നിലാവിന്* നേര്*ത്ത വെളിച്ചതിലാരോ
എന്നെ പേര് ചൊല്ലിവിളിച്ചിരുന്നു
അന്ധകാരത്തിന്* ബധിരയാം
ഞാനതറിഞ്ഞുവോ
കൂരിരുട്ടിന്* പുത്രിയാം ഞാനതു
കണ്ടിരുന്നുവോ.....
അസ്വസ്ഥമാമ്മെന്*
മനമൊന്നു മാറാന്* തുടങ്ങുമ്പോള്*
പിന്നെയുമെന്നെയാരോ വിളിക്കുന്നു
അഞ്ജതയാം മൂടുപടാമണിയാന്*
കൊതിക്കുമ്പോള്*
പിന്നെയുമാസ്വരമെന്നെ തേടിയെത്തുന്നു
അറിഞ്ഞില്ല ഞാനാസ്വരമെന്നു ഭാവിച്ചു
നിദ്രയെ പുല്*കാന്* ഒരുംങ്ങുമ്പോള്*
വീണ്ടുമാസ്വരമെന്റെ കാതിലേക്കെത്തുന്നു
പാല്*നിലാവിന്* പൊന്* വെളിച്ചമത്
കേള്*ക്കനായെന്നെയുനര്*ത്തുന്നു
ഗാടനിദ്രയിലെന്നപോല്* പ്രകൃതി
നിശ്ചലമാകുന്നു
നിലക്കാത്ത നാദമായതെന്*
കാതിലെക്കൊഴുകിയെത്തുന്നു
ഒരുപക്ഷേ, അരികിലില്ലെങ്കിലും
വ്യക്തമായൊരു രൂഫമെന്* മനസ്സില്* തെളിയുന്നു
വീണ്ടുമാസ്വരമെന്നെ തേടിയിറങ്ങുന്നു
നേരതത്താനെങ്കിലും ആ സ്വരമെന്നിലെ
എന്നെ ഉണര്*ത്തുന്നു
നിസ്സഹായയെങ്കിലും ഇന്ന് ഞാന്* ആ സ്വരത്തിന്
കാതോര്*ക്കുന്നു....




Reply With Quote

Bookmarks