-
വൃക്കരോഗങ്ങള്*
വൃക്കരോഗങ്ങള്*
ദിവസം 180 ലിറ്റര്* രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്. ഇത്രയധികം രക്തചംക്രമണമുള്ള മറ്റൊരവയവം ശരീരത്തില്* ഇല്ല. മാലിന്യങ്ങള്* നീക്കി ശുദ്ധീകരിക്കാനാണ് രക്തത്തെ വൃക്കകളിലേക്ക് അയയ്ക്കുന്നത്. സൂക്ഷ്മരക്തക്കുഴലുകളുടെ കൂട്ടമാണ് വൃക്ക എന്നു പറയാം. നെഫ്രോണുകളാണ് ഇവയുടെ പ്രവര്*ത്തനഘടകം. ഓരോ വൃക്കയിലും 10 ലക്ഷത്തോളം നെഫ്രോണുകളുണ്ട്.
നെഫ്രോണിനകത്ത് മുന്തിരിക്കുല പോലുള്ള രക്തക്കുഴലുകളുടെ കൂട്ടമുണ്ട്. അരിപ്പപോലെയാണ് ഇവ പ്രവര്*ത്തിക്കുന്നത്. രക്തം ഇതിലൂടെ കടന്നുപോകുമ്പോള്* ശരീരത്തിന് ആവശ്യമുള്ളതും വലിപ്പം കൂടിയതുമായ വസ്തുക്കളെ രക്തത്തില്* തന്നെ നിലനിര്*ത്തുന്നു. പ്രോട്ടീന്*, ചുവന്ന രക്താണുക്കള്*, വെളുത്ത രക്താണുക്കള്* എന്നിവ ഇതില്*പ്പെടും. വെള്ളവും ലവണങ്ങളും നെഫ്രോണിന്റെ അടുത്ത ഭാഗമായ ടൂബ്യൂളുകളിലെത്തും. ആവശ്യമുള്ള വെള്ളവും ലവണങ്ങളും ടൂബ്യൂളുകളില്* വെച്ച് ആഗിരണം ചെയ്യും. അനാവശ്യലവണങ്ങളും വെള്ളവും പുറന്തള്ളുന്നു. ഈ വെള്ളവും ലവണങ്ങളുമാണ് മൂത്രമായി പുറത്തുവരുന്നത്.
180 ലിറ്റര്* രക്തം വൃക്കകളിലൂടെ കടന്നുപോകുമ്പോള്* അതില്* നിന്ന് ഒന്നരലിറ്റര്* മാത്രമാണ് മൂത്രമായി വേര്*തിരിച്ചെടുക്കുന്നത്. ചെറിയ പ്രശ്*നങ്ങളും പ്രയാസങ്ങളും നേരിട്ടാലും വൃക്കകള്* അതിനെ കാര്യമാക്കാറില്ല. കഠിനപ്രയത്*നത്തിലൂടെ കൂടുതല്* പ്രവര്*ത്തിച്ച് ഈ സ്ഥിതി മറികടക്കും. എന്നാല്* കാര്യമായ തകരാറുണ്ടായാല്* സ്ഥിതി മാറും. അനുബന്ധ പ്രശ്*നങ്ങള്* വൃക്കകളില്* ഒതുങ്ങുകയുമില്ല. അത് ഹൃദയത്തിന്റെ താളം തെറ്റിക്കും. ശരീരത്തെ പലതരത്തിലും ബാധിക്കും. ജീവന് തന്നെ ഭീഷണിയാവും. അപ്പോഴാണ് പലരും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നത്. ഹൃദ്രോഗങ്ങള്*ക്ക് നല്*കുന്നത്ര തന്നെ പ്രാധാന്യം ഇപ്പോള്* വൃക്കസ്തംഭനത്തിനും നല്*കുന്നുണ്ട്. രണ്ടവയവങ്ങളെയും ബാധിക്കുന്ന അസുഖങ്ങള്* പലപ്പോഴും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായിരിക്കും.
Last edited by gean; 12-03-2010 at 07:25 AM.
-
വൃക്കയുടെ രക്ഷയ്ക്ക് കോള ഒഴിവാക്കാം
വൃക്കയുടെ രക്ഷയ്ക്ക് കോള ഒഴിവാക്കാം
കോള ഇനത്തില്*പ്പെട്ട ലഘുപാനീയങ്ങള്* അമിതമായി ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്*. ദിവസേന രണ്ടിലേറെ തവണ കോള കുടിക്കുന്നവര്*ക്ക് വൃക്കരോഗം ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണത്രെ. കോളകള്*ക്ക് രുചി പകരാനും അവ കേടാകാതിരിക്കാനുമായി ചേര്*ക്കുന്ന ഫോസ്*ഫോറിക് ആസിഡാണ് വൃക്കരോഗങ്ങള്*ക്ക് കാരണമാകുന്നത്.
ഫോസ്*ഫേറ്റുകള്* അടങ്ങിയ ഭക്ഷണപാനീയങ്ങള്* കൂടുതലായി കഴിച്ചാല്* വൃക്കരോഗങ്ങളും വൃക്കയില്* കല്ലും ഉണ്ടാകാന്* സാധ്യത കൂടുമെന്ന് നോര്*ത്ത് കാരലീനയില്* നടത്തിയ പഠനങ്ങളാണ് വ്യക്തമാക്കിയത്.
വൃക്കരോഗ സാധ്യതയുള്ളവര്* കോള പോലുള്ള പാനീയങ്ങളും ഫോസ്*ഫേറ്റ് കൂടുതലായി അടങ്ങിയ ആഹാരമായ ഇറച്ചിയും ഒഴിവാക്കുന്നതാണ് നല്ലതെന്ന് 'എപ്പിഡമിയോളജി' എന്ന ജേണലില്* പ്രസിദ്ധീകരിച്ച റിപ്പോര്*ട്ട് പറയുന്നു. വൃക്കരോഗങ്ങള്* തടയാനുള്ള പോംവഴികളിലൊന്ന് ധാരാളം ജലം കുടിക്കുകയെന്നതാണ്. ദിവസേന രണ്ടര ലിറ്ററെങ്കിലും വെള്ളം കുടിക്കുന്നവര്*ക്ക് വൃക്കയില്* കല്ല് ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 40 ശതമാനം വരെ കുറവാണെന്ന് ഗവേഷകര്* പറയുന്നു.
Last edited by gean; 12-03-2010 at 07:18 AM.
-
ഭക്ഷണക്രമീകരണം
ഭക്ഷണക്രമീകരണം
ശരീരത്തില്* ജലത്തിന്റെ സന്തുലിതാവസ്ഥ നിലനിര്*ത്തുന്ന പ്രധാന അവയവമാണ് വൃക്ക. മാംസ്യ ഉപാപചയത്തില്* അവശേഷിക്കുന്ന യൂറിയ, ക്രിയാറ്റിനിന്* എന്നിവയും രക്തത്തില്* അധികം വരുന്ന സോഡിയം, പൊട്ടാസ്യം, ഫോസ്*ഫേറ്റ് തുടങ്ങിയവയും മൂത്രത്തിലൂടെ പുറന്തള്ളുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവര്*ത്തനം തകരാറിലാവുമ്പോള്* ഈ മാലിന്യങ്ങള്* രക്തത്തില്* വര്*ധിക്കുകയും ശരീരത്തിന് ദോഷംചെയ്യുകയും ചെയ്യുന്നു.വൃക്കരോഗികളുടെ ഭക്ഷണക്രമീകരണം താഴെപ്പറയുന്ന കാര്യങ്ങള്* കണക്കിലെടുത്തായിരിക്കണം.
ഏതുതരത്തിലുള്ള വൃക്കരോഗമാണ് വൃക്കയുടെ പരാജയത്തിന്റെ തോത് ബി.പി, പ്രമേഹം തുടങ്ങിയ കാരണങ്ങള്*
രോഗിക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്* (നീര്*ക്കെട്ട്, വിളര്*ച്ച, ഉയര്*ന്ന രക്തസമ്മര്*ദം, ഛര്*ദി, വിശപ്പില്ലായ്മ തുടങ്ങിയവ)
അപപോഷണം വരാതെ തടയുക.
ഊര്*ജം
ഊര്*ജാവശ്യത്തിനായി മാംസ്യം ഉപയോഗിക്കുന്നത് തടയാന്* ആവശ്യത്തിന് അന്നജവും കൊഴുപ്പും ഭക്ഷണക്രമത്തില്* ഉള്*പ്പെടുത്തിയിരിക്കണം. സിംപിള്* കാര്*ബോഹൈഡ്രേറ്റുകളേക്കാള്* (പഞ്ചസാര തുടങ്ങിയ) കോംപ്ലക്*സ് കാര്*ബോ ഹൈഡ്രേറ്റു(തവിടുകളയാത്ത ധാന്യങ്ങള്*)കളാണ് നല്ലത്. പ്രമേഹമുള്ള വൃക്കരോഗികള്*ക്ക് ഇവ അനുയോജ്യമാണ്. ഇവ ഊര്*ജം ധാരാളമടങ്ങിയിട്ടുളളവയും സോഡിയവും പൊട്ടാസിയവും കുറവുള്ളവയുമാണ്. ഭക്ഷണത്തില്*നിന്ന് മതിയായ അളവില്* ഊര്*ജം ലഭിച്ചില്ലെങ്കില്* ശരീരകലകള്*തന്നെ വിഘടിച്ച് ഊര്*ജം ഉത്പാദിപ്പിക്കുന്നു. ഇവയുടെ വിഘടനം യൂറിയയും ക്രിയാറ്റിനും വര്*ധിപ്പിക്കുന്നു.
മാംസ്യം
മൊത്തം ആവശ്യമായ മാംസ്യത്തിന്റെ 50 ശതമാനമെങ്കിലും ഉയര്*ന്ന ജൈവമൂല്യമുള്ള മാംസ്യം ഉപയോഗിക്കുക. പക്ഷേ, ഇവയുടെ ഉറവിടങ്ങള്* സോഡിയം കൂടുതല്* അടങ്ങിയിട്ടുള്ള പദാര്*ത്ഥങ്ങളാണെന്ന് ഒര്*മവേണം. കൂടുതല്* മാംസ്യമടങ്ങിയ ബീന്*സ് ഇനങ്ങള്*, നിലക്കടല തുടങ്ങിയവ ഒഴിവാക്കുക. ഗോതമ്പിനെ അപേക്ഷിച്ച് അരിയില്* മാംസ്യം കുറവാണെങ്കിലും ഗുണം കൂടുതലുണ്ട്.
കൊഴുപ്പ്
വൃക്കരോഗികള്*ക്ക് ഹൃദ്രോഗം വരാന്* കൂടുതല്* സാധ്യതയുള്ളതിനാല്* കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നത് നല്ലതാണ്.
ജീവകങ്ങള്*
വെള്ളത്തില്* ലയിക്കുന്ന ജീവകങ്ങളുടെ പ്രധാന ഉറവിടങ്ങള്* മിക്കവയും വൃക്കരോഗികള്*ക്ക് നിയന്ത്രിക്കേണ്ടവയായതിനാലും ഡയാലിസിസ് സമയത്ത് ജീവകങ്ങള്* നഷ്ടപ്പെടുന്നതിനാലും ഇവ ഗുളിക രൂപത്തില്* കൊടുക്കേണ്ടിവരും.
ധാതുലവണങ്ങള്*
ഇരുമ്പ്, കാല്*സ്യം തുടങ്ങിയവ രക്തത്തില്* ഇവയുടെ തോതനുസരിച്ചുവേണം നല്*കാന്*. ഡയാലിസിസ് ചെയ്യുന്ന മിക്ക രോഗികളിലും ഇരുമ്പിന്റെ കുറവുകാണുന്നതിനാല്* ഇത് ഇടയ്ക്കിടെ വിലയിരുത്തണം.
സോഡിയം കുറയ്ക്കുന്നത് ജലതുലനാവസ്ഥ നിലനിര്*ത്തുന്നതിനും ഉയര്*ന്ന രക്തസമ്മര്*ദം കുറയ്ക്കുന്നതിനും ആവശ്യമാണ്. ഉപ്പാണ് സോഡിയത്തിന്റെ പ്രധാന ഉറവിടം. മിക്ക ഭക്ഷ്യപദാര്*ഥങ്ങളിലും സോഡിയം അടങ്ങിയിട്ടുണ്ട്. പുറമെ ചേര്*ക്കുന്ന ഉപ്പുകൂടിയാവുമ്പോള്* അളവു കൂടുന്നു. മൂന്നുമുതല്* ഏഴുവരെ ഗ്രാം ഉപ്പ് ശരീരത്തിലെ നീരിന്റെ അവസ്ഥയ്ക്കനുസരിച്ച് ആവാം. പാകം ചെയ്യുമ്പോള്* ഉപ്പ് ചേര്*ക്കാതെ ഒരു ദിവസം അനുവദിച്ചതില്*നിന്ന് അല്പമെടുത്ത് ഓരോ നേരത്തെയും ഭക്ഷണത്തില്* വിതറി ഉപയോഗിക്കുന്നതാണ് നല്ലത്. ബേക്കിങ് സോഡ ചേര്*ത്തുണ്ടാക്കുന്ന വിഭവങ്ങള്*, പപ്പടം, ചട്*നി, അച്ചാറുകള്*, ചിപ്*സുകള്*, പോപ്*കോണ്*, ഉപ്പ് ബിസ്*കറ്റ്, പുഡ്ഡിങ് മിക്*സ്, സോഫ്റ്റ് ഡ്രിങ്കുകള്*, സ്*ക്വാഷുകള്*, ടിന്* ഫുഡുകള്*, പാല്*ക്കട്ടി, ഇറച്ചി, നട്*സ്, അജിനോ മോട്ടോ ചേര്*ത്ത വിഭവങ്ങള്*, സോഡിയം ബെന്*സേയേറ്റ് ചേര്*ത്ത വിഭവങ്ങള്* തുടങ്ങിയവയെല്ലാം ഒഴിക്കേണ്ട ഗണത്തില്*പ്പെടുന്നു.
മിക്ക ഭക്ഷ്യപദാര്*ത്ഥങ്ങളിലും പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. പഴങ്ങള്*, പച്ചക്കറികള്*, ഇറച്ചി, നട്*സ്, ശര്*ക്കര, ഇന്*സ്റ്റന്റ് കാപ്പി, ചായ, ചോക്ലേറ്റ് തുടങ്ങിയവ പൊട്ടാസിയം കൂടുതലടങ്ങിയിട്ടുള്ളവയാണ്. സാള്*ട്ട് സബ്സ്റ്റിറ്റിയൂട്ടുകളില്* പൊട്ടാസ്യം ക്ലോറൈഡ് ആണ് ഉപയോഗിക്കുന്നതെന്നതിനാല്* വൃക്കരോഗികള്* ഇവ ഉപയോഗിക്കരുത്.
പച്ചക്കറികളിലെ പൊട്ടാസിയം അളവ് കുറയ്ക്കാന്* ലീച്ചിങ് ചെയ്യാവുന്നതാണ്.
ലീച്ചിങ്: പച്ചക്കറികള്* ചെറുതായി അരിഞ്ഞ് ധാരാളം വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ആ വെള്ളം ഊറ്റിക്കളഞ്ഞശേഷം വേവിച്ച് പാകം ചെയ്ത് ഉപയോഗിക്കാം. ഈ രീതിയാണ് ലീച്ചിങ്. മസാലകള്* കുറയ്ക്കുന്നതാണ് നല്ലത്. വൃക്കയുടെ പുനരാഗിരണ ശേഷി നഷ്ടപ്പെടുമ്പോള്* ഫോസ്*ഫേറ്റ് തോത് ഉയരുകയും എല്ലുകളിലെ കാല്*സ്യം നഷ്ടപ്പെട്ട് ശേഷികുറയുകയും ചെയ്യുന്നു. അതിനാല്* ഫോസ്*ഫേറ്റിന്റെ അളവ് കുറയ്ക്കണം. പാല്*, പാല്*കട്ടി, നട്*സ്, ഉണങ്ങിയ ബീന്*സ്, പയറുകള്* തുടങ്ങിയവ ഫോസ്*ഫേറ്റ് ധാരാളം അടങ്ങിയിട്ടുള്ളവയാണ്.
ഡയാലിസിസിലൂടെ ഫോസ്ഫറസ് വേണ്ടരീതിയില്* നീക്കംചെയ്യപ്പെടുന്നില്ല. അതിനാല്* വൃക്കരോഗികള്* ഭക്ഷണത്തില്* ഫോസ്ഫറസ് കുറയ്*ക്കേണ്ടതാണ്. പാലുത്പന്നങ്ങളും ഫോസ്ഫറസ് കൂടുതലടങ്ങിയ മറ്റു പദാര്*ഥങ്ങളും ഒഴിവാക്കണം. ഫോസ്ഫറസ് കൂടുന്നത് തടയാനായി കാല്*സ്യം സപ്ലിമെന്റുകള്* നല്*കാറുണ്ട്. കാല്*സ്യം ഗുളികകള്* ഭക്ഷണത്തോടൊപ്പം വേണം കഴിക്കാന്*. എത്ര കാല്*സ്യം നല്*കണമെന്നത് രക്തത്തിലെ ഫോസ്ഫറസിന്റെയും കഴിക്കുന്ന ഫോസ്ഫറസ് അടങ്ങിയ ഭക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്.
വെള്ളം
24 മണിക്കൂറിനുള്ളില്* രോഗി ഒഴിക്കുന്ന മൂത്രത്തിന്റെ അളവു കണക്കാക്കിയാണ് ആവശ്യമായ വെള്ളം തീരുമാനിക്കുന്നത്. കൂടാതെ രണ്ടു ഡയാലിസിസ് ചികിത്സകള്*ക്കിടയില്* കൂടുന്ന തൂക്കത്തിന്റെ തോത് ഭക്ഷണത്തിലെ സോഡിയത്തിന്റെ തോത്, ഹൃദ്രോഗിയാണോ തുടങ്ങിയവയും പരിഗണിക്കണം. ഒരുദിവസം ഒഴിക്കുന്ന മൂത്രത്തിന്റെ അളവിനേക്കാള്* 500 മില്ലിവരെ കൂടുതല്* നല്*കാം. ചായ, കാപ്പി, പാല്*, സൂപ്പുകള്*, കറികള്* തുടങ്ങിയവ ഉള്*പ്പെടെയാണിത്.
-
വൃക്കരോഗങ്ങള്* പ്രതിരോധവും ചികിത്സയും
വൃക്കരോഗങ്ങള്* പ്രതിരോധവും ചികിത്സയും
ദിവസം 180 ലിറ്റര്* രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്. ഇത്രയധികം രക്തചംക്രമണമുള്ള മറ്റൊരവയവം ശരീരത്തില്* ഇല്ല. മാലിന്യങ്ങള്* നീക്കി ശുദ്ധീകരിക്കാനാണ് രക്തത്തെ വൃക്കകളിലേക്ക് അയയ്ക്കുന്നത്. സൂക്ഷ്മരക്തക്കുഴലുകളുടെ കൂട്ടമാണ് വൃക്ക എന്നു പറയാം. നെഫ്രോണുകളാണ് ഇവയുടെ പ്രവര്*ത്തനഘടകം. ഓരോ വൃക്കയിലും 10 ലക്ഷത്തോളം നെഫ്രോണുകളുണ്ട്.
നെഫ്രോണിനകത്ത് മുന്തിരിക്കുല പോലുള്ള രക്തക്കുഴലുകളുടെ കൂട്ടമുണ്ട്. അരിപ്പ പോലെയാണ് ഇവ പ്രവര്*ത്തിക്കുന്നത്. രക്തം ഇതിലൂടെ കടന്നുപോകുമ്പോള്* ശരീരത്തിന് ആവശ്യമുള്ളതും വലിപ്പം കൂടിയതുമായ വസ്തുക്കളെ രക്തത്തില്* തന്നെ നിലനിര്*ത്തുന്നു. പ്രോട്ടീന്*, ചുവന്ന രക്താണുക്കള്*, വെളുത്ത രക്താണുക്കള്* എന്നിവ ഇതില്*പ്പെടും. വെള്ളവും ലവണങ്ങളും നെഫ്രോണിന്റെ അടുത്ത ഭാഗമായ ടൂബ്യൂളുകളിലെത്തും. ആവശ്യമുള്ള വെള്ളവും ലവണങ്ങളും ടൂബ്യൂളുകളില്* വെച്ച് ആഗിരണം ചെയ്യും. അനാവശ്യലവണങ്ങളും വെള്ളവും പുറന്തള്ളുന്നു. ഈ വെള്ളവും ലവണങ്ങളുമാണ് മൂത്രമായി പുറത്തുവരുന്നത്. 180 ലിറ്റര്* രക്തം വൃക്കകളിലൂടെ കടന്നുപോകുമ്പോള്* അതില്* നിന്ന് ഒന്നരലിറ്റര്* മാത്രമാണ് മൂത്രമായി വേര്*തിരിച്ചെടുക്കുന്നത്. ചെറിയ പ്രശ്*നങ്ങളും പ്രയാസങ്ങളും നേരിട്ടാലും വൃക്കകള്* അതിനെ കാര്യമാക്കാറില്ല. കഠിനപ്രയത്*നത്തിലൂടെ കൂടുതല്* പ്രവര്*ത്തിച്ച് ഈ സ്ഥിതി മറികടക്കും. എന്നാല്* കാര്യമായ തകരാറുണ്ടായാല്* സ്ഥിതിമാറും. അനുബന്ധ പ്രശ്*നങ്ങള്* വൃക്കകളില്* ഒതുങ്ങുകയുമില്ല. അത് ഹൃദയത്തിന്റെ താളം തെറ്റിക്കും. ശരീരത്തെ പലതരത്തിലും ബാധിക്കും. ജീവന് തന്നെ ഭീഷണിയാവും. അപ്പോഴാണ് പലരും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നത്.
ഹൃദ്രോഗങ്ങള്*ക്ക് നല്*കുന്നത്ര തന്നെ പ്രാധാന്യം ഇപ്പോള്* വൃക്കസ്തംഭനത്തിനും നല്*കുന്നുണ്ട്. രണ്ടവയവങ്ങളെയും ബാധിക്കുന്ന അസുഖങ്ങള്* പലപ്പോഴും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായിരിക്കും.
?വൃക്കയുടെ പ്രധാന പ്രവര്*ത്തനങ്ങള്* എന്തെല്ലാമാണ്
രക്തം ശുദ്ധീകരിക്കലാണ് വൃക്കയുടെ പ്രധാന ജോലി. രക്തത്തിലെ മാലിന്യങ്ങള്* നിരന്തരം വേര്*തിരിച്ചെടുത്ത് വിസര്*ജിക്കുന്നു. ഉപാപചയ പ്രവര്*ത്തനങ്ങളുടെ ഭാഗമായി ശരീരത്തില്* ആവശ്യമില്ലാത്ത ഒട്ടേറെ വസ്തുക്കള്* ഉണ്ടാകുന്നുണ്ട്. പ്രോട്ടീന്* എന്ന ഘടകത്തിന്റെ രാസപ്രവര്*ത്തനത്തിനു ശേഷം യൂറിയ, ക്രിയാറ്റിനിന്* തുടങ്ങിയ മാലിന്യഘടകങ്ങള്* ഉണ്ടാകുന്നു. ആവശ്യമില്ലാത്ത ഇത്തരം പദാര്*ത്ഥങ്ങള്* നീക്കേണ്ടത് വൃക്കകളുടെ ചുമതലയാണ്. ശരീരത്തില്* ലവണങ്ങളും ജലവുമായുള്ള സമനില സദാ പരിരക്ഷിക്കുന്നത് വൃക്കകളാണ്. സോഡിയം, പൊട്ടാസ്യം, കാല്*സ്യം, മഗ്നീഷ്യം, ക്*ളോറൈഡ് തുടങ്ങിയ ലവണങ്ങളുടെ തോത് സന്തുലിതമായി നിര്*ത്തേണ്ടത് വളരെ പ്രധാനമാണ്. ആവശ്യമുള്ളവ വൃക്കകള്* ആഗിരണം ചെയ്യുന്നു. ആവശ്യമില്ലാത്തത് വിസര്*ജിക്കുന്നു.
ശരീരത്തിലെ ജലാംശം ക്രമീകരിക്കലാണ് വൃക്കകളുടെ മറ്റൊരു പ്രധാന ജോലി. കുടിക്കുന്ന വെള്ളം മുഴുവന്* ശരീരത്തില്* ഉപയോഗിക്കുന്നില്ല. ഉപാപചയ പ്രവര്*ത്തനങ്ങള്*ക്ക് ആവശ്യമായവ എടുക്കും. ബാക്കി പുറന്തള്ളും. ശരീരത്തിലെ ആസിഡ്, ആല്*ക്കലി എന്നിവയുടെ അളവും ക്രമീകരിക്കണം. ഇതും വൃക്കയുടെ ചുമതല തന്നെ. ശരീരത്തില്* പലതരത്തില്* ആസിഡുകള്* ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ വീര്യം കുറച്ച് പുറത്തുകളയുന്നത് വൃക്കകളാണ്.
ഇതിനൊക്കെ പുറമേ വളരെ പ്രധാനപ്പെട്ട ചില ഹോര്*മോണുകളും വൃക്കകളില്* ഉത്പാദിപ്പിക്കുന്നുണ്ട്. എറിത്രോപോയറ്റിന്* ഇതില്* പ്രധാനമാണ്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വളര്*ച്ചക്കും ഈ ഹോര്*മോണ്* കൂടിയേ തീരൂ. വൃക്കകളില്* മാത്രമാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. രക്തസമ്മര്*ദം നിയന്ത്രിക്കുന്നതില്* വലിയ പങ്കുവഹിക്കുന്ന റെനിന്* ഹോര്*മോണും വൃക്കയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ല്, പല്ല് എന്നിവയുടെ വളര്*ച്ചയ്ക്ക് ആവശ്യമായ വിറ്റമിന്* ഡി (കാല്*സിട്രയോള്*) കാര്യക്ഷമമാക്കുന്നത് വൃക്കയില്* വെച്ചാണ്.
?വൃക്കരോഗങ്ങള്* വരാനുള്ള കാരണങ്ങള്* എന്തെല്ലാമാണ്
ശരീരത്തില്* പ്രതിരോധ സംവിധാനത്തില്* ഉണ്ടാകുന്ന വ്യതിയാനങ്ങള്* വൃക്കരോഗങ്ങള്*ക്ക് ഇടയാക്കും. വിവിധതരം നെഫ്രൈറ്റിസ് ഇതിന് ഉദാഹരണമാണ്. ജീവിതശൈലീ രോഗങ്ങള്* വൃക്കരോഗങ്ങള്*ക്ക് വഴിവെക്കാറുണ്ട്. ഇത് വലിയൊരു പ്രശ്*നമായി മാറുകയുമാണ്. പ്രമേഹം, അമിതരക്തസമ്മര്*ദം എന്നിവക്കു പുറമെ പൊണ്ണത്തടിയും കൊഴുപ്പിന്റെ അളവിലെ വ്യതിയാനങ്ങളും വൃക്കരോഗങ്ങള്*ക്ക് ഇടയാക്കും. ഗൗട്ടാണ് മറ്റൊരു പ്രശ്*നം. പാരമ്പര്യമായും ചില വൃക്കരോഗങ്ങള്* കാണാറുണ്ട്. അല്*പോര്*ട്ട്*സ് സിന്*ഡ്രോം, പോളിസിസ്റ്റിക് കിഡ്*നി ഡിസീസ് എന്നിവ ഉദാഹരണങ്ങള്*. അണുബാധകള്* ചിലപ്പോള്* വൃക്കരോഗത്തിന് കാരണമാവും. പൈലോ നെഫ്രൈറ്റിസ്
ഉദാഹരണം. സാംക്രമിക രോഗങ്ങളായ മലമ്പനി, വീല്*സ് (എലിപ്പനി) ഛര്*ദ്ദി, അതിസാരം എന്നിവയും വൃക്കരോഗത്തിന് കാരണമായിത്തീരാറുണ്ട്. ഇതിനെല്ലാം പുറമേ വൃക്കയിലെ കല്ലുകളും അവയവത്തിന്റെ നാശത്തിന് ഹേതുവാകാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks