-
വൃക്കരോഗങ്ങള്*
വൃക്കരോഗങ്ങള്*
ദിവസം 180 ലിറ്റര്* രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്. ഇത്രയധികം രക്തചംക്രമണമുള്ള മറ്റൊരവയവം ശരീരത്തില്* ഇല്ല. മാലിന്യങ്ങള്* നീക്കി ശുദ്ധീകരിക്കാനാണ് രക്തത്തെ വൃക്കകളിലേക്ക് അയയ്ക്കുന്നത്. സൂക്ഷ്മരക്തക്കുഴലുകളുടെ കൂട്ടമാണ് വൃക്ക എന്നു പറയാം. നെഫ്രോണുകളാണ് ഇവയുടെ പ്രവര്*ത്തനഘടകം. ഓരോ വൃക്കയിലും 10 ലക്ഷത്തോളം നെഫ്രോണുകളുണ്ട്.
നെഫ്രോണിനകത്ത് മുന്തിരിക്കുല പോലുള്ള രക്തക്കുഴലുകളുടെ കൂട്ടമുണ്ട്. അരിപ്പപോലെയാണ് ഇവ പ്രവര്*ത്തിക്കുന്നത്. രക്തം ഇതിലൂടെ കടന്നുപോകുമ്പോള്* ശരീരത്തിന് ആവശ്യമുള്ളതും വലിപ്പം കൂടിയതുമായ വസ്തുക്കളെ രക്തത്തില്* തന്നെ നിലനിര്*ത്തുന്നു. പ്രോട്ടീന്*, ചുവന്ന രക്താണുക്കള്*, വെളുത്ത രക്താണുക്കള്* എന്നിവ ഇതില്*പ്പെടും. വെള്ളവും ലവണങ്ങളും നെഫ്രോണിന്റെ അടുത്ത ഭാഗമായ ടൂബ്യൂളുകളിലെത്തും. ആവശ്യമുള്ള വെള്ളവും ലവണങ്ങളും ടൂബ്യൂളുകളില്* വെച്ച് ആഗിരണം ചെയ്യും. അനാവശ്യലവണങ്ങളും വെള്ളവും പുറന്തള്ളുന്നു. ഈ വെള്ളവും ലവണങ്ങളുമാണ് മൂത്രമായി പുറത്തുവരുന്നത്.
180 ലിറ്റര്* രക്തം വൃക്കകളിലൂടെ കടന്നുപോകുമ്പോള്* അതില്* നിന്ന് ഒന്നരലിറ്റര്* മാത്രമാണ് മൂത്രമായി വേര്*തിരിച്ചെടുക്കുന്നത്. ചെറിയ പ്രശ്*നങ്ങളും പ്രയാസങ്ങളും നേരിട്ടാലും വൃക്കകള്* അതിനെ കാര്യമാക്കാറില്ല. കഠിനപ്രയത്*നത്തിലൂടെ കൂടുതല്* പ്രവര്*ത്തിച്ച് ഈ സ്ഥിതി മറികടക്കും. എന്നാല്* കാര്യമായ തകരാറുണ്ടായാല്* സ്ഥിതി മാറും. അനുബന്ധ പ്രശ്*നങ്ങള്* വൃക്കകളില്* ഒതുങ്ങുകയുമില്ല. അത് ഹൃദയത്തിന്റെ താളം തെറ്റിക്കും. ശരീരത്തെ പലതരത്തിലും ബാധിക്കും. ജീവന് തന്നെ ഭീഷണിയാവും. അപ്പോഴാണ് പലരും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നത്. ഹൃദ്രോഗങ്ങള്*ക്ക് നല്*കുന്നത്ര തന്നെ പ്രാധാന്യം ഇപ്പോള്* വൃക്കസ്തംഭനത്തിനും നല്*കുന്നുണ്ട്. രണ്ടവയവങ്ങളെയും ബാധിക്കുന്ന അസുഖങ്ങള്* പലപ്പോഴും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായിരിക്കും.
Last edited by gean; 12-03-2010 at 07:25 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks