സ്തനാര്*ബുദം



സ്തനാര്*ബുദം

സ്ത്രീകളില്* ഏറ്റവുമധികം കാണപ്പെടുന്ന അര്*ബുദാവസ്ഥയാണ് സ്തനാര്*ബുദം . ആഗോളാടിസ്ഥാനത്തില്* തന്നെ, സ്ത്രീമരണങ്ങള്*ക്ക് നിദാനമായി വര്*ത്തിക്കുന്ന രോഗങ്ങളില്* രണ്ടാംസ്ഥാനമാണിതിന്ന്. അതിസാധാരണവും ഞെട്ടിക്കുന്നതുമായ അര്*ബുദബാധയാണെന്നതിനാല്*, ഇതിന്നെതിരെ, വ്യാപകമായ കുരിശുയുദ്ധത്തിനുള്ള ഏകോപനരീതികള്* ആവിഷ്*കരിച്ചുവരികയാണ്. ഒരുസ്ത്രീയെ സംബന്ധിച്ചിടത്തോളം, സ്തനാര്*ബുദബാധയ്ക്കുള്ള സാധ്യത 12 ശതമാനമാണെന്നതുതന്നെ, പ്രശ്*നത്തിന്റെ പ്രാമുഖ്യം വെളിവാക്കുന്നു. പ്രായമേറുന്തോറും സ്തനാര്*ബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.

വഴികള്*, സാധ്യതകള്*

1. ജനിതക സാഹചര്യവും കുടുംബപശ്ചാത്തലവും: സ്തനാ ര്*ബുദങ്ങളില്* ഏറിയപങ്കും കുടുംബപാരമ്പര്യം അവകാശപ്പെടാനില്ലാത്തതാണെങ്കിലും, ഏറ്റവും അടുത്ത ബന്ധുക്കളില്* ആര്*ക്കെങ്കിലും സ്തനാര്*ബുദം വന്നിട്ടുണ്ടെങ്കില്*, നിശ്ചയമായും അത്തരക്കാരില്* സ്തനാര്*ബുദത്തിന്റെ തോത് ഗണ്യമായി ഏറിവരുന്നതായാണ് കാണുന്നത്.

2. ആര്*ത്തവം - തുടക്കവും ഒടുക്കവും: വളരെ നേരത്തേയു ള്ള ആര്*ത്തവാരംഭവും (12 വയസ്സിനു മുമ്പ്) വൈകിയുള്ള ആര്*ത്തവവിരാമവും (55 വയസ്സിനു മുകളില്*) സ്തനാര്*ബുദത്തിനുള്ള അനുകൂല ഘടകങ്ങളത്രെ. എന്നാല്* മുപ്പതു വയസ്സിനു മുമ്പ് ആദ്യപ്രസവം, കൂടിയ ഗര്*ഭപ്രസവങ്ങള്* ഇവ സംരക്ഷിതവലയം ചമയ്ക്കുന്നു.

3. ഭക്ഷണവും ജീവിതക്രമവും: വിവിധ വംശവര്*ഗങ്ങള്*ക്കിടയിലെ സ്തനാര്*ബുദത്തിന്റെ ഏറ്റക്കുറച്ചിലുകള്*, അവരുടെ ജീവിതരീതിയുമായും ഭക്ഷണക്രമവുമായും സ്തനാര്*ബുദത്തിനുള്ള പങ്ക് അനാവരണം ചെയ്യുന്നുണ്ട്. കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം, ആല്*ക്കഹോളിന്റെ അമിതമായ ഉപയോഗം ഇവ, സ്തനാര്* ബുദത്തിന് വഴിവെക്കുന്ന രണ്ടുഘടകങ്ങള്* ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

4. ഹോര്*മോണുകളുടെ പങ്ക്: ഗര്*ഭനിരോധന ഗുളികകളിലെ ഹോര്*മോണ്* സങ്കരങ്ങള്*, സ്തനാര്*ബുദ സാധ്യത കൂട്ടുന്നതിന് വഴിവെക്കുമോ എന്ന കാര്യത്തില്* ഇന്നും തീര്*പ്പായിട്ടില്ല. ആര്*ത്തവവിരാമക്കാരില്*, ഉപയോഗത്തിനു നിര്*ദേശിക്കപ്പെടുന്ന ഹോര്*മോണ്* പുനരുത്ഥാന ചികിത്സയു ടെ കാര്യവും ഇതുതന്നെ. ഹോര്*മോണുകളും സ്തനാര്*ബുദവും തമ്മിലുള്ള കാര്യകാരണങ്ങളെപ്പറ്റി വിലയിരുത്തുമ്പോള്*, രോഗിയുടെ പ്രത്യേക പശ്ചാത്തലവും മറ്റു സ്ഥിതിവിവരങ്ങളും അനുകൂലമോ പ്രതികൂലമോ ആയ സമ്പര്*ക്കവും പ്രതികരണങ്ങളും സൃഷ്ടിക്കാന്* പോന്നവയാണെന്ന് ഊന്നിപ്പറയേണ്ടിയിരിക്കുന്നു.


ചികിത്സ

സ്തനാര്*ബുദ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ടവശം, സ്ത നാര്*ബുദത്തെ ആദ്യഘട്ടത്തില്* തന്നെ കണ്ടെത്തുകയെന്നതാണ്. ഏതു സ്തനമുഴയും സ്തനാര്*ബുദമാണെന്ന് കരുതി ചികിത്സയ്*ക്കൊരുങ്ങുക; സ്തനമുഴ അര്*ബുദജന്യമല്ലെന്ന് തീര്*പ്പാകുന്നതുവരെ - ഇതാണ് ചികിത്സയെ നയിക്കുന്ന മുദ്രാവാക്യം.
രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവന്* തന്നെയോ മുറിച്ചുമാറ്റുകയെന്നതാണ് അടിസ്ഥാന ശസ്ത്രക്രിയാതത്ത്വം. സ്തനങ്ങളുമായി ബന്ധപ്പെട്ട കക്ഷത്തിലെ ഗ്രന്ഥികള്* കൂടി നീക്കം ചെയ്യുന്നുവെന്നതാണ് ചികിത്സയുടെ കാതല്*. എന്നാല്*, ഈ രണ്ടാംപാദമില്ലാതെയും സ്തനങ്ങള്* നീക്കംചെയ്യാറുണ്ട്.
സ്തനം നീക്കംചെയ്യാതെ, അര്*ബുദകലകളെ മാത്രം സമൂലം പറിച്ചുമാറ്റുന്ന രീതിയുമുണ്ട്.

ഗര്*ഭിണികളിലെ സ്തനാര്*ബുദം
ഗര്*ഭിണികളെ ബാധിക്കുന്ന, ഏറ്റവും സാധാരണമായ അര്*ബുദമാണ് സ്തനാര്*ബുദം. ശരാശരി പ്രായം 32-38 വയസ്സിനിടെയാണ്. ഗര്*ഭിണികളിലും മുലയൂട്ടുന്നവരിലും സ്തനാര്*ബുദം കണ്ടെത്തുക ഏറെദുഷ്*കരമാണ്. ഗര്*ഭിണികളിലും സ്തനാര്*ബുദം വരുത്തുന്ന പ്രയാസങ്ങള്* ഏറെവ്യത്യസ്തമല്ല. അതുപോലെത്തന്നെയാണ് ചികിത്സാമുറകളും. ഗര്*ഭം അലസിപ്പിക്കല്*, പ്രസവം നേരത്തെയാക്കല്* ഇവയൊന്നും ചികിത്സാഫലങ്ങളെ ഗുണപരമായി ബാധിക്കുന്നതേയില്ല. റേഡിയേഷന്* ചികിത്സ കഴിവതും പ്രസവശേഷമേ അനുവര്*ത്തിക്കാവൂ. അര്*ബുദത്തിനെതിരെയുള്ള കഠിന ഔഷധങ്ങളും ഗര്*ഭിണികളില്* പ്രയോഗിക്കാറില്ല.

ഡോ. മോഹനന്* നായര്*