Results 1 to 10 of 106

Thread: പനിനീര്* പൂവിന്*റെ പ്രണയം .......

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default

    നീ എനിക്കായി മാത്രം സൂക്ഷിച്ചുവച്ച ആ പ്രണയത്തിന് ഇന്നെന്തു പറ്റീ ?! എന്നാണ് നിനക്ക് എന്റെ പ്രണയത്തിന് സുഗന്ധം പോരാ എന്ന്തോന്നിത്തുടങ്ങിയത്?ഞാനും നീയും എന്ന ദ്വന്തമില്ല , നമ്മള്* എന്ന എകത്വമേയുള്ളൂ എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ...എന്നിട്ടും നീ എന്തിനായിരുന്നു നിന്റെ ഹൃദയത്തില്* നിന്നും എന്നെ അടര്*ത്തി മാറ്റിയത്?
    എന്റെ ഉള്ളൊന്നു പിടഞ്ഞാല്* , കരളൊന്നു കലങ്ങിയാല്* നിന്റെതും പിടഞ്ഞിരുന്നു ....കലങ്ങിയിരുന്നു....എന്നിട്ടും ഇന്നെന്റെ ഒച്ചയില്ലാ കരച്ചില്*പോലും എന്തേ നീ അറിയുന്നില്ല ! എന്റെ ഓരോ നിനവുകളും പറയാതെ തന്നെ നീ അറിഞ്ഞിരുന്നു , ഇന്നോ ...എന്റെ ഹൃദയം കീറിപറിഞ്ഞു ചോരയൊലിപ്പിക്കുമ്പോഴും നീ എങ്ങോ ഇരിക്കുന്ന മറ്റേതോ ഹൃദയത്തെ തേടി അലയുന്നൂ !! ഒന്ന് പറഞ്ഞു തരൂ ...ഞാനെങ്ങിനെയാണ് നിനക്ക് ആരുമല്ലാതായത് ??

  2. #2
    Join Date
    Nov 2009
    Posts
    76,596

    Default

    നീലവാനിന്* മിഴിയിണയില്*
    നീരണിഞ്ഞ നിശീഥിനിയില്*
    കാറ്റിന്* തന്തികളില്* ..
    കാതരമൊരുഗാനം...
    ആതിരയില്* കുളിരണിയും
    നീഥിനിതന്* മോഹങ്ങള്*

    രാവിന്* മേടയില്* കുയിലുണരും
    വിഷാദഗാനം വീണുടയും
    പാലപ്പൂവിന്* മണമുതിരും
    നിലാവിലിന്നും മദമൊഴുകും
    പാരിജാതം പൂത്തുവോ?
    പാതിരാപ്പൂക്കള്* ചിരിച്ചുവോ?


    വാനിന്നിതളില്* നിറമണിയും
    പരാഗമുറങ്ങും പൂവിരിയും
    ഈറന്മിഴികള്* കാത്തിരിയ്ക്കും-ഒരു-
    നോവുപടര്*ത്തും മോഹവുമായ്
    താരഹാരം മാഞ്ഞുവോ?
    തേങ്ങലുള്ളില്* ഉറങ്ങിയോ?

  3. #3
    Join Date
    Nov 2009
    Posts
    76,596

    Default

    മനസ്സിന്*റെ മണിച്ചെപ്പില്*
    നിറമുള്ള ഓര്*മ്മകള്* സമ്മാനിച്ച്
    വസന്തവും ശിശിരവും കടന്നുപോകുമ്പോള്**
    മായാത്ത ഓര്*മ്മകളും മങ്ങാത്ത സ്നേഹവും ബാക്കിയാകുന്നു...

    മോഹഭംഗങ്ങളുടെ ശവക്കോട്ടകള്*ക്കിടയില്*,
    നീലനിറത്തില്* വിരിഞ്ഞ
    ഉഷമലരികള്*ക്കെന്നും
    പുഞ്ചിരിയുടെ പൂക്കാലമാണെന്നോ...?
    അവയുടെ നിറംമങ്ങാത്ത ഓര്*മ്മകളില്*
    നിനക്കെന്നും ഒരായിരം പൂക്കാലങ്ങള്* നേര്*ന്നിടട്ടെ

    ഞാന്*...
    അങ്ങകലെ വിഷുപക്ഷിയുടെ ഗാനം കേള്*ക്കാതായിരിക്കുന്നു...
    ഇനി നീ എന്*റെ പൂക്കളം കാണുവാന്*വേണ്ടി,
    കൈകൊട്ടിക്കളിയ്ക്ക് കാതോര്*ക്കുക!
    നിനക്കവിടെ എന്*റെ ഓണനിലാവിനെ കാണാമോ?
    ഇടയില്* വന്നെത്തിയ ഈ സൌഹൃദദിനം
    എന്നും ഓര്*മ്മയില്* ഉണ്ടാവണമെന്നില്ലല്ലോ?
    എന്നെങ്കിലും നീ ഒന്നുതിരിഞ്ഞുനോക്കുമ്പോള്*അതുണ്ടാവില്ലെങ്കില് * കൂടി,
    ഇവിടെ ഈ പെയ്തൊഴിഞ്ഞ കര്*ക്കിടമേഘങ്ങള്*ക്കിടയില്*
    നിനക്കെന്നെ ഓര്*ത്തെടുക്കാന്* കഴിയുമോ...?
    പെയ്തൊഴിയുന്ന കര്*ക്കിടത്തെ സ്നേഹിക്കുമ്പോള്*...
    ഓര്*മ്മകളില്* തെളിയുന്ന ചിങ്ങനിലാവിനെ നോക്കി ചിരിതൂകുമ്പോള്*...

    നാട്ടുവഴിയിലൂടെ വെള്ളം തെറിപ്പിച്ച് നടക്കുമ്പോള്*...
    ചെമ്പിലക്കുമ്പില്* മഴവെള്ളം പളുങ്കുപെയ്യിക്കുമ്പോള്*..
    എല്ലാമെല്ലാം എനിക്കേറെ പറയുവാനുണ്ടായിരുന്നു...!
    കേള്*ക്കാന്* നിനക്കവിടെ തീരെയില്ലാത്ത സമയം,
    എനിക്കിന്നിവിടേറെ ബാക്കിയാകുന്നു...


  4. #4
    Join Date
    Nov 2009
    Posts
    76,596

    Default



    മഴ പെയ്തൊഴിയുന്ന പുലരികളില്*
    മാനത്ത്* തെളിയുന്ന മാരിവിലുപോലെ
    പുല്*നാമ്പുകളില്* ഊറികൂടുന്ന -
    പുലര്മാഞ്ഞു തുള്ളിപോലെ

    പനിനീര്* ദളങ്ങളില്* , അടരാതെ-
    തങ്ങുന്ന മഴതുള്ളിപോലെ
    ഏകാന്തതയില്* എവിടെനിന്നോ -
    ഒഴുകിയെത്തുന്ന പാട്ടിന്* ശകലം പോലെ

    എവിടെനിന്നോ എത്തി തഴുകി പിന്നെ-
    എവിടെയോ മറയുന്ന കാറ്റിന്*റെ കുളിരുപോലെ
    നിനക്ക് മാത്രമായോരെന്* പ്രണയം
    പ്രിയേ .. ഞാന്* നിന്നെ അറിയിക്കട്ടെ

    ആയിരം വസന്തങ്ങള്* ഒന്നായ്* വന്നപോലെ
    ഏഴ് സ്വരങ്ങളും ഒരു പാട്ടില്* -
    ഒന്നുചെര്*ന്ന്* വന്നപോലെ
    നിലാവോളിച്ച രാവില്* താരകളെല്ലാം -
    മണ്ണിലേക്ക് ഇറങ്ങിയത് പോലെ
    പല ജന്മങ്ങളായ് ഞാന്* കരുതിയ -
    സ്നേഹമത്രയും നിനക്കായ്* ഏകുന്നു ഞാന്*
    ഒരു മഞ്ഞുതുള്ളിയില്*
    ഒരു മഴനിര്തുള്ളിയില്*
    ചിന്നിച്ചിതറും നിര്*മ്മല നക്ഷത്രം പോലെ
    തിളക്കമാര്*ന്ന നിന്* കണ്ണുകള്*
    എന്* ആത്മാവിനെ നിന്നിലേക്ക്* അടുപ്പിച്ചു
    എന്റെ ജീവിത സമസ്യയുടെ -
    പൂരകമാവാന്* നിന്നെ ക്ഷണിക്കുന്നു

    സ്നേഹത്തിന്* മാലാഖമാര്* -
    കാവല്* നില്*കുന്ന ഈ രാവില്*
    പാല്* നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്* -
    വന്നുമൂടുന്ന കോടമഞ്ഞില്* കയ്കള്* കോര്*ത്ത്*
    പുലരും വരെ നമുക്ക്* നടക്കാം

    അവിടെ വെച്ച് എന്റെ പ്രണയം -
    ഞാന്* നിനക്ക് നല്കും
    എന്* ഹൃദയ രക്തത്താല്* ചുവന്ന പുഷ്പം
    ആ പ്രണയ നിമിഷത്തില്* -
    നിനക്കായ്* ഏകും ഞാന്*



  5. #5
    Join Date
    Nov 2009
    Posts
    76,596

    Default

    തിരികെയിനി എതതാത്തൊളം
    അകന്നു നീയെങ്കിലും
    തിരിച്ചുവരുമെന്നൊര്*ത്തെന്*
    കാത്തുനില്*പ്പില്ലെങ്കിലും


    എനിക്കു കാതൊര്*ത്തു കിടക്കുവാന്*
    ദൂരെ ഉണര്*ത്തുപാട്ടായി നീ വരൂ.....
    പകുത്തുമാറ്റുവാന്* കഴിയുകില്ലൊരീ
    വടക്കിനിയിലെ ഇരുട്ടിനെ


    അതിന്നു കൂ*ൂട്ടായി എരിഞ്ഞുതീരുമെന്*
    അകക്കണ്ണിന്* നേര്*ത്ത തിളക്കത്തെ......
    പിടഞ്ഞെണീക്കുവാന്*,പഴയ കാലത്തിന്*
    വഴികല്* പിന്തുടര്*ന്നലയുവന്*
    മനൊഹരങളാം മരിക്കാത്തൊര്*മ്മകള്*


    മണങ്ങല്* പേറുമാ തൊടികളില്*
    കുളക്കരകളില്* കുരുന്നുതേന്മാവിന്*
    തളിര്*ത്ത ചില്ലയില്* മരങ്ങളില്*.....

    ഒരിക്കലും കൂടി അടുത്തുപൊകുവാന്*


    അനുഭവിച്ചരിഞ്ഞലിയുവന്*
    മനസ്സുവെമ്പവെ അമര്*ന്നതേങ്ങലായ്
    തളര്*ന്ന മെയ്യിന്റെ തണുപ്പുകള്*.........



  6. #6
    Join Date
    Nov 2009
    Posts
    76,596

    Default



    ജീവിതം ഒരു യാത്രയാണ്*...
    സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില്** സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത,

    മുന്**വിധികളില്ലാത്ത യാത്ര...
    ഈ യാത്രയില്** വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്**... ഓര്**ത്തു വയ്ക്കാന്** ചില മോഹന സ്വപ്നങ്ങള്**... അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയില്** സൂക്ഷിക്കാം... പരസ്പരം പങ്കു വയ്ക്കാം...

    കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്**മ്മകളാണ്*...
    ഓര്*മ്മകള്*,
    ഒരു കൊഴിഞ്ഞ ഇലയില്* നിന്നു
    പിറക്കുന്നു.
    നനഞ്ഞ കണ്*പീലിയുടെ
    ഏകാന്തതയില്* നിന്നും,
    വിരല്*തുമ്പില്* പിടയുന്ന-
    സ്പര്*ശത്തില്* നിന്നും,
    വാക്കിലുറയുന്ന-
    മൗനത്തില്* നിന്നും,
    ഓര്*മ്മകള്*....


    ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...
    മതിയാകും വരെ ഈ ഭൂമിയില്* ജീവിച്ചു മരിച്ചവരുണ്ടോ...?
    കൊതിതീരും വരെ ഈ ഭൂമിയില്* പ്രേമിച്ചു മരിച്ചവരുണ്ടോ?....... എവിടെ തുടങ്ങുന്നു? എവിടെ അവസാനിക്കുന്നു? അനസ്യൂതം തുടരുന്ന സൌഹൃദത്തിന്റെ കൂടിചേരലുകള്* . പക്ഷെ അവ അവസാനിക്കുന്നില്ല എന്ന് മാത്രം.


    മുഖങ്ങള്*ക്കിടയില്* നിന്ന് നമ്മള്* കണ്ടെടുത്തത് , ഹൃദയത്തിലേക്ക് ചേര്*ത്ത് വെച്ചത് അരെയൊക്കെയാവാം ? ഓരോ യാത്രയിലും നമ്മെ എല്ലാം ഓര്*മ്മപെടുത്തുന്ന ചിലര്*. സൌഹൃദത്തിന്റെ തണല്*മരങ്ങള്* .
    ബന്ധങ്ങളിലെ അതിശക്തമായ ആത്മസമര്*പ്പണം സൌഹൃദ വേദികളില്* മാത്രം . സ്നേഹ നിര്*വചനങ്ങളില്* പറഞ്ഞു തീരാത്ത വരികള്* കുറിക്കേണ്ടത്* ഇവിടെ മാത്രം. ഓരോ കണ്ടുമുട്ടലുകളിലും , മുഴുമിപ്പിക്കാന്* ആവാത്ത വാക് സഞ്ചാരങ്ങള്* നടത്തുന്നവര്*. അനിവാര്യമായ ചില വേര്*പിരിയലുകളില്* പോലും കാലം മായ്ക്കാത്ത മുറിവുകള്* പേറുന്നവര്* , കടല്* കടന്നവര്*ക്കും, ഏകാന്തതയില്* തൊട്ടുണര്*ത്തുന്ന , അകലങ്ങളില്* ഗൃഹാതുരത്വമുണര്*ത്തുന്ന ബാല്ല്യകാല സുഹൃത്തുക്കളുടെ ഓര്*മ്മകള്*. മനസ്സിന് എന്നും ഉണര്*വേകുന്ന സ്മരണകളുടെ നിലാസ്പര്*ശം ...



  7. #7
    Join Date
    Nov 2009
    Posts
    76,596

    Default

    നിനക്കായാണ് ഞാന് കാത്തിരിക്കുന്നത്
    നിനക്കായാണ് ഞാന് ജീവിക്കുന്നത്
    നീ എന്നിലേക്ക് വരുന്ന ആ നിമിഷത്തിനായി
    ഈ ജന്മം മുഴുവന് നിനക്കായ് മാത്രം

    മഴത്തുള്ളിയുടെ കളകളാരവം പോലെ .
    എന്നിലേക്ക്* നീ. ഇറങ്ങി വന്നപ്പോള്*എന്നെ
    പ്രണയിച്ച് തുടങ്ങിയപ്പോള്* ..
    ഞാന്* നിന്*റെ ആരുമല്ലായിരുന്നു ..!


    പക്ഷെ . എന്നെ പിരിയുമ്പോള്* ...
    നീഎന്റേതു മാത്രമായിരുന്നു.
    ഇനിയുമൊരു ജന്മം ദൈവം ചോദിച്ചുവെങ്കില്*
    എനിക്ക് ഞാനായി പിറക്കണം ,
    കാരണം ഞാന്* നിന്നെ സ്നേഹിക്കുന്നു*

    തുടങ്ങിയത് എവിടെനിന്നായിരുന്നു
    എന്നെനിക്കറിയില്ല ഇന്നലയുടെ മറവുകളില്*
    അവ പതിയിരുന്നു അക്രമിക്കുകയായിരുന്നു ,,,,,,,
    പിന്നെയും നീ നിന്ന് കത്തുന്നു ,




    നീ ഒന്നറിയുക പൂര്*ണമായി എന്നെ ,,,

    ഇവിടെ തുറന്നു കാട്ടുവാന്* എനിക്കാവില്ല
    പക്ഷെ നിന്*റെ പല ചോദ്യങ്ങള്*ക്കുമുള്ള എന്*റെ മറുപടി
    എനിക്ക് തരെണ്ടാതായി ഉണ്ട് കാരണം
    ഞാന്* നിന്നെ സ്നേഹിച്ചിരുന്നു എന്നേക്കാള്*....



Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •