്ചയില്ലാ കരച്ചില്*പോലും എന്തേ നീ അറിയുന്നില്ല ! എന്റെ ഓരോ നിനവുകളും പറയാതെ തന്നെ നീ അറിഞ്ഞിരുന്നു , ഇന്നോ ...എന്റെ ഹൃദയം കീറിപറിഞ്ഞു ചോരയൊലിപ്പിക്കുമ്പോഴും നീ എങ്ങോ ഇരിക്കുന്ന മറ്റേതോ ഹൃദയത്തെ തേടി അലയുന്നൂ !! ഒന്ന് പറഞ്ഞു തരൂ ...ഞാനെങ്ങിനെയാണ് നിനക്ക് ആരുമല്ലാതായത് ??

  7. #7
    Join Date
    Nov 2009
    Posts
    76,596

    Default

    നീലവാനിന്* മിഴിയിണയില്*
    നീരണിഞ്ഞ നിശീഥിനിയില്*
    കാറ്റിന്* തന്തികളില്* ..
    കാതരമൊരുഗാനം...
    ആതിരയില്* കുളിരണിയും
    നീഥിനിതന്* മോഹങ്ങള്*

    രാവിന്* മേടയില്* കുയിലുണരും
    വിഷാദഗാനം വീണുടയും
    പാലപ്പൂവിന്* മണമുതിരും
    നിലാവിലിന്നും മദമൊഴുകും
    പാരിജാതം പൂത്തുവോ?
    പാതിരാപ്പൂക്കള്* ചിരിച്ചുവോ?


    വാനിന്നിതളില്* നിറമണിയും
    പരാഗമുറങ്ങും പൂവിരിയും
    ഈറന്മിഴികള്* കാത്തിരിയ്ക്കും-ഒരു-
    നോവുപടര്*ത്തും മോഹവുമായ്
    താരഹാരം മാഞ്ഞുവോ?
    തേങ്ങലുള്ളില്* ഉറങ്ങിയോ?

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •