ഞാന്* നിന്നെ
പ്രണയി ക്കുമ്പോള്*
നീയെന്റെ തടവുകാരിയാണ്
ഓര്*മ്മകളെ പൂട്ടിയിടാന്*
താജ് മഹല്* പണിത്
ഞാനത് തെളിയിച്ചു
നീ എന്നെ പ്രണയിക്കുമ്പോള്*
നീ സ്വതന്ത്രയാണ്
ഗോപികാ സ്വപ്*നങ്ങള്*
കാതില്* ഇരമ്പുമ്പോള്*
ഓടക്കുഴല്* ഊതാതെ
യമുനാ തീരത്ത് കൂടാരം
ഞാന്* തുറന്നു പിടിച്ചു
പ്രണയത്തിനു
അടിമയുടെ നിറമാണ്
വെണ്ണ കല്ലില്* വിശന്നുറ്റിയ
വിയര്*പ്പു കറ നോക്കി
വാള്* തല മിന്നിയപ്പോള്*
പ്രാണന്* കാറ്റില്* തുപ്പിയ
ഇണയുടെ പിടച്ചിലില്*
അടിമ പ്പെണ്ണിന്*റെ രോദനം
അവതാരങ്ങള്* ഭരിക്കുന്ന
ആദിമ ഭാരത വീഥിയില്*
ഓളങ്ങള്* ചുവപ്പിച്ചതും
അദ്ധ്വാനങ്ങള്* കവര്*ന്നതും
കുടീരത്തിലെ ആത്മാക്കള്*ക്ക്
പ്രണയത്തിന്റെ നിറം പൂശാനല്ല
കാലമെന്നെങ്കിലും
ഭൂപടം തേച്ചു മിനുക്കി
വംശ ചിഹ്നങ്ങള്* കവര്*ന്നാല്*
നിങ്ങളുടെ തലമുറകള്*
ഒരു ദിവ്യ മിനാരമായ്
പ്രണയത്തിനു മുയരത്തില്*
ഞങ്ങളെ ഹൃദയത്തില്*
പച്ച കുത്താനാണ്*.




Reply With Quote


Bookmarks